Author: News Admin
അരുവിക്കര : ആര്യനാട് പഞ്ചായത്തംഗം ആസിഡ് കുടിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ സിപിഎമ്മിനെതിരെ കോണ്‍ഗ്രസ് ആരോപണവുമായി രംഗത്ത്. പഞ്ചായത്ത് പ്രസിഡന്റിന്റെയും സിപിഎം നേതൃത്വത്തിന്റെയും ആരോപണങ്ങളില്‍ മനംനൊന്താണ് പഞ്ചായത്ത് അംഗമായ ശ്രീജ ജീവനൊടുക്കിയതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. വാര്‍ഡംഗമായ ശ്രീജയ്ക്ക് സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നു. ശ്രീജയ്ക്ക് 60 ലക്ഷം രൂപ കടബാധ്യതയുള്ളതായാണ് വിവരം. സ്വകാര്യപണമിടപാടുകാരില്‍ നിന്നാണ് പലിശയ്ക്ക് പണം കടംവാങ്ങിയത്. കടബാധ്യത തീർക്കാൻ ശ്രീജ പലിശക്കാർ ഉൾപ്പെടെ നിരവധി പേരുടെ പക്കൽനിന്നും പണം കടം വാങ്ങിയതായും പറയപ്പെടുന്നു. തുടർന്ന് ഭൂമി വിറ്റും, ലോണെടുത്തും പണം തിരികെ നല്‍കാന്‍ ശ്രീജ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കടംവാങ്ങിയ പണം തിരികെ നല്‍കുന്നതിനായി ശ്രീജ സമീപകാലത്ത് വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു.വായ്പ പാസാകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധമുണ്ടാകുന്നത്. ‘കട്ടമുതല്‍ തിരിച്ചുനല്‍കിയാല്‍ കള്ളി കള്ളിയല്ലാതെ ആകുമോ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സിപിഎം പ്രതിഷേധിച്ചത്. കടം നൽകി പണം തിരിച്ചുകിട്ടാത്തവർ പരാതിയുമായി സിപിഎമ്മിനെ സമീപിച്ചുവെന്നും തുടർന്നാണ് ശ്രീജയ്ക്കെതിരെ സിപിഎം പ്രതിഷേധ സമരവുമായി രംഗത്തിറങ്ങിയതെന്നുമാണ് സൂചന.…
![]()
വർക്കല: ജനകീയ സൂത്രണ പദ്ധതിയുടെ ഭാഗമായി വാർഡ് 8-ലെ ആശ്രയ കുടുംബശ്രീ യൂണിറ്റിന്റെ പൂവനി പുഷ്പകൃഷി വിളവെടുപ്പ് നഗരസഭ ചെയർമാൻ കെ. എം. ലാജി ഉദ്ഘാടനം ചെയ്തു. ചടങ്ങ് മോഹനൻ നായരുടെ കണ്ണമ്പ കൃഷിസ്ഥലത്ത് നടന്നു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. അജയകുമാർ, വാർഡ് കൗൺസിലർ പ്രിയഗോപൻ, ഫീൽഡ് ഓഫീസർ ഷീജ വി., അഗ്രിക്കൾച്ചർ അസിസ്റ്റന്റ് ജൂലി എസ്., കർഷകർ എന്നിവർ പങ്കെടുത്തു. കൂടാതെ വാർഡ് 2-ലെ ഭാവന, വാർഡ് 3-ലെ ചന്ദനാകാവ്, വാർഡ് 5-ലെ നിള എന്നീ കൃഷി കൂട്ടങ്ങളുടെ പുഷ്പകൃഷി വിളവെടുപ്പും ഉദ്ഘാടനം ചെയ്തു.
![]()
വെഞ്ഞാറമൂട് : സപ്ലൈകോ ഗോഡൗണിൽനിന്ന് റേഷൻ കടകളിലേക്ക് വിതരണത്തിനായി സൂക്ഷിച്ച 45 ചാക്ക് അരി കടത്തിയ സംഭവത്തിൽ കഴിഞ്ഞ ദിവസം നെടുമങ്ങാട് കോടതി ഇടക്കാല ജാമ്യത്തിൽ വിട്ടയച്ച രണ്ടുപേരെ ചൊവ്വാഴ്ച കോടതി റിമാൻഡ് ചെയ്തു. ചാലയിലെ വ്യാപാരിക്കാണ് കടത്തിക്കൊണ്ടുപോകുന്ന റേഷൻ അരി വിൽക്കുന്നതെന്ന്, ആദ്യം അറസ്റ്റിലായ സീനിയർ അസിസ്റ്റന്റ് ധർമേന്ദ്രയിൽനിന്നു ലഭിച്ച വിവരത്തെ ത്തുടർന്നാണ് ചാലയിലെത്തി വ്യാപാരിയെയും ഡ്രൈവറെയും അറസ്റ്റുചെയ്തത്.
![]()
വർക്കല: ഏഴു വയസ്സുകാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 79 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. ഒറ്റൂർ വില്ലേജിലെ നെല്ലിക്കോട് ദേശത്ത് കിഴക്കുംകര വീട്ടിൽ താമസിക്കുന്ന മുരളി (45) യ്ക്കെതിരെയാണു വർക്കല അതിവേഗ കോടതി ജഡ്ജി സിനി എസ്.ആർ. വിധി പുറപ്പെടുവിച്ചത്. ചിറ്റാറ്റിൻകരയിലെ വലിയകുന്ന് സ്കൂളിന് സമീപം ചരുവിള പുത്തൻവീട്ടിൽ എത്തിയ പ്രതി, മകന്റെ കൂട്ടുകാരനായ 7 വയസ്സുകാരനെ വീട്ടിൽ കയറ്റി ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്. ഇന്ത്യൻ ശിക്ഷാനിയമം 377-ാം വകുപ്പ് പ്രകാരം 9 വർഷം കഠിന തടവും 50,000 രൂപ പിഴയും, പോക്സോ നിയമം 4-ാം വകുപ്പ് പ്രകാരം 30 വർഷം കഠിന തടവും 50,000 രൂപ പിഴയും, പോക്സോ നിയമം 6-ാം വകുപ്പ് പ്രകാരം 40 വർഷം കഠിന തടവും 50,000 രൂപ പിഴയും കോടതി വിധിച്ചു. പിഴ അടച്ചാൽ അതിൽ നിന്ന് ഒരു ലക്ഷം രൂപ ഇരയായ കുട്ടിക്ക് നൽകണമെന്നും, കൂടാതെ കൂടുതൽ…
![]()
ആനാട്: ഐശ്വര്യത്തിന്റെയും കാർഷിക സമൃദ്ധിയുടെയും പ്രതീക്ഷകളുമായെത്തുന്ന ചിങ്ങത്തെ വരവേറ്റ് ഗ്രാമപ്പഞ്ചായത്തുകളും കൃഷിഭവനുകളും ചേർന്ന് കർഷകദിനം ആഘോഷിച്ചു. വാമനപുരം മണ്ഡലത്തിലെ ഒൻപത് കൃഷിഭവനുകളുടെ ആഭിമുഖ്യത്തിൽ നടന്ന മുഖ്യാഘോഷം ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആനാട്, നന്ദിയോട്, പെരിങ്ങമ്മല, പാങ്ങോട്, കല്ലറ, വാമനപുരം, നെല്ലനാട്, പുല്ലമ്പാറ, പനവൂർ എന്നീ കൃഷിഭവനുകളിലാണ് വൈവിധ്യമാർന്ന പരിപാടികളോടെ ദിനാചരണം നടത്തിയത്. വിവിധ മേഖലകളിൽ നിന്നും തിരഞ്ഞെടുത്ത മികച്ച കർഷകരെ ആദരിച്ചു. കാർഷിക വിളകളുടെ പ്രദർശനവും വിപണനവും അരങ്ങേറി. പരിപാടികളിൽ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ. ശ്രീകല, ശൈലജ രാജീവൻ, ഷിനു മടത്തറ, എം.എം. ഷാഫി, ജി.ജെ. ലിസി, ജി.ഒ. ശ്രീവിദ്യ, ബീനാ രാജേന്ദ്രൻ, പി.വി. രാജേഷ്, എസ്. മിനി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സുനിത, ബിൻഷ ബി. ഷറഫ്, കെ. ഷീലാകുമാരി എന്നിവർ പങ്കെടുത്തു. ആര്യനാട്ടിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഉദ്ഘാടനം കാട്ടാക്കട: ഗ്രാമപ്പഞ്ചായത്തുകളും കൃഷിഭവനും ചേർന്ന് കാട്ടാക്കടയിൽ കർഷകദിനാചരണം…
![]()
പെരുംകുളം: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പെരുംകുളം എ.എം.എൽ.പി.എസ് സ്കൂളിൽ “സ്വാതന്ത്ര്യത്തിന്റെ ചിറകൊച്ചകൾ” എന്ന പരിപാടി സംഘടിപ്പിച്ചു. ആറ്റിങ്ങൽ കലാപം, സ്വാതന്ത്ര്യ സമര ചരിത്രം, ഗാന്ധിയൻ സമരങ്ങൾ, ഇന്ത്യൻ ഭരണഘടന, പ്രധാന മന്ത്രിമാർ തുടങ്ങിയ വിഷയങ്ങളിൽ കുട്ടികൾക്ക് അറിവ് നൽകുന്നതിനായാണ് പരിപാടി ഒരുക്കിയത്. സ്കൂളിൽ പതാക ഉയർത്തുന്നതിനുള്ള ചുമതല കുട്ടികളും അധ്യാപകരും ചേർന്ന് വക്കം അബ്ദുൽ ഖാദർ സ്മാരകത്തിൽ നിന്ന് സ്വീകരിച്ചു. ധീര ദേശാഭിമാനിയും സ്വാതന്ത്ര്യ സമര രക്തസാക്ഷിയുമായ ഖാദറിന്റെ ജീവചരിത്രവും അദ്ദേഹം എഴുതിയ കത്തുകളും കുട്ടികൾക്ക് പരിചയപ്പെടുത്തി. കുട്ടികളിൽ രാഷ്ട്രസ്നേഹവും സഹകരണവും വളർത്തുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സ്കൂൾ പ്രധാന അദ്ധ്യാപകൻ പ്രവീൺ പറഞ്ഞു. പി.ടി.എ പ്രസിഡന്റ് അൻസർ പെരുംകുളം, അധ്യാപകരായ രജനി ജി.കെ, ശാന്തി വി.എസ്, കാവേരി എസ്., കൃഷ്ണരാജ് ആർ.ജി. എന്നിവർ പങ്കെടുത്തു.
വർക്കല: കല്ലമ്പലം ദേശീയപാതയിൽ ഒന്നര കിലോയിലധികം എം.ഡി.എം.എ പിടികൂടിയ കേസിൽ വീണ്ടും അറസ്റ്റ് നടന്നു. വർക്കല സ്വദേശിയും കൊച്ചു വിഷ്ണു എന്നറിയപ്പെടുന്ന വിഷ്ണുവിനെ യാണ് വർക്കല ഡി.വൈ.എസ്.പി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കേസിൽ മുമ്പ് ജയിലിലായിരുന്ന ഡോൺ സഞ്ജുവിന് ആവശ്യമായ പണം കൈമാറിയത് വിഷ്ണുവാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഡോൺ സഞ്ജുവിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചാണ് പോലീസ് വിഷ്ണുവിലേക്ക് എത്തിയത്. 2022-ൽ ഡോൺ സഞ്ജുവിനൊപ്പം മയക്കുമരുന്ന് കേസിൽ പ്രതിയായിരുന്ന വിഷ്ണു, ഇപ്പോൾ അയിരൂർ പോലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു എം.ഡി.എം.എ കേസിൽ ജയിൽവാസം അനുഭവിക്കുകയാണ്. കഴിഞ്ഞ ദിവസം കോടതിയുടെ അനുമതിയോടെ പോലീസ് സംഘം തിരുവനന്തപുരം സെൻട്രൽ ജയിലിൽ എത്തി ഫോർമൽ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള അപേക്ഷയും കോടതിയിൽ സമർപ്പിച്ചു. പ്രതിയെ കസ്റ്റഡിയിൽ എടുത്തുള്ള ചോദ്യം ചെയ്യലിനു ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. കേസിൽ വമ്പൻ കണ്ണികൾ ഉണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും, വർക്കല…
![]()
പാലോട്: പുല്ലുമേയാനായി വിട്ടിരുന്ന വളർത്തുപോത്തിനെ പുലി കടിച്ചുകൊന്നു. പാലോട് റേഞ്ച് ഓഫീസ് പരിധിയിലെ പെരിങ്ങമ്മല മങ്കയം വെങ്കിട്ട ആദിച്ചൻകോണിലാണ് ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെ സംഭവം. ജയൻ്റെ ഏഴ് പോത്തുകളിലൊന്നിനെയാണ് പുലി ആക്രമിച്ചത്. രാവിലെ പതിവുപോലെ വനത്തിനോടു ചേർന്ന പ്രദേശത്ത് പുല്ലുമേയാനായി വിട്ട പോത്തുകളിൽ ആറെണ്ണം വൈകീട്ട് പരിഭ്രാന്തിയോടെ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ, ഒന്നിന്റെ കാണാതാവലോടെ വീട്ടുകാർ അന്വേഷിച്ചു. വീട്ടിൽ നിന്നും 500 മീറ്റർ അകലെയായിരുന്നു പോത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ നിന്ന് രക്തം വാർന്ന നിലയിലാണ് പോത്ത് മരിച്ചത്. പുലി പിടിച്ചാണ് പോത്ത് ചത്തതെന്ന് ജയൻ പറയുന്നു. കഴുത്തിൽ ഏറെനേരം പിടിച്ചു മുറുക്കിയതിനാലാണ് മരണം സംഭവിച്ചതെന്ന് പ്രാഥമിക വിലയിരുത്തൽ. ഒരു ആഴ്ച മുൻപ് സമീപവാസിയായ ഈച്ചൂട്ടിയുടെ വീട്ടിൽ നിന്നു നായയെ പുലി കടിച്ചുകൊണ്ടുപോയിരുന്നു. ഇതോടെ ഏഴ് മാസത്തിനിടെ ജയന്റെയും ഈച്ചൂട്ടിയുടെയും വീട്ടിൽ രണ്ട് തവണയാണ് പുലി ആക്രമണം നടന്നത്. നാട്ടുകാർ പല തവണ പുലിയെ കണ്ടതായി വനപാലകരെ അറിയിച്ചതായും പറയുന്നു. സംഭവ വിവരം…
വര്‍ക്കല: കാപ്പില്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ മാതൃകാപരമായി സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടന്നു. ചട്ടങ്ങളും മാര്‍ഗരേഖകളും കൃത്യമായി പാലിച്ചായിരുന്നു തെരഞ്ഞെടുപ്പ്. വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ച് നടന്ന തെരഞ്ഞെടുപ്പാണ് ഏറ്റവും വലിയ കൗതുകം സൃഷ്ടിച്ചത്. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഇതിനെ ആവേശത്തോടെ സ്വീകരിച്ചു. തിരഞ്ഞെടുപ്പ് നടത്തിപ്പിനായി പ്രിസൈഡിങ് ഓഫീസര്‍, പോളിംഗ് ഓഫീസര്‍മാര്‍ തുടങ്ങി മുഴുവന്‍ ചുമതലകളും വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു. നിയമന ഉത്തരവ് പോലും രണ്ടുദിവസം മുന്‍പ് തന്നെ നല്‍കി. ഈ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ശ്രീഹരിയാണ് വോട്ടിംഗ് മെഷീന്‍ രൂപകല്പന ചെയ്തത്. വോട്ടെണ്ണലിനും പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ചു. സ്ഥാനാര്‍ത്ഥികളുടെ സാന്നിധ്യത്തില്‍ വോട്ടെണ്ണി, മെഷീന്‍ രേഖപ്പെടുത്തിയ വോട്ടുമായി താരതമ്യം ചെയ്തതിന് ശേഷം സുതാര്യമായ രീതിയില്‍ ഫലം പ്രഖ്യാപിച്ചു.
![]()
പാലോട്: കഴിഞ്ഞ ആറുമാസത്തിനിടെ ജില്ലയിലെ മലയോര ഗ്രാമങ്ങളെ പുലികളുടെ ആക്രമണ ഭീഷണി പിടിച്ചുകുലുക്കുകയാണ്. രണ്ട് ആഴ്ചയ്ക്കിടെ രണ്ടിടങ്ങളിലാണ് പുലികൾ ഇറങ്ങിയത്. ഈ മാസം 8-ന് അമ്പൂരിയിൽ കൃഷിത്തോട്ടത്തിലെ കെണിയിൽ കുടുങ്ങിയ പുലിയെ വനപാലകർ മയക്കുവെടി വച്ച് പിടികൂടി നെയ്യാർഡാം സഫാരി പാർക്കിലേക്ക് കൊണ്ടുപോയെങ്കിലും, വയറിലെ ഗുരുതരമായ മുറിവുകൾ കാരണം പുലി പിറ്റേന്ന് മരിച്ചു. അതേസമയം, കഴിഞ്ഞാഴ്ച ആര്യനാട്ടും പൂവച്ചലിലും പുലിയെ നാട്ടുകാർ കണ്ടതായി വനംവകുപ്പിന് വിവരം നൽകിയിരുന്നുവെങ്കിലും കാര്യമായ പരിശോധനകൾ നടന്നില്ല. ഞായറാഴ്ച ഇടിഞ്ഞാർ മങ്കയത്ത് പുലി പോത്തിനെ കടിച്ചുകൊന്ന സംഭവവും നാട്ടുകാരുടെ ആശങ്ക കൂട്ടി. ഈച്ചൂട്ടികാണിയിൽ ഒരേ വീട്ടിൽ നിന്ന് രണ്ടുതവണ പുലി നായയെ പിടിച്ചുകൊണ്ടുപോയി ട്ടുണ്ട്. പുലികളോടൊപ്പം കാട്ടുപോത്ത്, കാട്ടാന, കാട്ടുപന്നി എന്നിവയും നാട്ടുകാർക്ക് ഭീഷണിയാകുന്നുണ്ട്. വേങ്കൊല്ല ശാസ്താംനടയിൽ കൂലിപ്പണിക്ക് പോയിരുന്ന ബാബുവിനെ കാട്ടാന ആക്രമിച്ച് കൊല്ലുകയും പിന്നാലെ ചെക്ക്‌പോസ്റ്റിന് സമീപം രണ്ടുപേരെ ആക്രമിക്കുകയും ചെയ്തിരുന്നു. തലനാരിഴയ്ക്കാണ് അവർ രക്ഷപ്പെട്ടത്. കാട്ടുപന്നിയിടിച്ച് നിയന്ത്രണം തെറ്റിയ കാർ ബൈക്കിൽ ഇടിച്ച്…