വര്‍ക്കല: ലഹരി പദാര്‍ഥങ്ങളുടെ വില്‍പ്പനയെക്കുറിച്ച് പോലീസില്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. വര്‍ക്കല തൊടുവേ സ്വദേശികളായ സല്മാന് (29), സുല്‍ത്താന്‍ (20) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ സുല്‍ത്താന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സല്‍മാന്റെ കൈയിലാണ് മുറിവേറ്റത്. ഇരുവരുടെയും പരിക്കുകള്‍ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രധാന പ്രതിയായ ശ്രീനിവാസപുരം എം.ജി കോളനിയിലെ കണ്ണന് (27) നെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു. അറബിക് കോളേജിന് സമീപം ആഗസ്റ്റ് 10ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന സല്‍മാനേയും , സുല്‍ത്താനേയും വഴിയില്‍ തടഞ്ഞുനിര്‍ത്തിയാണ് കണ്ണന് കയ്യിലെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചത്. ലഹരി വില്‍പ്പനയെക്കുറിച്ച് പോലീസില്‍ നല്കിയ വിവരത്തിലുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് അന്വേഷണം വ്യക്തമാക്കുന്നു. മറ്റ് പ്രതികളെ പിടികൂടാന്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് എസ്.ഐ മനോജ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
![]()
