വർക്കല: വ്യാപാരി സ്ഥാപനത്തിനുള്ളിൽ വ്യാപാരിയെത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മരുതി അമ്പിളിമുക്ക് ശ്രീനിലയത്ത് സുരേഷ് ബാബു (63) ആണ് ആത്മഹത്യ ചെയ്തത്.
ഞെക്കാട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ജി.കെ. ഫ്രൂട്ട്സ് എന്ന സ്ഥാപനത്തിലാണ് ഇന്ന് രാവിലെ സുരേഷ് ബാബുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പുലർച്ചെ കടയിൽ എത്തിയ സുരേഷ് ബാബുവിനെ രാവിലെ 11 മണിയോടെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
കല്ലമ്പലം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
