Author: News Admin

പെരിങ്ങമ്മല പഞ്ചായത്തിലെ നവീകരിച്ച പബ്ലിക് മാർക്കറ്റും പഞ്ചായത്ത് ഓഫീസ് അനുബന്ധന കെട്ടിട സമുച്ചയവും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. ഇതിലൂടെ പെരിങ്ങമ്മല പഞ്ചായത്തിലെ പ്രധാനപ്പെട്ട രണ്ട് വികസന പദ്ധതികൾ യാഥാർഥ്യമാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. പബ്ലിക്ക് മാർക്കറ്റിൽ മാതൃകാപരവും മികച്ച രീതിയിലും മാലിന്യ സംസ്കരണത്തിനുള്ള വഴികൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് എല്ലാ തദ്ദേശ സേവനങ്ങളും പൂർണമായും വിരൽത്തുമ്പിൽ എത്തിച്ച ആദ്യത്തെ സംസ്ഥാനമാണ് കേരളമെന്നും, കെ സ്മാർട്ട് ആപ്പ് ജനങ്ങൾ ഫലപ്രദമായി വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിൽ പുതിയതായി പണികഴിപ്പിച്ച പബ്ലിക് ലൈബ്രറി, ഐ. സി. ഡി. എസ് ഓഫീസ്, സാക്ഷരതാ മിഷൻ, തുടർവിദ്യാഭ്യാസ കേന്ദ്രം, അതിഥി മന്ദിരം, വ്യവസായ സംരംഭക സഹായ കേന്ദ്രം എന്നിവ ഉൾപ്പെട്ടതാണ് പുതിയ ഓഫീസ് സമുച്ചയം. 67 ലക്ഷം ചെലവഴിച്ചാണ് ഓഫീസ് സമുച്ചയം നിർമിച്ചത്. 1 കോടി 47 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച മാർക്കറ്റിൽ അനവധി കടമുറികളുള്ള ഷോപ്പിം​ഗ് കോംപ്ലക്സ്, ആധുനിക നിലവാരത്തിലുള്ള…

Read More

ആറ്റിങ്ങൽ : ഒരുവർഷത്തെ എൻസിവിടിയുടെ കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് കോഴ്‌സിലേക്ക് ആറ്റിങ്ങൽ യുടെക് ഐടിഐയിൽ തത്സമയപ്രവേശനം നടത്തുന്നു. പ്ലസ്ടു, ബിരുദം കഴിഞ്ഞവർക്ക് മുൻഗണന ലഭിക്കും. ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്നവർക്ക് മൈനോറിറ്റി സ്കോളർഷിപ്പ്, പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലെ കുട്ടികൾക്ക് സീറ്റ് സംവരണം, ബസ്, തീവണ്ടി കൺസെഷൻ സൗകര്യം എന്നിവയുണ്ടാകും.വിവരങ്ങൾക്കും പ്രവേശനത്തിനും യുടെക് ഐടിഐ, പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം, ആറ്റിങ്ങൽ. വിവരങ്ങൾക്ക്‌: 9072991069.

Read More

വിതുര : കർഷകരെ ദുരിതത്തിലാക്കി മലയോരമേഖലയിൽ കാട്ടുപന്നിശല്യം രൂക്ഷം. വനമേഖലയുമായി അതിർത്തി പങ്കിടുന്ന വിതുര, തൊളിക്കോട്, പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്തുകളിലാണ് പന്നിശല്യം കൂടുതൽ. മരച്ചീനി, വാഴ, പച്ചക്കറികൾ തുടങ്ങിയ വിളകളെല്ലാം പന്നിക്കൂട്ടം കുത്തിമറിക്കുന്നതായി അവർ പറയുന്നു. വിതുര പഞ്ചായത്തിലെ ആനപ്പാറ, കല്ലാർ, മണലി, തൊളിക്കോട്ടെ അപ്പച്ചിപ്പാറ, കംബ്ലാറ, ചെറുവക്കോണം, നാഗര, വട്ടപ്പൻകാട്, പരപ്പാറ, പുളിച്ചാമല, നന്ദിയോട് പഞ്ചായത്തിലെ കാലങ്കാവ്, നവോദയ, പൊട്ടൻചിറ, കടുവാച്ചിറ തുടങ്ങിയ സ്ഥലങ്ങളിലുള്ളവരാണ് കാട്ടുപന്നിശല്യത്താൽ പൊറുതിമുട്ടുന്നത്. സ്വാഭാവിക വനമേഖല പ്ലാന്റേഷനായതോടെയാണ് പന്നിക്കൂട്ടം നാട്ടിലേക്കിറങ്ങിത്തുടങ്ങിയത്‌. വനത്തോടുചേർന്ന റോഡുവക്കുകളിലെ മാലിന്യം തള്ളലാണ് മറ്റൊരു പ്രശ്നം. മാലിന്യങ്ങൾ തേടിവരുന്ന പന്നിക്കൂട്ടം റോഡുമുറിച്ചു കടക്കുമ്പോഴുണ്ടാകുന്ന ഇരുചക്രവാഹനാപകടങ്ങളും പതിവാണ്. മാലിന്യനിക്ഷേപം തടയുന്നതിന് വനംവകുപ്പ് ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്

Read More

കാട്ടാക്കട : വിദേശരാജ്യങ്ങളിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന 25 കുട്ടികൾ. പാടവും കാടും കടലും കണ്ട് ആ കുട്ടിക്കൂട്ടം മടങ്ങിയത് വീണ്ടുമെത്തുമെന്ന പ്രതിജ്ഞയോടെ. കാട്ടാക്കട നിയോജകമണ്ഡലവും മലയാളം മിഷനും സംയുക്തമായി സംഘടിപ്പിച്ച സാംസ്കാരിക വിനിമയ പരിപാടിയായ ‘വേരുകൾ ചിറകുകൾ’ എന്ന ത്രിദിന സഹവാസ ക്യാമ്പാണ് വേറിട്ട അനുഭവമായത്. വിദേശത്തുനിന്നെത്തിയ 25 മലയാളം മിഷൻ വിദ്യാർഥികൾ കാട്ടാക്കടയിലെ 25 കുട്ടികളുടെ വീടുകളിൽ താമസിച്ച് സഹ്യനിൽനിന്നു സാഗരംവരെ സഞ്ചരിക്കുന്ന നാടറിവ് യാത്രയാണ് വേരുകൾ ചിറകുകൾ എന്ന പരിപാടി. സാംസ്കാരികവകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യരാണ് വിളപ്പിൽശാലയിൽ പരിപാടി ഉദ്‌ഘാടനം ചെയ്തത്. മന്ത്രി വി. ശിവൻകുട്ടിയും ആശംസനേരാനെത്തി. കോട്ടൂർ ആനപരിപാലനകേന്ദ്രം, നെയ്യാർഡാം, നാഞ്ചല്ലൂർ പാടശേഖരം, അരുവിപ്പുറം, പൂവാർ, പൊഴിക്കര, ആഴിമല ശിവക്ഷേത്രം, വിഴിഞ്ഞം തുറമുഖം എന്നിവിടങ്ങൾ സന്ദർശിച്ച കുട്ടിക്കൂട്ടം കോവളം ആർട്ട്‌ ആൻഡ് ക്രാഫ്റ്റ് വില്ലേജിലെത്തി മൂന്നുദിവസത്തെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് അടുത്ത ക്യാമ്പിനായുള്ള നിർദേശങ്ങളും പങ്കുവെച്ചു. വീണ്ടും ഇത്തരം അവസരം ഒരുക്കണമെന്ന…

Read More

ചിറയിൻകീഴ് : മരണത്തിന്റെ നിറമാണ് മുതലപ്പൊഴിയിലെ തിരകൾക്ക്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ ഇത് എട്ടാമത്തെ അപകടമാണ് തിങ്കളാഴ്ച മുതലപ്പൊഴിയിലുണ്ടായത്. ഫിഷറീസ് വകുപ്പിന്റെ കണക്കനുസരിച്ച് ഇതുവരെ 66 പേരാണ് മുതലപ്പൊഴിയിൽ വള്ളം അപകടത്തിൽപ്പെട്ട് മരിച്ചത്. ഒടുവിലത്തെ പേരുകളാണ് അഞ്ചുതെങ്ങ് സ്വദേശി മൈക്കിൾ, ചിറയിൻകീഴ് കടകം സ്വദേശി ജോസഫ് എന്നിവരുടേത്. എന്നാൽ, ദുരന്തങ്ങൾക്ക് ശമനമുണ്ടാകുമെന്ന് പ്രതീക്ഷിക്കാനല്ലാതെ, മറ്റൊന്നിനും കഴിയാത്ത ദുർഗതിയിലാണ് ഇവിടത്തെ മത്സ്യത്തൊഴിലാളികൾ. പൊഴിമുഖത്തെ മണൽ പൂർണമായും നീക്കാനാകാത്തതാണ് തിരയടി ശക്തമാകാൻ കാരണം. അപകടത്തിൽപ്പെടുന്നവരെല്ലാം നീന്തിയും മറ്റ് വള്ളങ്ങളിലുമായാണ് രക്ഷപ്പെടുന്നത്. വള്ളം അഴിമുഖത്തെ മണലിൽ ഉറച്ച സംഭവവും ഉണ്ടായിട്ടുണ്ട്. പൊഴിമുഖത്തെ മണൽ പൂർണമായും നീക്കാനാകാത്തതാണ് തിരയടി ശക്തമാകാൻ കാരണം. മണൽനീക്കാൻ കൊണ്ടുവന്ന ചന്ദ്രഗിരി ഡ്രജ്ജറിന്റെ കേടുപാടുകൾ തീർക്കാനാകാത്തതും കടൽ പ്രക്ഷുബ്ധമായതും മണൽനീക്കം പാളി. കാലവർഷം ആരംഭിച്ചതോടെ അഞ്ചുതെങ്ങ് കായൽജലം മണൽത്തിട്ടകടന്ന് കടലിലേക്ക്‌ ഒഴുകാൻ തുടങ്ങിയതോടെ ചെറുവള്ളങ്ങൾ കടലിൽ പോയിത്തുടങ്ങി. ട്രോളിങ് നിരോധനം അവസാനിച്ചതോടെ കൂടുതൽ വള്ളങ്ങൾ മുതലപ്പൊഴിയിലൂടെ മീൻപിടിത്തത്തിന് പോകുന്നുണ്ട്. തിങ്കളാഴ്ച അപകടത്തിൽപ്പെട്ട വള്ളത്തിൽ എത്ര തൊഴിലാളികളുണ്ടായിരുന്നുവെന്നതുപോലും…

Read More

വര്‍ക്കല: ലഹരി പദാര്‍ഥങ്ങളുടെ വില്‍പ്പനയെക്കുറിച്ച് പോലീസില്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. വര്‍ക്കല തൊടുവേ സ്വദേശികളായ സല്‍മാന്‍ (29), സുല്‍ത്താന്‍ (20) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ സുല്‍ത്താന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സല്‍മാന്റെ കൈയിലാണ് മുറിവേറ്റത്. ഇരുവരുടെയും പരിക്കുകള്‍ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രധാന പ്രതിയായ ശ്രീനിവാസപുരം എം.ജി കോളനിയിലെ കണ്ണന്‍ (27) നെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു. അറബിക് കോളേജിന് സമീപം ആഗസ്റ്റ് 10ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന സല്‍മാനേയും , സുല്‍ത്താനേയും വഴിയില്‍ തടഞ്ഞുനിര്‍ത്തിയാണ് കണ്ണന്‍ കയ്യിലെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചത്. ലഹരി വില്‍പ്പനയെക്കുറിച്ച് പോലീസില്‍ നല്‍കിയ വിവരത്തിലുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് അന്വേഷണം വ്യക്തമാക്കുന്നു. മറ്റ് പ്രതികളെ പിടികൂടാന്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് എസ്.ഐ മനോജ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Loading

Read More

പെരുമാതുറ: മുതലപ്പൊഴിയിൽ അഞ്ചുപേർ സഞ്ചരിച്ച വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു.അഞ്ചുതെങ്ങ് സ്വദേശി മൈക്കിൾ (68),ചിറയിൻകീഴ് സ്വദേശി ജോസഫ് (43) എന്നിവരാണ് മരിച്ചത്. മൂന്നുപേർ പരിക്കുകളോടെ രക്ഷപ്പെട്ടു. വൈകിട്ട് 6:40നായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ജോസഫിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.അഞ്ചുതെങ്ങ് ,ചിറയിൻകീഴ് സ്വദേശികളായ ജിനു ,അനു, സുജിത്ത് എന്നിവരാണ് മറ്റു മൂന്നു പേർ വള്ളത്തിൽ ഉണ്ടായിരുന്നത്. കർമ്മല മാതാ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു അപകടം. അഴിമുഖത്ത് വച്ച് ശക്തമായ തിരമാലയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു.പരിക്കേറ്റ അനു ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Read More

ആറ്റിങ്ങല്‍: സ്വകാര്യ ഭൂമിയുടെ വഴിക്ക് തടസ്സമായി വരുന്ന ബസ് വെയിറ്റിംഗ് ഷെഡ് നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവ്. ആറ്റിങ്ങല്‍ അവനവഞ്ചേരി അമ്പലമുക്കില്‍ എം.പി പണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വെയിറ്റിംഗ് ഷെഡിന്റെ നിര്‍മ്മാണം തടഞ്ഞുകൊണ്ട് ആറ്റിങ്ങല്‍ മുന്‍സിഫ് കോടതിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അടൂര്‍ പ്രകാശ് എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും തുക അനുവദിച്ചുകൊണ്ട് നിര്‍മ്മാണം ആരംഭിച്ച ബസ് വെയിറ്റിംഗ് ഷെഡിന് സ്ഥലം ഏറ്റെടുത്ത് നല്‍കിയത് ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയാണ്. ബസ് വെയിറ്റിംഗ് ഷെഡ് വരുന്നതോടെ സ്വകാര്യ ഭൂമിയുടെ വഴി തടസ്സം വരുമെന്നും ഇതിലൂടെ ഭൂമിയുടെ പ്രയോജനം ഇല്ലാതാകുമെന്നും ചൂണ്ടിക്കാണിച്ചാണ് സ്വകാര്യ വ്യക്തി കോടതിയെ സമീപിച്ചത്. സ്വകാര്യ വ്യക്തികള്‍ക്ക് സ്വന്തം ഭൂമിയുടെ ഏത് വശത്തുകൂടിയും വഴി ഉപയോഗിക്കാം എന്ന അവകാശം മുന്‍നിര്‍ത്തിയാണ് കേസ് ഫയല്‍ ചെയ്തത്. കേസില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍, ആറ്റിങ്ങല്‍ നഗരസഭ, കോണ്‍ട്രാക്ടര്‍ എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും എതിര്‍കക്ഷികള്‍. വാദി ഭാഗത്തിനു വേണ്ടി ആറ്റിങ്ങല്‍ കോടതിയിലെ അഡ്വ:അജിന്‍…

Read More

കിളിമാനൂര്‍: നഗരൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം ഇനി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. പുതുതായി പണികഴിപ്പിച്ച ഓഫീസ് ബ്ലോക്കും, നഗരൂര്‍ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ നിന്ന് തുക വിനിയോഗിച്ച് നിര്‍മ്മിച്ച സ്റ്റോര്‍ റൂമും ഒ.എസ്.അംബിക എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 38 ലക്ഷം രൂപ ചെലവിലാണ് നിലവിലെ കെട്ടിടത്തിന് രണ്ടാം നിലയായി ഓഫീസ് മന്ദിരം നിര്‍മ്മിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സുരേഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.അനില്‍കുമാര്‍, ചെയര്‍പേഴ്‌സണ്‍ എ.എസ്.വിജയലക്ഷ്മി, പഞ്ചാത്ത് അംഗങ്ങളായ സിന്ധു രാജീവ്, ലാലി ജയകുമാര്‍, എം.രഘു, നിസാമുദ്ദീന്‍ നാലപ്പാട്, അനോബ് ആനന്ദ്, ആര്‍.എസ്.രേവതി, കെ.ശ്രീലത, ഉഷ, അര്‍ച്ചന സഞ്ചു, പഞ്ചായത്ത് സെക്രട്ടറി അനു അലക്‌സ്, മെഡിക്കല്‍ ഓഫീസര്‍മാരായ നിഷ, സരിഗ എന്നിവര്‍ സംസാരിച്ചു.

Read More

ഇടവ: ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇടവ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒഴിവുള്ള ഡോക്ടറുടെ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഇതിനായുള്ള അഭിമുഖം ആഗസ്റ്റ് 14 വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തില്‍ ഹാജരാകണം.

Read More