വർക്കല: ഇടവ പാറയിൽ കളരിക്ക് സമീപം കൊച്ചറ കിഴക്കതിൽ വീട്ടിൽ അൻവർ ഷാ (42) യാണ് മുങ്ങി മരിച്ചത്. ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ സുഹൃത്തുക്കളോ ടൊപ്പം കായലിൽ കുളിക്കാൻ എത്തിയതായിരുന്നു അൻവർഷാ.
കായലിൽ നിന്നും ഏകദേശം 100 മീറ്റർ ദൂരത്തിലുള്ള കണ്ടൽക്കാടുകളിലേക്ക് നീന്തി പോയതിനുശേഷം തിരികെ കരയിലേക്ക് നീന്തി വരവേയാണ് വെള്ളത്തിൽ മുങ്ങി പോയത്. തുടർന്നുള്ള അന്വേഷണത്തിലാണ് അൻവർഷായുടെ മൃതദേഹം കായലിൽ നിന്നും കണ്ടെത്തിയത്.
അയിരൂർ പോലീസ് ഇൻക്വിസ്റ് നടപടികൾ പൂർത്തിയാക്കി കേസ് രജിസ്റ്റർ ചെയ്തു . പോസ്റ്റുമോർട്ടത്തിനായി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ.
