Author: News Admin

വർക്കല: ബൈക്ക് യാത്രികർ പിതാവിന്റെ ദേഹത്ത് ചെളിവെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്ത യുവാവിന് മർദ്ദനമേറ്റതായി പരാതി. ശിവഗിരി തൊടുവേയിൽ പുത്തൻവിള വീട്ടിൽ രാഹുൽ (25) ആണ് പരാതിക്കാരൻ. പിതാവിനൊപ്പം മീൻപിടിത്തത്തിന് പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെ സമീപത്തുകൂടി കടന്നുപോയ ബൈക്ക് യാത്രികർ പിതാവിന്റെ ദേഹത്ത് ചെളിവെള്ളം തെറിപ്പിച്ചതിനെ തുടർന്ന് വാക്കുതർക്കമുണ്ടായെന്നാണ് രാഹുലിന്റെ പരാതിയിൽ പറയുന്നത്. തുടർന്ന് വിഷയം ചോദ്യം ചെയ്ത രാഹുലിനെ രണ്ടുപേർ ചേർന്ന് മർദ്ദിച്ചതായും പരാതിയിലുണ്ട്. ഇതിനിടെ ബൈക്ക് യാത്രികർ വിളിച്ചുവരുത്തിയ മറ്റൊരാൾ ബൈക്ക് രാഹുലിന്റെ കാലിൽ ഇടിച്ചുകയറ്റിയതായും പരാതിയിൽ പറയുന്നു. സംഘത്തിലൊരാൾ വടി ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയും മുഖത്ത് മർദ്ദിക്കുകയും ചെയ്തതായും രാഹുൽ പൊലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ കാലിനും തലയ്ക്കും പരിക്കേറ്റ രാഹുൽ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് വർക്കല പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വർക്കല പൊലീസ് SC/ST നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേസിന്റെ അന്വേഷണച്ചുമതല വർക്കല…

Read More

കടയ്ക്കാവൂർ: ഇലക്ട്രിക്ക് ജോലിക്കിടെ ഏണിയിൽ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു . വക്കം തണ്ണുവിള വീട്ടിൽ ദേവൻ എന്നു വിളിക്കുന്ന ദേവേന്ദ്രകുമാർ (34) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് മൂന്നരമണിയോടെ നിലയ്ക്കാമുക്കിലെ വീട്ടിൽ ഇലക്ട്രിക്ക് പണി ചെയ്യുന്ന സമയത്ത് ഏണിയിൽ നിന്ന് കാൽവഴുതി തറയിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ദേവേന്ദ്രനെ ഉടൻതന്നെ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ 7.30 ഓടെ മരണപ്പെടുകയായിരുന്നു. പോസ്റ്റ്മാർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ഇലക്ട്രിക്ക് ഹെൽപ്പറായിരുന്നു ദേവേന്ദ്രൻ. സഹോദരൻ മുരളി .

Read More

ചിറയിൻകീഴ്: കൊച്ചാലുമൂട്, പുരവൂർ ഉൾപ്പെടെ ചിറയിൻകീഴ് മേഖലകളിൽ വിലപിടിപ്പുള്ള കേബിൾ വയറുകളും ബി.എസ്.എൻ.എൽ. കേബിളുകളും സ്ഥിരമായി മോഷണം നടത്തിയെന്ന കേസിൽ രണ്ട് അന്തർസംസ്ഥാന മോഷ്ടാക്കൾ അറസ്റ്റിൽ. ഉത്തർപ്രദേശ് മീററ്റ് സ്വദേശികളായ മുഹമ്മദ് ആസിഫ് (36), മുഹമ്മദ് നവാജിഷ് (22) എന്നിവരെയാണ് ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രദേശത്ത് ആവർത്തിച്ചുണ്ടാകുന്ന മോഷണങ്ങൾ തടയുന്നതിനായി ആറ്റിങ്ങൽ ഡിവൈ.എസ്.പി.യുടെ നിർദേശപ്രകാരം ചിറയിൻകീഴ് എസ്.എച്ച്.ഒ. അൻസറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിരുന്നു. രാത്രികാല ജീപ്പ്, ബൈക്ക് പട്രോളിങ് ശക്തമാക്കുകയും വാഹന പരിശോധന നടത്തുകയും ചെയ്തതിനെ തുടർന്നാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.മോഷണ മുതലുകൾ സഹിതം പിടിയിലായ പ്രതികളെ ആറ്റിങ്ങൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐമാരായ ശ്രീകുമാർ, രാജീവ്, സനൽ, എ.എസ്.ഐമാരായ നാസർ, ഹാഷിം, പ്രസന്നകുമാർ, സി.പി.ഒമാരായ സിയാദ്, അനൂപ്, അഭിലാഷ്, ശ്രീജിത്ത്, രാംനാഥ്, അനീഷ്, നാദിർഷ, സുകേഷ്, അരുൺരാജ്, ബിനു എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Read More

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയിൽ 2026–27 സാമ്പത്തിക വർഷം വരെയുള്ള വസ്തുനികുതി കുടിശ്ശിക പൂർണമായും ഒടുക്കുന്നവർക്ക് പിഴപ്പലിശ ഒഴിവാക്കി നൽകുന്നതിനുള്ള അവസരം സെപ്റ്റംബർ 30 വരെ ലഭിക്കും. സർക്കാർ ഉത്തരവ് പ്രകാരമാണ് നഗരസഭ ഈ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. കുടിശ്ശികയുള്ള നികുതിദായകർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി നികുതി അടയ്ക്കണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. കുടിശ്ശിക നികുതി അടയ്ക്കുന്നതിനായി സെപ്റ്റംബർ 27 ഞായറാഴ്ച അവധി ദിവസവും നഗരസഭ ഓഫീസ് തുറന്ന് പ്രവർത്തിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കി.

Read More

കിളിമാനൂർ: കൊടുവഴന്നൂർ മൊട്ടലുവിളയിൽ തെരുവുനായയുടെ ആക്രമണത്തിൽ 11കാരന് ഗുരുതര പരിക്ക്. മൊട്ടലുവിള സ്വദേശികളായ രാജു-അഞ്ചു ദമ്പതികളുടെ മകൻ ശരൺ (11) ആണ് പരുക്കേറ്റത്. ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ വീട്ടുമുറ്റത്ത് ഇളയ സഹോദരനൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണം. കുരച്ചുകൊണ്ട് കുട്ടികളുടെ അടുത്തെത്തിയ നായയെ കണ്ട് ഇളയ കുട്ടി ഓടി രക്ഷപ്പെട്ടു. തുടർന്ന് ശരൺ നായയുടെ ആക്രമണത്തിനിരയാകുകയായിരുന്നു. ആക്രമണത്തിൽ ശരണിന്റെ വലതുകൈയിലെ മോതിരവിരലിന്റെ പകുതിഭാഗം നായ കടിച്ചെടുത്തതായി ബന്ധുക്കൾ പറഞ്ഞു. ഇടതുകാലിന്റെ തുടയിലും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. കുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാർ എത്തുമ്പോഴേക്കും നായ ഓടിപ്പോയിരുന്നു.ഗുരുതരമായി പരുക്കേറ്റ ശരണിനെ ഉടൻ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടുവഴന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് ശരൺ. പ്രദേശത്ത് വളർത്തുമൃഗങ്ങളെയും മറ്റ് നായകളെയും ഇതേ തെരുവുനായ ആക്രമിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. കുട്ടിയെ ആക്രമിച്ച ശേഷം ഓടിപ്പോയ നായയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

Read More

ശിവഗിരി: ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാസമാധി ദിനാചരണം നാളെ (തിങ്കളാഴ്ച) ശിവഗിരിയിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും. മഹാപരിനിർവാണ സമ്മേളനവും മഹാപരിനിർവാണ ശതാബ്ദിയാചരണ സമാരംഭവും രാവിലെ 10ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. രാവിലെ അഞ്ചിന് വിശേഷാൽ പൂജ, ഹവനം, പാരായണം എന്നിവ നടക്കും. ആറിന് മഹാസമാധിയിൽ തിരുവവതാര മുഹൂർത്തപൂജ നടക്കും. എട്ടിന് വൈദിക മഠത്തിൽ അഖണ്ഡനാമജപയജ്ഞവും ഉപവാസയജ്ഞവും നടക്കും. രാവിലെ 10ന് നടക്കുന്ന മഹാപരിനിർവാണ സമ്മേളനത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ അധ്യക്ഷത വഹിക്കും. കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് വിശിഷ്ടാതിഥിയാകും. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി അവ്യയാനന്ദ, സ്വാമി വിരജാനന്ദ, അഡ്വ. വി. ജോയ് എം.എൽ.എ., അഡ്വ. വിദ്യാ ബാലകൃഷ്ണൻ എം.എൽ.എ., വർക്കല നഗരസഭ ചെയർപേഴ്സൺ ഗീത ഹേമചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. 11.30ന് പള്ളാത്തുരുത്തി ഗുരുദേവ മഹാസന്ദേശ ശതാബ്ദി സമ്മേളനം മന്ത്രി…

Read More

കല്ലമ്പലം: രാത്രി റോഡിൽ കിടന്നുറങ്ങിയയാളോട് റോഡിൽനിന്ന് മാറിക്കിടക്കാൻ ആവശ്യപ്പെട്ട യുവാവിന് ക്രൂരമർദ്ദനം. കല്ലമ്പലം കുടവൂർ പുതുശ്ശേരിമുക്ക് കൈപ്പടക്കോണം മൂന്ന് മുക്കിന് സമീപം വട്ടവിള വീട്ടിൽ ഗിരീഷ് (33) ആണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയത്. സംഭവത്തിൽ ഗിരീഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കല്ലമ്പലം പൊലീസ് പുതുശ്ശേരിമുക്ക് സ്വദേശി കുന്നുവിള വീട്ടിൽ സുജിത്ത് (19)നെ അറസ്റ്റ് ചെയ്തു. പൊലീസ് പറയുന്നതനുസരിച്ച്, പുതുശ്ശേരിമുക്കിൽ റോഡിൽ കിടന്നുറങ്ങിയിരുന്ന സുജിത്തിനോട് ബൈക്കിലെത്തിയ ഗിരീഷ് റോഡിൽനിന്ന് മാറിക്കിടക്കാൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ സുജിത്ത് ഗിരീഷിന് നേരെ പാഞ്ഞടുക്കുകയും റോഡിൽ കിടന്നിരുന്ന കരിങ്കൽ കഷണം ഉപയോഗിച്ച് മുഖത്തും മൂക്കിലും ആക്രമിക്കുകയുമായിരുന്നു.ആക്രമണത്തിൽ ഗിരീഷിന്റെ മുഖത്തും മൂക്കിന്റെ പാലത്തിലും അസ്ഥിക്ക് പൊട്ടലേറ്റു. മുഖത്തുണ്ടായ മുറിവിന് നാല് തുന്നലുകൾ ആവശ്യമായി വന്നതായും പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ നിയമനടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി കല്ലമ്പലം പൊലീസ് അറിയിച്ചു.

Read More

കല്ലമ്പലം : അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിനെതിരെ മഹിള മോർച്ച നാവായിക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞെക്കാട് ജംഗ്ഷനിൽ ‘വെളിച്ചം കാണിക്കൽ സമരം’ സംഘടിപ്പിച്ചു. എമർജൻസി ലൈറ്റുകളും മൊബൈൽ ഫോണുകളിലെ ലൈറ്റുകളും ഉപയോഗിച്ചായിരുന്നു വ്യത്യസ്ത പ്രതിഷേധം. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എസ്.ആർ. റെജികുമാർ സമരം ഉദ്ഘാടനം ചെയ്തു. അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണങ്ങളിലൂടെ കേരളത്തെ 1980-കളിലേക്കാണ് സംസ്ഥാന സർക്കാർ തള്ളിവിടുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മഹിള മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ശാലിനിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഒറ്റൂർ ഡിവിഷൻ സ്ഥാനാർഥി ആർ. ഷൈല, മഹിള മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ഷീന ഗോവിന്ദ്, വർക്കല മണ്ഡലം പ്രസിഡന്റ് അനുശ്രീ, മണ്ഡലം സെക്രട്ടറിമാരായ അർച്ചന മടവൂർ, കല കോവൂർ, ജനപ്രതിനിധികളായ ശ്രീന, മഞ്ജു മനോജ്, വൈസ് പ്രസിഡന്റ് ബീന വി. സേനൻ എന്നിവർ സംസാരിച്ചു. മഹിള മോർച്ച നേതാക്കളായ മഞ്ജു, സുഷമ, പ്രിയ, ശില്പ, വിദ്യ, ഇന്ദുജ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Read More

വർക്കല: വർക്കല എസ്.എൻ. കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പ് നടപടികൾ വെള്ളിയാഴ്ച രാത്രി വൈകി എട്ടുമണിയോടെ പൂർത്തിയായി. തിരഞ്ഞെടുപ്പ് നടപടികൾക്കിടെ കെ.എസ്.യു. പ്രവർത്തകർ തർക്കമുന്നയിച്ചതിനെ തുടർന്നാണ് നടപടികൾ വൈകിയത്. സംഘർഷസാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സംഘം കോളേജ് പരിസരത്ത് ക്യാമ്പ് ചെയ്തിരുന്നു.തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ഏകദേശം 15 ക്ലാസുകളിൽ എസ്.എഫ്.ഐ., കെ.എസ്.യു. വിദ്യാർത്ഥികൾക്ക് തുല്യവോട്ട് ലഭിച്ചതിനെ തുടർന്ന് ടോസ് വഴിയാണ് വിജയികളെ തീരുമാനിച്ചത്. 15 ക്ലാസുകളിലും എസ്.എഫ്.ഐ. വിദ്യാർത്ഥികൾക്ക് ടോസ് വീണതിനെ തുടർന്ന് അവരെ വിജയികളായി പ്രഖ്യാപിച്ചു. ടോസിൽ ക്രമക്കേട് നടന്നതായി ആരോപിച്ച് കെ.എസ്.യു. പ്രവർത്തകർ പ്രതിഷേധിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു. ക്രമക്കേട് കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചതിനെ തുടർന്ന് പ്രവർത്തകരെ ബോധ്യപ്പെടുത്തുകയായിരുന്നു. തുടർന്ന് തിരഞ്ഞെടുപ്പ് നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യഘട്ടത്തിലെ തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട രേഖകൾ കീറിനശിപ്പിക്കാൻ ശ്രമം നടന്നതായും പൊലീസ് ഇടപെട്ട് പ്രവർത്തകരെ തിരഞ്ഞെടുപ്പ് നടപടികൾ നടക്കുന്ന സ്ഥലത്തുനിന്ന് മാറ്റിയതായും അധികൃതർ അറിയിച്ചു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്.…

Read More

വർക്കല: പൊതുവഴിയിൽ വഴിയാത്രക്കാരെ ശല്യപ്പെടുത്തുന്നത് ചോദ്യം ചെയ്ത യുവാവിന് ക്രൂരമർദ്ദനം. മേൽവെട്ടൂർ അപ്പൂപ്പൻ നടയ്ക്ക് സമീപത്തെ പൊതുവഴിയിൽ ബുധനാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. മേൽവെട്ടൂർ സ്വദേശി വിഷ്ണു (35)വിനാണ് മർദ്ദനമേറ്റത്. വഴിയാത്രക്കാരെ ശല്യപ്പെടുത്തുന്നത് ചോദ്യം ചെയ്തതിനെ തുടർന്നാണ് വിഷ്ണുവിനെ മർദ്ദിച്ചതെന്നാണ് പരാതി. മർദ്ദനത്തിനിടെ താക്കോൽ ഉപയോഗിച്ച് മൂക്കിൽ ശക്തമായി പ്രഹരിച്ചതിനെ തുടർന്ന് മൂക്കിന്റെ അസ്ഥിക്ക് പൊട്ടലുണ്ടായതായി പറയുന്നു. പരിക്കേറ്റ വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷ്ണുവിന്റെ പരാതിയിൽ വർക്കല പൊലീസ് സ്ഥലത്തെത്തി മേൽവെട്ടൂർ സ്വദേശി അനീഷിനെ കസ്റ്റഡിയിലെടുത്തു. നിയമനടപടികൾ പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് വർക്കല പൊലീസ് അറിയിച്ചു.

Read More