Author: News Admin

വർക്കല ∙ നിയന്ത്രണം തെറ്റിയ ബൈക്ക് സ്കൂൾ ബസിലിടിച്ച് യുവാവ് മരിച്ചു. മേൽവെട്ടൂർ വലയന്റകുഴി എസ്എസ് നിവാസിൽ വിഷ്ണു (32) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 4.30 നാണ് വർക്കല പുതിയ റോഡ് ജംഗ്ഷനിൽ അപകടം ഉണ്ടായത്. അമ്മൻനട ഭാഗത്ത് നിന്നും വർക്കലയിലേക്കു വരികയായിരുന്ന വിഷ്ണുവിന്റെ ബൈക്ക് നിയന്ത്രണം തെറ്റി ആദ്യം സ്കൂൾ ബസിലിടിക്കുകയും തുടർന്ന് ഇലക്ട്രിക് പോസ്റ്റിലിടിച്ചുമാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിഷ്ണു സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകട വാർത്ത അറിഞ്ഞതോടെ നാട്ടുകാർ തടിച്ചുകൂടി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Loading

Read More

ആറ്റിങ്ങൽ: ആറ്റിങ്ങൽ തച്ചൂർകുന്ന് തോപ്പുവിള്ള വീട്ടിൽ ഭാസിക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. സംസാരശേഷിയും കേൾവി ശേഷിയും ഇല്ലാത്ത ഭാസി ബാർബർ ജോലി ചെയ്താണ് ഉപജീവനം നോക്കി വരുന്നത്. രാത്രി കട അടച്ച് വീട്ടിലേക്ക് മടങ്ങിയെത്തുന്നതിനിടെ വീടിന് മുന്നിൽ വെച്ച് കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ വലത് കാൽ തുടയിൽ എട്ട് തുന്നിക്കെട്ടുകളും വയറ്റിൽ രണ്ട് തുന്നിക്കെട്ടുകളും പറ്റിയിട്ടുണ്ട്. കൂടാതെ മുഖത്തും കാൽ വിരലുകളിലും പരിക്കുണ്ട്. പ്രദേശവാസികൾ ഉടൻ തന്നെ ഭാസിയെ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ചികിത്സയ്ക്കുശേഷം ഭാസി ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലും കാട്ടുപന്നികളുടെ സാന്നിധ്യം വര്‍ധിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ അറിയിച്ചു.

Loading

Read More

ആറ്റിങ്ങൽ: മുളകുപൊടി എറിഞ്ഞ് യുവാവിൽ നിന്ന് പണം തട്ടിയെടുത്ത കേസിലെ പ്രതികൾ അറസ്റ്റിലായി. ചിറയിൻകീഴ് അഴൂർ കോളിച്ചിറ പുന്നവിള വീട്ടിൽ അഭിലാഷ്(39), കല്ലമ്പലം കടമ്പാട്ടുകോണം മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം വാവറവിള വീട്ടിൽ മഹി മോഹനൻ (23), ആറ്റിങ്ങൽ വേളാർ കുടി ഇരട്ടപ്പന ക്ഷേത്രത്തിനു സമീപം ഷാമ നിവാസിൽ ശരത് (28), ആറ്റിങ്ങൽ രാമച്ചംവിള എൽ.പി. സ്കൂളിന് സമീപം മത്തിയോട് കിഴക്കുംകര ചരുവിള വീട്ടിൽ അനൂപ് (27), എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റുചെയ്തത്. സെപ്റ്റംബർ 25ന് 3.30 മണിയോടുകൂടി ആറ്റിങ്ങൽ രാമച്ചംവിള ബൈപ്പാസ് റോഡിൽ വച്ച് നഗരൂർ ആൽത്തറമൂട് സ്വദേശിയായ സാജനെ പണയ സ്വർണം വിൽക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി കണ്ണിൽ മുളകുപൊടി എറിഞ്ഞ് പണം തട്ടിയെടുക്കുകയായിരുന്നു. പണം തട്ടിയെടുക്കണമെന്നുള്ള ഗൂഢാലോചനയുടെ ഭാഗമായി പ്രതികൾ തന്നെ വിളിച്ചു വരുത്തിയ ഓട്ടോറിക്ഷയിൽ സാജനെയും കൂട്ടുകാരൻ ബിജുവിനെയും കയറ്റിക്കൊണ്ട് പോവുകയായിരുന്നു. തുടർന്ന് വഴിമധ്യേ യുവാവിനെ ദേഹോപദ്രവം ഏൽപ്പിക്കുകയും മുഖത്ത് മുളകുപൊടി വിതറുകയും ചെയ്തു. ഓട്ടോറിക്ഷയിൽ നിന്ന് രക്ഷപ്പെടുവാനായി…

Read More

വർക്കല: സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് 2024-25 പദ്ധതിയുടെ ഭാഗമായി പ്രീപ്രൈമറി, ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളുടെ ശാരീരിക മാനസിക വികാസത്തിന് വേണ്ടി ആവിഷ്കരിച്ച കളിയങ്കണം പദ്ധതിയുടെ(കിഡ്സ്‌ അത്ലറ്റിക്സ് )കളിയുപകരണ വിതരണോദ്‌ഘാടനം വർക്കല ബി ആർ സി ഹാളിൽ വച്ച് വർക്കല എം എൽ എ അഡ്വക്കേറ്റ് വി ജോയി നിർവഹിച്ചു. വർക്കല ബി പി സി ദിനിൽ. കെ. എസ് അധ്യക്ഷനായ യോഗത്തിൽ ബി ആർ സി ട്രെയിനർ ജി. ശ്രീകുമാർ സ്വാഗതം ആശംസിച്ചു. പ്രഥമാധ്യാപകർ, ബി ആർ. സി പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വർക്കല ഉപജില്ലയിലെ എൽ. പി വിഭാഗം പ്രവർത്തിക്കുന്ന 54 സ്കൂളുകളിൽ നിന്നുള്ള പ്രഥമാധ്യാപകർ കിറ്റുകൾ ഏറ്റു വാങ്ങി. ബി. ആർ. സി ട്രെയിനർ അനോജ യോഗത്തിന് നന്ദി രേഖപ്പെടുത്തി.

Read More

വർക്കല: പാപനാശത്ത് വിനോദസഞ്ചാരത്തിനായി എത്തിയ യുവതിയോട് മോശമായി പെരുമാറിയ കേസിൽ ചെറുകുന്നം വികാസ് ഭവനിൽ താമസിക്കുന്ന 39കാരനായ വിപിനെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. വർക്കല ഹെലിപാഡ്-ക്ലിഫ് മേഖലയിൽ കടൽത്തീരത്ത് സൂര്യാസ്തമയം ആസ്വദിച്ച് നിന്ന യുവതിയോട് പ്രതി അശ്ലീല പരാമർശങ്ങൾ നടത്തുകയും മോശമായി പെരുമാറാൻ ശ്രമിക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. പ്രതിയെ ധൈര്യമായി നേരിട്ട യുവതി പിന്തുടർന്ന് പിടികൂടുകയായിരുന്നു. യുവതിയുടെ പിടിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പ്രദേശവാസികളും ടൂറിസം പോലീസും ചേർന്ന് പിടികൂടി. വിവരം അറിഞ്ഞ് എത്തിയ വർക്കല പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി. തുടർന്ന് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

Read More

വര്‍ക്കല: ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നുവീണു. തകര്‍ന്നത് വര്‍ക്കല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് മുന്നിലുളള ബസ് കാത്തിരിപ്പ് കേന്ദ്രം. സ്‌കൂള്‍ വിടുന്നതിന് തൊട്ടു മുന്‍പായിരുന്നു ബസ് കാത്തിരിപ്പുകേന്ദ്രം തകര്‍ന്നുവീണത്. അതിനാല്‍ വൻ ദുരന്തം ഒഴിവായി. ഈ സമയം കുറച്ചു കുട്ടികള്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇരിക്കുന്നുണ്ടായിരുന്നു. ഷെഡ് പൊളിഞ്ഞുവീഴുന്ന ശബ്ദം കേട്ട് അവര്‍ ഓടി മാറി. കാത്തിരിപ്പ് കേന്ദ്രത്തിന്റെ അവസ്ഥ സ്‌കൂള്‍ അധികൃതര്‍ നഗരസഭയെയും ബന്ധപ്പെട്ട അധികാരികളെയും അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്ന് സ്‌കൂള്‍ പിടിഎ പ്രസിഡന്റ് പറഞ്ഞു.

Loading

Read More

വർക്കല: എം.ഡി.എം.എ. ശേഖരവുമായി സ്ഥിരം കുറ്റവാളി അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചിറയിൻകീഴ് പെരുങ്കുഴി സ്വദേശിയും 46 കാരനുമായ ശബരീനാഥ് വർക്കലയിൽ പിടിയിൽ. ഡാൻസാഫ് സംഘം നടത്തിയ ഓപ്പറേഷനിലാണ് ഇയാൾ കുടുങ്ങിയത്. വർക്കല കരുനിലക്കോട് കുഴിവിളാകം ക്ഷേത്രത്തിനു മുൻവശമുള്ള ഇരുനില വീട്ടിൽ നിന്നുമാണ് പോലീസ് ഇയാളെ പിടികൂടിയത്. ഇവിടെ ഒരു യുവതിയോടൊപ്പം താമസിക്കുകയായിരുന്നു വെന്നാണ് പോലീസ് പറയുന്നത്. ചിറയിൻകീഴ് പോലീസ് സ്റ്റേഷന്റെ റൗഡി ലിസ്റ്റിലുള്ള ഇയാൾക്കെതിരെ 18ഓളം കേസുകൾ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നേരത്തെ കാപ്പാ നിയമപ്രകാരം തിരുവനന്തപുരം ജില്ലയിൽ പ്രവേശനം കോടതി വിലക്കിയിരുന്നു. തുടർന്ന് പാരിപ്പള്ളിയിൽ ലോഡ്ജ് മുറിയെടുത്ത് ലഹരിവ്യാപാരം നടത്തിയപ്പോൾ ഇയാളെ പിടികൂടി പാരിപ്പള്ളി പോലീസിന് കൈമാറിയിരുന്നു. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി വർക്കലയിൽ വീണ്ടും മയക്കുമരുന്ന് കച്ചവടം ആരംഭിച്ചുവെന്നാണ് വിവരം. വൈകുന്നേരം പ്രതി വീട്ടിലേക്കെത്തിയ സമയത്താണ് പ്രതിയെ നിരീക്ഷിച്ചു പിന്തുടർന്നെത്തിയ ഡാൻസാഫ് സംഘം ഇയാളെ പിടികൂടിയത്. 50 ഗ്രാമിലധികം എം.ഡി.എം.എ. ഇയാളിൽ നിന്നും പോലീസ് പിടിച്ചെടുത്തു.…

Loading

Read More

അയിരൂർ : വീട്ടമ്മ കഞ്ചാവ് ശേഖരവുമായി പിടിയിലായി. അയിരൂർ കൊച്ചുപാരിപ്പള്ളി മുക്കിൽ പുതുവീട് റോഡിൽ വാടകയ്ക്ക് താമസിക്കുന്ന ചിഞ്ചു (38) വിനെ, അഞ്ചു കിലോയിലധികം കഞ്ചാവു ശേഖരവുമായി റൂറൽ ഡാൻസാഫ് സംഘം പിടികൂടി. നാളുകളായി നിരീക്ഷണത്തിലുണ്ടായിരുന്ന പ്രതിയുടെ വാടകവീട്ടിൽ ബുധനാഴ്ച ഉച്ചയോടെ പോലീസ് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. കൂടാതെ കഞ്ചാവ് വിൽപ്പനയിലൂടെ സമ്പാദിച്ച 12,000 രൂപയും സംഘം പിടിച്ചെടുത്തു. വീട്ടിന് കാവലായി വളർത്തു നായയും ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. പാരിപ്പള്ളി സ്വദേശിനിയായ പ്രതി കഴിഞ്ഞ ഒരു വർഷമായി അയിരൂരിൽ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു. യുവതിയുടെ ഭർത്താവ് എന്ന നിലയിൽ ഒപ്പം താമസിച്ചിരുന്ന രാജേഷ് 26 കിലോ കഞ്ചാവ് കടത്തിയ കേസിൽ കോയമ്പത്തൂർ ജയിലിൽ കഴിയുകയാണ് . നിയമപരമായി വിവാഹിതരല്ലെങ്കിലും ഇരുവരും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. പ്രതിക്ക് മുമ്പത്തെ വിവാഹത്തിൽ 18, 15 വയസ്സുള്ള രണ്ട് മക്കളുണ്ട്. 18 കാരനായ മകൻ എറണാകുളത്ത് താമസിച്ചു പഠിക്കുന്നു , 15 കാരിയായ…

Loading

Read More

വർക്കല ∙ കിടപ്പുരോഗിയായ അറുപതുകാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ വർക്കല പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇരുകാലുകൾക്കും സ്വാധീനക്കുറവുള്ള 40കാരനായ വികലാംഗനാണ് പ്രതി. പ്രദേശവാസിയും കുടുംബസുഹൃത്തും ആയ ഇയാൾ, വീട്ടിലെ സാഹചര്യങ്ങൾ നിരീക്ഷിച്ച ശേഷമാണ് വയോധികയെ ഉപദ്രവിക്കാൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. സെപ്തംബർ 7-ാം തീയതി ചതയദിനത്തിൽ ഉച്ചയോടെയായിരുന്നു സംഭവം. കിടപ്പുരോഗിയായ വയോധികയ്ക്ക് ഭക്ഷണം എത്തിക്കാൻ സഹോദരിമാർ വീട്ടിലെത്തി യിരുന്നു. ഭക്ഷണം നൽകി തിരികെ പോയതിന് ശേഷം, വീടിനോട് ചേർന്ന് പ്രതി ഒളിച്ചിരുന്ന സ്ഥലത്ത് നിന്ന് പുറത്ത് വന്നതായാണ് പോലീസ് വിശദീകരിച്ചത്. കിടപ്പുരോഗിയുടെ സഹോദരിമാർ മടങ്ങിയതിന് പിന്നാലെ പ്രതി വയോധികയുടെ മുറിയിലേക്ക് കടന്നു. ഏറെക്കുറെ ചലനശേഷി നഷ്ടപ്പെട്ട നിലയിൽ കിടന്നിരുന്ന വയോധികയുടെ കിടക്കയിലേക്ക് കയറി ഇയാൾ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. വയോധിക നിലവിളി ച്ചപ്പോൾ, ഇയാൾ വായ് പൊത്തി പിടിച്ച് ശബ്ദം അടക്കാൻ ശ്രമിച്ചു. എന്നാൽ ബഹളം കേട്ട് അടുത്ത വീട്ടിൽ നിന്നെത്തിയ സഹോദരിമാരെ കണ്ട പ്രതി, കട്ടിലിൽ നിന്ന് ചാടി…

Loading

Read More

വെഞ്ഞാറമൂട് : ലോഡ്ജ് മുറിയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. വെമ്പായം വേറ്റിനാട് ഈയക്കോട്ടുകോണം പുത്തൻവീട്ടിൽ സുരേന്ദ്രനെ(60)യാണ് വെഞ്ഞാറമൂട് ജങ്ഷനിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടത്. സമീപത്തെ സലൂണിലെ ജീവനക്കാരനായ ഇദ്ദേഹം മാസങ്ങളായി ഇവിടെ ആയിരുന്നു താമസം. കൂടെയുണ്ടായിരുന്ന ആൾ ജോലിക്ക് പോയി വന്നപ്പോഴാണ്‌ മരിച്ചുകിടക്കുന്നതായി കണ്ടത്‌. തുടർന്ന് പോലീസിനെ വിവരം അറിയിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് പറഞ്ഞു

Loading

Read More