Author: News Admin
വർക്കല : ഇടവ പാറയിൽ ശ്രീഹരിയിൽ പരേതനായ കൃഷ്ണൻകുട്ടി നായർ (റിട്ട. അദ്ധ്യാപകൻ, കാപ്പിൽ ഗവ. ഹൈസ്കൂൾ) യുടെ ഭാര്യ വസന്ത കുമാരി (64) നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ (അബുദാബി), സ്മിത. മരുമകൻ: സുരാജ്.
വർക്കല : സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ 19-കാരനെ തിരയിൽപ്പെട്ട് കാണാതായി. നാവായിക്കുളം നൈനാംകോണം സവാദ് മൻസിലിൽ അൻഷാദിനെയാണ് കാണാതായത്. ചിലക്കൂർ ആലിയിറക്കം തീരത്ത് വ്യാഴാഴ്ച വൈകീട്ട് 5.45- ഓടെയായിരുന്നു അപകടം. നാല് സുഹൃത്തുക്കൾക്കൊപ്പമാണ് അൻഷാദ് തീരത്തെത്തിയത്. ഇവർക്കൊപ്പം കുളിക്കുന്നതിനിടെ ശക്തമായ അടിയൊഴുക്കിൽപ്പെട്ട് അൻഷാദ് മങ്ങിത്താഴുക യായിരുന്നു. മത്സ്യബന്ധനജോലിക്ക് പോകുന്ന അൻഷാദിന് നീന്തലറിയാമായിരുന്നിട്ടും അടിയൊഴുക്കിനെ അതിജീവിക്കാൻ കഴിഞ്ഞില്ല. ആലിയിറക്കം തീരത്ത് ലൈഫ് ഗാർഡുകളുടെ സേവനമില്ല. അതിനാൽ ഉടൻ രക്ഷാപ്രവർത്തനത്തിന് കഴിഞ്ഞില്ല. വിവരമറിഞ്ഞ് പാപനാശത്ത് നിന്നും ലൈഫ് ഗാർഡുകളും ടൂറിസം പോലീസും സ്ഥലത്തെത്തി. അഗ്നിരക്ഷാസേനയും കോസ്റ്റൽ പോലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. രാത്രിയോടെ തിരച്ചിൽ അവസാനിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിക്കും. വർക്കലയിലെ തീരങ്ങളിൽ കൂടുതൽ ലൈഫ് ഗാർഡുകളെ നിയോഗിച്ചെങ്കിലും ആലിയിറക്കം തീരത്തെ ഒഴിവാക്കിയിരുന്നു.
വർക്കല: വ്യാപാരി സ്ഥാപനത്തിനുള്ളിൽ വ്യാപാരിയെത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മരുതി അമ്പിളിമുക്ക് ശ്രീനിലയത്ത് സുരേഷ് ബാബു (63) ആണ് ആത്മഹത്യ ചെയ്തത്. ഞെക്കാട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ജി.കെ. ഫ്രൂട്ട്സ് എന്ന സ്ഥാപനത്തിലാണ് ഇന്ന് രാവിലെ സുരേഷ് ബാബുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പുലർച്ചെ കടയിൽ എത്തിയ സുരേഷ് ബാബുവിനെ രാവിലെ 11 മണിയോടെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കല്ലമ്പലം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
വർക്കല: ഇടവ പാറയിൽ കളരിക്ക് സമീപം കൊച്ചറ കിഴക്കതിൽ വീട്ടിൽ അൻവർ ഷാ (42) യാണ് മുങ്ങി മരിച്ചത്. ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ സുഹൃത്തുക്കളോ ടൊപ്പം കായലിൽ കുളിക്കാൻ എത്തിയതായിരുന്നു അൻവർഷാ. കായലിൽ നിന്നും ഏകദേശം 100 മീറ്റർ ദൂരത്തിലുള്ള കണ്ടൽക്കാടുകളിലേക്ക് നീന്തി പോയതിനുശേഷം തിരികെ കരയിലേക്ക് നീന്തി വരവേയാണ് വെള്ളത്തിൽ മുങ്ങി പോയത്. തുടർന്നുള്ള അന്വേഷണത്തിലാണ് അൻവർഷായുടെ മൃതദേഹം കായലിൽ നിന്നും കണ്ടെത്തിയത്. അയിരൂർ പോലീസ് ഇൻക്വിസ്റ് നടപടികൾ പൂർത്തിയാക്കി കേസ് രജിസ്റ്റർ ചെയ്തു . പോസ്റ്റുമോർട്ടത്തിനായി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ.
വർക്കല : ചെറുന്നിയൂർ ശ്രീലങ്കാപുരിയിൽ ശ്രീ ഗോവിന്ദ രാജസെൻ (ബാജി- 57) ഹൃദയസ്തംഭനം മൂലം ഇന്ന് വെളുപ്പിന് 2.30am ന് നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 ന് സ്വവസതി യിൽ നടക്കും. ഭാര്യ- കവിതാ സെൻ, മക്കൾ- സുസ്മിതാ സെൻ, അമർത്യ സെൻ, മരുമക്കൾ -വിവേക് അരുൺ, ഗൗരീദേവി എം ബി
വർക്കല: വർക്കലയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾക്ക് പരുക്ക്. വെട്ടൂർ അക്കരവിള സ്വദേശി 20 വയസ്സുള്ള റെയ്ഹാൻ , വെട്ടൂർ ചിറ്റിലക്കാട് സ്വദേശി 21 വയസുള്ള അൽ-അമീൻ എന്നിവർക്കാണ് പരിക്കേറ്റത് .ഇവരെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുത്തൻചന്ത – രഘുനാഥപുരം റോഡിലൂടെ വന്ന സ്കൂട്ടർ , ഇട റോഡിൽ നിന്നും പ്രധാന റോഡിലേക്ക് കയറിവന്ന കാറിന്റെ മുൻഭാഗത്തെ ഡോറിൽ ഇടിച്ച് തെറിച്ചു വീഴുക യായിരുന്നുവെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഈ ഭാഗം സ്ഥിരം അപകട മേഖലയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. ഒരുമാസം മുമ്പ് രണ്ടു വനിതകൾ സഞ്ചരിച്ച സ്കൂട്ടറും കാറുമായി കൂട്ടിയിടിച്ച് ഇതേ സ്ഥലത്ത് അപകടം നടന്നിരുന്നു. അവർ ഇപ്പോഴും ചികിത്സയിലാണ്
![]()
ആറ്റിങ്ങൽ: പണയാഭരണം വീണ്ടെടുക്കാൻ പണവുമായി എത്തിയ യുവാക്കളിൽ നിന്നും മുളകുപൊടി കണ്ണിൽ വിതറി രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യ ആസൂതകൻ അറസ്റ്റിൽ. ആറ്റിങ്ങൽ മാർക്കറ്റ് റോഡിൽ പ്രശാന്തി ഭവനിൽ മാരി എന്നറിയപ്പെടുന്ന ബിനുരാജ്(27) ആണ് അറസ്റ്റിലായത്. രാമച്ചംവിള ബൈപ്പാസ് റോഡിൽ വച്ച് സെപ്റ്റംബർ 25 ന് വൈകുന്നേരം 3 30 കൂടിയായിരുന്നു സംഭവം. ധനകാര്യ സ്ഥാപനത്തിൽ പണയത്തിലിരിക്കുന്ന സ്വർണ്ണാഭരണം വീണ്ടെടുക്കുന്നതിനായി രണ്ടര ലക്ഷം രൂപയുമായി എത്തിയ യുവാക്കളെ ഓട്ടോയിൽ കയറ്റി പോകുന്ന വഴിയിൽ ഓട്ടോയ്ക്കുള്ളിൽ വച്ച് പ്രതികൾ യുവാക്കളെ ആക്രമിക്കുകയായിരുന്നു. ഇതിനിടയിൽ ഓട്ടോറിക്ഷയുടെ പുറകുവശത്ത് ഒളിച്ചിരുന്ന രണ്ട് പ്രതികൾ യുവാക്കളുടെ കണ്ണിൽ മുളക് പൊടി തേയ്ക്കുകയും ചെയ്തു. പ്രാണരക്ഷാർത്ഥം ഓട്ടോറിക്ഷയിൽ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിക്കവേ നിലത്തു വീണ യുവാവിനെ പ്രതികൾ ക്രൂരമായി മർദ്ദിക്കുകയും കവറിൽ സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. കേസിൽ ഉൾപ്പെട്ട നാല് പ്രതികളെ മുമ്പ് ആറ്റിങ്ങൽ പോലീസ് പിടികൂടിയിരുന്നു. കേസിലെ…
വർക്കല : തമിഴ്നാട്ടിൽ മോഷണം നടത്തിയ ശേഷം ടൂറിസ്റ്റായി വർക്കലയിൽ എത്തിയ മോഷ്ടാവിനെ വർക്കല ടൂറിസം പോലീസ് പിടികൂടി. കോയമ്പത്തൂർ സൗത്ത് ഭാഗത്ത് കെമ്പട്ടി നഗറിൽ താമസിക്കുന്ന 26 വയസ്സുള്ള മണികണ്ഠൻ ആണ് ശനിയാഴ്ച രാവിലെ പോലീസിന്റെ പിടിയിലായത്. കോയമ്പത്തൂർ ഭാഗത്തെ സൂപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് ഒരു ലക്ഷത്തി എൺപത്തയ്യായിരം രൂപ കവർന്ന കേസിലെ പ്രധാനിയാണ് വർക്കലയിൽ പിടിയിലായ മണികണ്ഠൻ . മണികണ്ഠനോടൊപ്പം കവർച്ചാ സംഘത്തിൽ ഉണ്ടായിരുന്ന മറ്റു രണ്ടു പേരെ കോയമ്പത്തൂർ പോലീസ് ഇതിനോടകം പിടികൂടി റിമാൻഡ് ചെയ്തിരുന്നു. മോഷണത്തിനു ശേഷം ഒളിവിൽ പോയ പ്രധാന പ്രതിക്ക് വേണ്ടി കോയമ്പത്തൂർ പോലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരുന്നു. കോയമ്പത്തൂരിൽ നിന്നും വർക്കലയിലേക്ക് എത്തിയ വിനോദയാത്ര സംഘത്തോടൊപ്പം പ്രതിയും ഒപ്പം കൂടി വർക്കലയിൽ എത്തുകയായിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതി വർക്കലയിൽ എത്തി എന്നുള്ള വിവരം മനസ്സിലാക്കിയ കോയമ്പത്തൂർ പോലീസ് വർക്കലയിലെത്തി. വർക്കല ഡിവൈഎസ്പിയുടെ നിർദ്ദേശാനുസരണം വർക്കല ടൂറിസം പോലീസ് നടത്തിയ വ്യാപകമായ…
ആറ്റിങ്ങൽ: ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കോഴിക്കോട് വടകര സ്വദേശിനിയായ അസ്മിന (39) യാണ് ഇന്ന് രാവിലെ 10 മണിയോടെ ആറ്റിങ്ങൽ മൂന്നുമുക്കിലെ ഒരു ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പുതുപ്പള്ളി സ്വദേശിയായ ജോബി ജോർജ് (35) എന്നറിയപ്പെടുന്ന “റോയി” എന്നയാളാണ് യുവതിയോടൊപ്പം ഇന്നലെ രാത്രി 9 മണിയോടെ ലോഡ്ജിൽ എത്തിയത്. ഭാര്യയാണെന്ന് പറഞ്ഞ് യുവതിയെ ലോഡ്ജ് മുറിയിൽ എത്തിച്ചതായാണ് മാനേജർ നൽകിയ മൊഴി. മുറിയിൽ വാക്കുതർക്കമുണ്ടായതിന്റെ തെളിവുകൾ പോലീസ് കണ്ടെത്തി. സാധനങ്ങൾ വലിച്ചെറിയപ്പെട്ട നിലയിലായിരുന്നു. ചുവന്ന നൈറ്റി ധരിച്ച നിലയിൽ കട്ടിലിൽ മരിച്ചുകിടക്കുന്ന യുവതിയുടെ തലയിലും കയ്യിലും മുറിവുകളുണ്ട്. ചുമരിലും കട്ടിലിലും നിലത്തും രക്തക്കറകൾ പതിഞ്ഞിരുന്നു. മദ്യക്കുപ്പിയും പൊട്ടി കിടക്കുന്ന നിലയിലാണ് പോലീസ് കണ്ടെത്തിയത്. മൂന്ന് മാസങ്ങൾക്ക് മുൻപാണ് ഇവർ പരിചയപ്പെട്ടത്. യുവതി പാചകക്കാരിയായി ജോലി ചെയ്തിരുന്ന ഹോട്ടലിൽ ജോബി റിസപ്ഷനിസ്റ്റ് ആയി ജോലി ചെയ്തിരുന്നു എന്നാണ് ആറ്റിങ്ങൽ എസ്.എച്ച്.ഒ…
വർക്കല: അയിരൂരിൽ മൂന്നു ദിവസം പഴക്കമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തി. അയിരൂർ പാലത്തിനു സമീപമുള്ള ഓടയിൽ കമിഴ്ന്ന നിലയിലായിരുന്നു മൃതദേഹം. പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് തൊഴിലാളികളാണ് വിവരം അയിരൂർ പോലീസിനെ അറിയിച്ചത്. മൃതദേഹം പ്രദേശവാസിയായ വിനോദ് (47) എന്നയാളുടേതാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. പെയിന്റിംഗ് തൊഴിലാളിയായ വിനോദ് വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഭാര്യ വിദേശത്താണ് ജോലി ചെയ്യുന്നത്. അയിരൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. വിനോദിന്റെ മരണകാരണം അന്വേഷണത്തിലൂടെയാണ് വ്യക്തമാകുക എന്ന് അയിരൂർ എസ്.എച്ച്.ഒ. അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരിശോധനകൾക്ക് ശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു.