Author: News Admin
തിരുവനന്തപുരം: വിവര പൊതുജന സമ്പർക്ക വകുപ്പ് വിഷയാധിഷ്ഠിത വ്ളോഗുകൾ തയ്യാറാക്കുന്നതിനായി വ്ളോഗർമാരുടെ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് 3 ലക്ഷം ഫോളോവേഴ്‌സുള്ള വ്ളോഗർമാർക്കും, യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ നൽകിയിട്ടുള്ള വീഡിയോ കണ്ടന്റുകൾക്ക് കുറഞ്ഞത് 10 ലക്ഷം റീച്ച് ലഭിച്ചിട്ടുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും അപേക്ഷിക്കാം. വിഷയാധിഷ്ഠിത വ്‌ളോഗുകൾ തയ്യാറാക്കുന്നതിനുള്ള സമ്മതപത്രം, ഫോളോവേഴ്‌സിന്റെ എണ്ണം, വ്ളോഗിന്റെ സ്വഭാവം തെളിയിക്കുന്ന ലിങ്കുകൾ, വ്യക്തിവിവരങ്ങൾ എന്നിവ സഹിതം vloggersprd@gmail.com എന്ന ഇ-മെയിലിലേക്ക് 2025 ഓഗസ്റ്റ് 13-നകം അപേക്ഷ അയയ്ക്കണം.
പെരുംകുളം: വക്കം അബ്ദുൽ ഖാദറിന്റെ മണ്ണിൽ നിന്നാരംഭിച്ച് പെരുംകുളം എ.എം.എൽ.പി.എസ്. “സ്വാതന്ത്ര്യത്തിന്റെ ചിറകൊച്ചകൾ” എന്ന പരിപാടിയോടെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ആറ്റിങ്ങൽ കലാപം, സ്വാതന്ത്ര്യ സമര ചരിത്രം, ഗാന്ധിജിയുടെ സമരങ്ങൾ, ഇന്ത്യൻ ഭരണഘടന, പ്രധാനമന്ത്രിമാരും അവരുടെ കാലഘട്ടങ്ങളും ഉൾപ്പെടെ വിദ്യാർത്ഥികൾക്ക് അറിവ് പകരുന്നതിനായിരുന്നു പരിപാടി. ദേശഭക്തിഗാനങ്ങൾ, പ്രസംഗങ്ങൾ, കലാപരിപാടികൾ എന്നിവയും അരങ്ങേറി. സ്കൂളിൽ സ്വാതന്ത്ര്യദിനത്തിന് ഉയർത്താനുള്ള പതാക കുട്ടികളും അധ്യാപകരും ചേർന്ന് ധീര ദേശാഭിമാനിയും സ്വാതന്ത്ര്യ സമര രക്ത സാക്ഷിയുമായ വക്കം അബ്ദുൽ ഖാദർ സ്മാരകത്തിൽ വച്ചു അനുസ്മരണ വേദി ചെയർമാൻ ലത്തീഫിൽ നിന്നും കുട്ടികൾ ഏറ്റു വാങ്ങി. ഖാദറിന്റെ ജീവചരിത്രവും അദ്ദേഹം എഴുതിയ കത്തുകളും കുട്ടികൾക്ക് പരിചയപ്പെടുത്തി. കുട്ടികളിൽ രാഷ്ട്ര സ്നേഹം, പരസ്പര സഹകരണം എന്നിവ വളർത്തുന്നതിനായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ പ്രധാന അദ്ധ്യാപകൻ പ്രവീൺ ഓഗസ്റ്റ് 4 നു സ്വാതന്ത്ര്യത്തിന്റ ചിറകൊച്ചകൾക്ക് തുടക്കം കുറിച്ചു. പി ടി എ പ്രസിഡന്റ് അൻസർ പെരുംകുളം അധ്യാപകരായ രജനി ജി കെ,…
![]()
വര്‍ക്കല: ഇടവയില്‍ തെരുവുനായ ആക്രമണത്തില്‍നിന്ന് അഞ്ചുവയസ്സുകാരന്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഇടവ ഡീസന്റുമക്കില്‍ ദാറുഅറഫയില്‍ സുമയ്യയുടെ മകനാണ് കഴിഞ്ഞ ദിവസം തെരുവുനായ ആക്രമണത്തില്‍ നിന്നും നിലവിളിച്ച് അതിവേഗത്തില്‍ ഓടി രക്ഷപ്പെട്ടത്. സൈക്കിളിംഗ് നടത്തിക്കൊണ്ടിരുന്ന അഞ്ചുവയസ്സുകാരന് നേരെ തെരുവുനായ്ക്കള്‍ ഓടിയെടുത്തതോടെ കുട്ടി അതിവേഗത്തില്‍ ഓടി അടുത്തുള്ള വീട്ടില്‍ക്കയറി രക്ഷപ്പെടുകയായിരുന്നു. ഡീസന്റ്മുക്കിലുള്ള കുറ്റിക്കാടുകളില്‍ ഇറച്ചി മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നതാവാം ആ ഭാഗത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.ഇരുപതിലധികം തെരുവു നായ്ക്കള്‍ റോഡരുകിലും സമീപമുള്ള കുറ്റിക്കാടുകളിലും എപ്പോഴും കാണുമെന്നും വാഹനങ്ങളില്‍ പോകുന്നവരെയും കാല്‍നടയാത്രക്കാരെയും ആക്രമണ സ്വഭാവമുള്ള ഈ തെരുവ് നായ്ക്കള്‍ ആക്രമിക്കാറുണ്ടെന്നും നിത്യേന അപകടം സംഭവിക്കാറുണ്ടെന്നും പ്രദേശവാസികള്‍ വ്യക്തമാക്കി. ഇടവ ഗ്രാമപഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും ഒരു ഫലവും ഉണ്ടായില്ല എന്നും പ്രദേശവാസികള്‍ പരാതിപ്പെടുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തുന്ന സമയത്തും തെരുവ് നായ്ക്കള്‍ കുരച്ചുകൊണ്ട് പാഞ്ഞടുക്കുകയായിരുന്നു.
വര്‍ക്കല: വര്‍ക്കല എക്‌സൈസ് ഓഫീസില്‍ കയ്യാങ്കളി. എക്‌സൈസ് ഇന്‍സ്‌പെക്ടറെ മര്‍ദ്ദിച്ച പ്രിവന്റീവ് ഓഫീസര്‍ ജസീനിനെ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച നാലര മണിയോടെയായിരുന്നു സംഭവം. ഓഫീസില്‍ മദ്യപിച്ചെത്തിയ ജസീന്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറായ സൂര്യനാരായണനെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തു. നേരത്തെ ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നു. കോടതി പ്രയെ കര്‍ശന ഉപാധികളോടെ ജാമ്യത്തില്‍ വിട്ടു. തുടര്‍ന്നാണ്, വകുപ്പുതല നടപടി സ്വീകരിക്കുകയായിരുന്നു. പ്രതിയായ ജസീന്‍ എല്ലാ ദിവസവും വര്‍ക്കല എക്‌സൈസ് റെയിഞ്ച് ഓഫീസിലെത്തി രാവിലെ ഒപ്പ് വച്ചതിനുശേഷം തിരികെ പോകാറാണ് പതിവെന്നും, ഒരാഴ്ച മുമ്പ് വര്‍ക്കല റെയിഞ്ച് എക്‌സൈസ് എസ്.ഐ ആയി ചുമതലയേറ്റ സൂര്യനാരായണന്‍ ഇത് ചോദ്യം ചെയ്തതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നുമാണ് ലഭിക്കുന്ന വിവരം. ഇത് രണ്ടാം തവണയാണ് ഇയാള്‍ സസ്‌പെന്‍ഷന്‍ നടപടിക്ക് വിധേയനാകുന്നത്. നാല് വര്‍ഷം മുമ്പ് തിരുവനന്തപുരം വട്ടപ്പാറയില്‍ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് അടിച്ചു നശിപ്പിച്ച കേസിലും ഇയാള്‍ പ്രതിയായിരുന്നു. ജസീന്‍ നടത്തിയ ആക്രമണത്തില്‍ നെഞ്ചിലും, മുതുകിലും പരിക്കേറ്റ സൂര്യനാരായണന്‍…
കടയ്ക്കാവൂര്‍: അഞ്ചുതെങ്ങില്‍ കൊലക്കേസ് പ്രതി കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലില്‍. നെടുങ്ങണ്ട അരിവാളം കാക്കക്കുഴി റംസീന മന്‍സിലില്‍ ഷുക്കൂറിന്റെ മകന്‍ റിയാസ്(28)ആണ് അറസ്റ്റിലായത്. അഞ്ചുതെങ്ങ് പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബിനീഷ് ലാല്‍ തിരുവനന്തപുരം റൂറല്‍ എസ്.പിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കുനേരെ കാപ്പ ചുമത്തിയത്. അഞ്ചുതെങ്ങ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ മഹീനിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ആറ്റിങ്ങൽ: ലോക്സഭാ മണ്ഡലത്തിൽ സിപിഐഎമ്മിനെതിരെ കള്ളവോട്ട് ആരോപണവുമായി ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് രംഗത്തെത്തി. എ. സമ്പത്ത് തുടർച്ചയായി വിജയിച്ചത് കള്ളവോട്ടുകളുടെ പിന്തുണയോടെയാണെന്ന് അദ്ദേഹം ആരോപിച്ചു. “കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ശതമാനം വർധിച്ചതിന്റെ സാഹചര്യങ്ങളും പരിശോധിക്കും. ആവശ്യമെങ്കിൽ വീണ്ടും കോടതിയെ സമീപിക്കും. മണ്ഡലത്തിൽ ഒന്നര ലക്ഷത്തിലധികം ഇരട്ട വോട്ടുകളുണ്ട്,” അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 2019, 2024 ലോക്സഭാ തിരഞ്ഞെടുപ്പുകളിലായാണ് ഇരട്ട വോട്ടുകൾ കണ്ടെത്തിയതെന്നും, ഈ വിവരം നേരത്തെ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചതായും എംപി വ്യക്തമാക്കി.
ആറ്റിങ്ങൽ: കേരള കർഷക തൊഴിലാളി യൂണിയൻ (കെ.എസ്.കെ.റ്റി.യു) ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വി.എസ്. അച്യുതാനന്ദൻ അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ പ്രഭാഷണം സി.പി.ഐ.എം തിരുവനന്തപുരം ജില്ല സെക്രട്ടറിയേറ്റ് അംഗം ബി.പി. മുരളി നിർവഹിച്ചു. യോഗത്തിൽ കെ.എസ്.കെ.റ്റി.യു ആറ്റിങ്ങൽ ഏരിയ പ്രസിഡന്റ് സി.എസ്. അജയകുമാർ അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം ജില്ല കമ്മിറ്റി അംഗം ആർ. സുഭാഷ്, കെ.എസ്.കെ.റ്റി.യു കേന്ദ്ര വർക്കിംഗ് കമ്മിറ്റി അംഗം ഒ.എസ്. അംബിക എം.എം.എ, സി.പി.ഐ.എം ആറ്റിങ്ങൽ ഏരിയ സെക്രട്ടറി എം. പ്രദീപ്, കെ.എസ്.കെ.റ്റി.യു ആറ്റിങ്ങൽ ഏരിയ സെക്രട്ടറി ആർ. രാജു, ഏരിയ കമ്മിറ്റി അംഗങ്ങളായ ജി. വേണുഗോപാലൻ നായർ, പി. മണികണ്ഠൻ, ആർ.എസ്. അനൂപ്, എസ്. ചന്ദ്രൻ, കൂന്തള്ളൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി. ഹരീഷ്, കിഴുവിലം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.കെ. ബാബു, വി.എസ്. വിജു കുമാർ, എസ്. സതീഷ് കുമാർ എന്നിവർ പങ്കെടുത്തു.
പെരിങ്ങമ്മല പഞ്ചായത്തിലെ നവീകരിച്ച പബ്ലിക് മാർക്കറ്റും പഞ്ചായത്ത് ഓഫീസ് അനുബന്ധന കെട്ടിട സമുച്ചയവും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. ഇതിലൂടെ പെരിങ്ങമ്മല പഞ്ചായത്തിലെ പ്രധാനപ്പെട്ട രണ്ട് വികസന പദ്ധതികൾ യാഥാർഥ്യമാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. പബ്ലിക്ക് മാർക്കറ്റിൽ മാതൃകാപരവും മികച്ച രീതിയിലും മാലിന്യ സംസ്കരണത്തിനുള്ള വഴികൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് എല്ലാ തദ്ദേശ സേവനങ്ങളും പൂർണമായും വിരൽത്തുമ്പിൽ എത്തിച്ച ആദ്യത്തെ സംസ്ഥാനമാണ് കേരളമെന്നും, കെ സ്മാർട്ട് ആപ്പ് ജനങ്ങൾ ഫലപ്രദമായി വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിൽ പുതിയതായി പണികഴിപ്പിച്ച പബ്ലിക് ലൈബ്രറി, ഐ. സി. ഡി. എസ് ഓഫീസ്, സാക്ഷരതാ മിഷൻ, തുടർവിദ്യാഭ്യാസ കേന്ദ്രം, അതിഥി മന്ദിരം, വ്യവസായ സംരംഭക സഹായ കേന്ദ്രം എന്നിവ ഉൾപ്പെട്ടതാണ് പുതിയ ഓഫീസ് സമുച്ചയം. 67 ലക്ഷം ചെലവഴിച്ചാണ് ഓഫീസ് സമുച്ചയം നിർമിച്ചത്. 1 കോടി 47 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച മാർക്കറ്റിൽ അനവധി കടമുറികളുള്ള ഷോപ്പിംഗ് കോംപ്ലക്സ്, ആധുനിക നിലവാരത്തിലുള്ള…
ആറ്റിങ്ങൽ : ഒരുവർഷത്തെ എൻസിവിടിയുടെ കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് കോഴ്‌സിലേക്ക് ആറ്റിങ്ങൽ യുടെക് ഐടിഐയിൽ തത്സമയപ്രവേശനം നടത്തുന്നു. പ്ലസ്ടു, ബിരുദം കഴിഞ്ഞവർക്ക് മുൻഗണന ലഭിക്കും. ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്നവർക്ക് മൈനോറിറ്റി സ്കോളർഷിപ്പ്, പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലെ കുട്ടികൾക്ക് സീറ്റ് സംവരണം, ബസ്, തീവണ്ടി കൺസെഷൻ സൗകര്യം എന്നിവയുണ്ടാകും.വിവരങ്ങൾക്കും പ്രവേശനത്തിനും യുടെക് ഐടിഐ, പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം, ആറ്റിങ്ങൽ. വിവരങ്ങൾക്ക്: 9072991069.
വിതുര : കർഷകരെ ദുരിതത്തിലാക്കി മലയോരമേഖലയിൽ കാട്ടുപന്നിശല്യം രൂക്ഷം. വനമേഖലയുമായി അതിർത്തി പങ്കിടുന്ന വിതുര, തൊളിക്കോട്, പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്തുകളിലാണ് പന്നിശല്യം കൂടുതൽ. മരച്ചീനി, വാഴ, പച്ചക്കറികൾ തുടങ്ങിയ വിളകളെല്ലാം പന്നിക്കൂട്ടം കുത്തിമറിക്കുന്നതായി അവർ പറയുന്നു. വിതുര പഞ്ചായത്തിലെ ആനപ്പാറ, കല്ലാർ, മണലി, തൊളിക്കോട്ടെ അപ്പച്ചിപ്പാറ, കംബ്ലാറ, ചെറുവക്കോണം, നാഗര, വട്ടപ്പൻകാട്, പരപ്പാറ, പുളിച്ചാമല, നന്ദിയോട് പഞ്ചായത്തിലെ കാലങ്കാവ്, നവോദയ, പൊട്ടൻചിറ, കടുവാച്ചിറ തുടങ്ങിയ സ്ഥലങ്ങളിലുള്ളവരാണ് കാട്ടുപന്നിശല്യത്താൽ പൊറുതിമുട്ടുന്നത്. സ്വാഭാവിക വനമേഖല പ്ലാന്റേഷനായതോടെയാണ് പന്നിക്കൂട്ടം നാട്ടിലേക്കിറങ്ങിത്തുടങ്ങിയത്. വനത്തോടുചേർന്ന റോഡുവക്കുകളിലെ മാലിന്യം തള്ളലാണ് മറ്റൊരു പ്രശ്നം. മാലിന്യങ്ങൾ തേടിവരുന്ന പന്നിക്കൂട്ടം റോഡുമുറിച്ചു കടക്കുമ്പോഴുണ്ടാകുന്ന ഇരുചക്രവാഹനാപകടങ്ങളും പതിവാണ്. മാലിന്യനിക്ഷേപം തടയുന്നതിന് വനംവകുപ്പ് ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്