Author: News Admin
കല്ലമ്പലം: പെണ്‍സുഹൃത്തിനെ കളിയാക്കിയതിന് വിദ്യാര്‍ത്ഥിക്ക് സഹപാഠിയില്‍നിന്ന് ക്രൂരമര്‍ദ്ദനം. കല്ലമ്പലം കരവാരം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിക്കാണ് ക്ലാസ് മുറിയില്‍വച്ച് ക്രൂരമര്‍ദ്ദനമേറ്റത്. സൈക്കിള്‍ ചെയിന്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കല്ലമ്പലം പോലീസ് കേസ് എടുത്തു. ആക്രമണത്തില്‍ കുട്ടിയുടെ തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ മാതാവ് സ്‌കൂളിലെ പി.ടി.എ പ്രസിഡന്റ് കൂടിയാണ്. സൈക്കിള്‍ ചെയിന്‍ ചുരുട്ടി തലയിലിടിക്കാന്‍ ശ്രമിച്ചത് വിദ്യാര്‍ത്ഥി കൈകൊണ്ട് തടഞ്ഞുവെങ്കിലും കൈയുടെ എല്ലിന് പൊട്ടല്‍ സംഭവിച്ചു. തുടര്‍ന്നുള്ള മര്‍ദ്ദനത്തില്‍ തലയുടെ വിവിധ ഭാഗങ്ങളിലായി ഗുരുതരമായ മുറിവുകള്‍ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെനിന്നും പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്കും തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ കയ്യില്‍ സര്‍ജറി ആവശ്യമായതിനാല്‍ കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വായിലൂടെ രക്തം വരികയും, നിരവധി തവണ ഛര്‍ദിയും ഉണ്ടായതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ സ്‌കാനിങ്ങിനും കുട്ടിയെ വിധേയമാക്കി. പരിശോധനാഫലം വന്നാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. അതേസമയം,…
നെടുമങ്ങാട്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രതീകവും, മതസൗഹാര്‍ദ്ദത്തിന്റെ അംബാസിഡറും ആയിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്ന് മുസ്ലിംലീഗ് ദേശീയ കൗണ്‍സില്‍ അംഗം അഡ്വ.കണിയാപുരം ഹലീം അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റി കന്യാകുളങ്ങര ലീഗ് ഹൗസില്‍ സംഘടിപ്പിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊടിയില്‍ ഹസന്‍ അധ്യക്ഷത വഹിച്ചു.
ആറ്റിങ്ങൽ: വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ച നവജാത ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട്. ആറ്റിങ്ങൽ ആലംകോട് സ്വദേശിനിയായ 23 വയസ്സുള്ള യുവതി ഏഴാം മാസത്തിൽ വീട്ടിൽ പ്രസവിച്ചാണ് ശിശുവിനെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, എത്തുമ്പോഴേക്കും ശിശുവിന് ജീവൻ നഷ്ടമായിരുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഭർത്താവ് വിദേശത്തായിരുന്നതിനാൽ ഗർഭകാല ചികിത്സകൾ ലഭ്യമാക്കാൻ കഴിഞ്ഞില്ലെന്ന് യുവതി പറഞ്ഞതായി ഡോക്ടർമാർ അറിയിച്ചു. മറ്റേതെങ്കിലും ചികിത്സാസമ്പ്രദായങ്ങൾ സ്വീകരിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് നിർദ്ദേശിച്ചു. ആലംകോട് പ്രദേശത്തെ ചില അക്വാപഞ്ചർ ചികിത്സാകേന്ദ്രങ്ങളിൽ നിന്നു ഗർഭിണികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതായി മുമ്പ് ജില്ലാ കലക്ടറോട് റിപ്പോർട്ട് നൽകിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവരത്തെ തുടർന്ന് ആറ്റിങ്ങൽ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി, അസ്വാഭാവിക മരണമായി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
നഗരൂർ: അതിമാരക എം.ഡി.എം.എ മയക്കുമരുന്നുമായി 26കാരൻ പിടിയിൽ. നഗരൂർ തണ്ണിക്കോണം കുന്നുവിള വീട്ടിൽ അജയ് ബാബു (26) എന്നയാളെയാണ് നഗരൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെയായിരുന്നു അറസ്റ്റ്. നഗരൂർ വിളയിൽകട ജംഗ്ഷനിൽ വിൽപ്പനക്കായി കാറിലെത്തിയ പ്രതിയെ നഗരൂർ പോലീസും, നാർകോട്ടിക് സ്‌ക്വാഡായ ഡാൻസാഫ് സംഘവും സംയുക്തമായി പിടികൂടുകയായിരുന്നു. നിരീക്ഷണത്തിലായിരുന്ന പ്രതിയെ പിന്തുടർന്നെത്തിയ സംഘം കാർ വളഞ്ഞ് ഇയാളെ പിടികൂടുകയായിരുന്നു. അറസ്റ്റ് സമയത്ത് ഇയാൾ എം.ഡി.എം.എ ഉപയോഗിച്ചിരിക്കുകയായിരുന്നെന്നും, വിൽപ്പനയ്ക്കായി സൂക്ഷിച്ച 2.12 ഗ്രാം എം.ഡി.എം.എ ഇയാളുടെ പക്കൽ നിന്ന് പിടിച്ചെടുത്തുവെന്നും നഗരൂർ എസ്.ഐ അറിയിച്ചു. പ്രതിക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ കുറ്റം തെളിയിച്ചാൽ പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കഴിഞ്ഞദിവസം രണ്ട് പേരെ കൂടി ചെറിയ അളവിൽ എം.ഡി.എം.എ കൈവശം വച്ചതിന് അറസ്റ്റ് ചെയ്തിരുന്നുവെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ലഹരിമരുന്നുമായി ബന്ധപ്പെട്ട് അഞ്ച് കേസുകൾ നഗരൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെന്നും എസ്.ഐ…
ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ അറസ്റ്റിൽ, ലക്ഷങ്ങളുടെ നാശം, പോലീസിനെയും ആക്രമിച്ചു ആറ്റിങ്ങൽ: വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച് ചികിത്സാ ഉപകരണങ്ങൾ തകർത്ത സംഭവത്തിൽ മൂന്നു പേർ പിടിയിൽ. വെയിലൂർ ശാസ്തവട്ടം ആലുവിള വീട്ടിൽ വിഷ്ണു (29), മഞ്ഞമല സ്വദേശി അനീഷ് (30), ചെമ്പകമംഗലം സ്വദേശി അരുൺ (30) എന്നിവരാണ് അറസ്റ്റിലായത്. ജൂലൈ 29-ന് രാത്രി 10 മണിയോടെ പരിക്ക് മൂലം ചികിത്സയ്ക്കെത്തിയ പ്രതികൾ, ചീത്തവിളി നടത്തി അക്രമാസക്തരാവുകയും, വിലക്കിയ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. അഖിലേഷിനെ മർദ്ദിക്കുകയും ചെയ്തു. തുടർന്ന് അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങൾ അടിച്ചു തകർത്തു. ഏകദേശം 2 ലക്ഷം രൂപയുടെ നഷ്ടമാണ് ആശുപത്രിക്കുണ്ടായത്. സംഭവ വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘം പ്രതികളെ പിടികൂടി. പ്രതികൾക്കെതിരെ ഡ്യൂട്ടി തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ, പോലീസിന് തടസ്സം സൃഷ്ടിക്കൽ എന്നിവ ഉൾപ്പെടെയുള്ള കേസുകൾ രജിസ്റ്റർ ചെയ്തു. പ്രതികൾക്ക് നേരെ ലഹരി കടത്തൽ, മറ്റ് ക്രിമിനൽ…
ആറ്റിങ്ങൽ ∙ വീടിനു മുന്നിൽ വൃദ്ധയെ വൈദ്യുതി ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൂവൻപാറ കൂരവിൽ വീട്ടിൽ ലീലാമണി (87) ആണ് അപകടത്തിൽ മരിച്ചത്. ഇലക്ട്രിക് പോസ്റ്റിൽ നിന്നു വീട്ടിലേക്ക് താൽക്കാലികമായി കണക്ഷൻ കൊടുത്തിരുന്ന ലൈനിൽ നിന്നാണ് ഷോക്ക് ലഭിച്ചതെന്ന് പ്രാഥമിക നിഗമനം. ലീലാമണിയുമായി കൂടെ ഭിന്നശേഷിയുള്ള മകൾ അശ്വതി മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ശനിയാഴ്ച വൈകിട്ട് ലീലാമണി സമീപത്തെ ഒരു ഇലക്ട്രിഷ്യനെ സമീപിച്ചു വീട്ടിൽ കറന്റില്ലെന്ന് അവർ പരാതി അറിയിച്ചു. ഇന്ന് രാവിലെ ഇലക്ട്രിഷൻ വീട്ടിലെത്തിയപ്പോഴാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞത്. വീടിനു മുന്നിൽ മരിച്ച നിലയിലായിരുന്നു ലീലാമണിയെ കണ്ടെത്തിയത്. ഷോക്കേറ്റത് അനുമാനിക്കുന്ന ലൈനുകൾ കയ്യിൽ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. മകൾ അശ്വതിയെ വീടിനുള്ളിൽ പൂട്ടിയിട്ടശേഷമാണ് ലീലാമണി പുറത്തു വന്നതെന്ന് കരുതുന്നു. ആറ്റിങ്ങൽ പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആറ്റിങ്ങൽ: തച്ചൂർകുന്ന് തേജസിൽ എസ് രാജു (64) നിര്യാതനായി. ഭാര്യ: വത്സല, മക്കൾ: ബിനു വി.ആർ, ബിജി വി.ആർ, മരുമകൻ: ബി ലെനിൻകുമാർ, ചെറുമകൾ: തേജലക്ഷ്മി. സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ 8 ന്
ആറ്റിങ്ങൽ: ശ്രീപാദം സ്റ്റേഡിയത്തിൽ ജൂലൈ 27-ന് നടന്ന 24-ാമത് തിരുവനന്തപുരം ജില്ലാ സീനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ഗ്രൗണ്ടൻസ് സ്പോർട്സ് ക്ലബ് വിജയം കൈവരിച്ചു. ഫൈനൽ മത്സരത്തിൽ യങ്കേഴ്‌സ് ക്ലബ്ബിനെതിരെ ശക്തമായ പ്രകടനം കാഴ്ചവെച്ച ഗ്രൗണ്ടൻസ്, 15-01 എന്ന ഏകപക്ഷീയ സ്കോറിനാണ് എതിരാളികളെ തറപറ്റിച്ചത്. മികച്ച ടീമിന്റെ ഏകാഗ്രതയും കരുത്തും ഫലമായി ഗ്രൗണ്ടൻസ് ക്ലബ്ബ് ചാമ്പ്യൻഷിപ്പ് കിരീടം നേടി
ആറ്റിങ്ങൽ: സി.പി.ഐ.എം ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വി.എസ് അച്യുതാനന്ദൻ അനുശോചന സർവ്വകക്ഷിയോഗം സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി എം പ്രദീപ് അധ്യക്ഷനായി. ആറ്റിങ്ങൽ എം.എൽ.എ ഒ.എസ് അംബിക മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർപേഴ്സൺ എസ് കുമാരി അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ചിറയിൻകീഴ് എംഎൽഎ വി ശശി, സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ സുഭാഷ്, ഷൈലജ ബീഗം, ജി സുഗുണൻ (സി.പി.ഐ.എം) ഉണ്ണി കൃഷ്ണൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), മുകേഷ് പോറ്റി (എൻ.സി.പി) ,തോട്ടയ്ക്കാട് ശശി (ബിജെപി), മുഹ്സിൻ (സിപിഐ), കെ എസ് ബാബു (ജനതാദൾ), കോരാണി സനൽ (കേരള കോൺഗ്രസ്, സ്കറിയ ) ആലംകോട് ഷാജു ( മുസ്ലിം ലീഗ് ) എന്നിവർ സംസാരിച്ചു
ആലംകോട്: ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയും കൃഷിഭവനുമായി സഹകരിച്ചുകൊണ്ട് ജൂൺ അഞ്ചിന് വിദ്യാലയങ്ങളിൽ തുടക്കമിട്ട പാഠം ഒന്ന്: ചീര എന്ന പദ്ധതിയുടെ വിളവെടുപ്പ് ആലംകോട് ഗവ.എൽപിഎസിൽ ഉത്സവച്ഛായയിൽ നടത്തി. വിളവെടുപ്പുത്സവത്തിന്റെയും, എക്കോ ക്ലബ്ബിന്റെയും ഉദ്ഘാടനം മുൻസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ നജാം നിർവഹിച്ചു. കുട്ടികൾ നട്ട വാഴക്കന്നുകളുടെ പരിചരണവും സ്കൂൾ വളപ്പിൽ നടന്നു വരുന്നു. കരനെൽ കൃഷിക്കുള്ള വിത്തുകളും മറ്റു പിന്തുണാ സംവിധാനങ്ങളും കൃഷിഭവനിൽ നിന്ന് സമയബന്ധിതമായി ലഭ്യമാക്കുമെന്ന് അധികൃതർ ഉറപ്പുനൽകി. കൃഷി അസിസ്റ്റന്റ് പ്രമോദ്, ഹെഡ്മിസ്ട്രസ് റീജാ സത്യൻ, എക്കോ ക്ലബ്ബ് കൺവീനർ മനു എന്നിവർ സംസാരിച്ചു.