വർക്കല: വർക്കലയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾക്ക് പരുക്ക്. വെട്ടൂർ അക്കരവിള സ്വദേശി 20 വയസ്സുള്ള റെയ്ഹാൻ , വെട്ടൂർ ചിറ്റിലക്കാട് സ്വദേശി 21 വയസുള്ള അൽ-അമീൻ എന്നിവർക്കാണ് പരിക്കേറ്റത് .ഇവരെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുത്തൻചന്ത – രഘുനാഥപുരം റോഡിലൂടെ വന്ന സ്കൂട്ടർ , ഇട റോഡിൽ നിന്നും പ്രധാന റോഡിലേക്ക് കയറിവന്ന കാറിന്റെ മുൻഭാഗത്തെ ഡോറിൽ ഇടിച്ച് തെറിച്ചു വീഴുക യായിരുന്നുവെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
ഈ ഭാഗം സ്ഥിരം അപകട മേഖലയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. ഒരുമാസം മുമ്പ് രണ്ടു വനിതകൾ സഞ്ചരിച്ച സ്കൂട്ടറും കാറുമായി കൂട്ടിയിടിച്ച് ഇതേ സ്ഥലത്ത് അപകടം നടന്നിരുന്നു. അവർ ഇപ്പോഴും ചികിത്സയിലാണ്
![]()
