Author: News Admin

വർക്കല: വെട്ടൂർ ഗ്രാമപഞ്ചായത്തിലെ അക്കരവിള ചിറ്റിലക്കാട്ടിൽ സെപ്റ്റിക് ടാങ്കിൽ വീണ വീട്ടമ്മയെ വർക്കല അഗ്നിരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തി. സജീനയാണ് അപകടത്തിൽപ്പെട്ടത്. കക്കൂസിന്റെ സ്ലാബ് ഇളകിയതിനെ തുടർന്ന് ഏകദേശം 12 അടി താഴ്ചയുള്ള സെപ്റ്റിക് ടാങ്കിലേക്ക് സജീന വീഴുകയായിരുന്നു. അപകടത്തെ തുടർന്ന് കോൺക്രീറ്റ് സ്ലാബും സമീപത്തുണ്ടായിരുന്ന അമ്മിക്കല്ലും അടുപ്പ് ഉൾപ്പെടെയുള്ള ഭാരമേറിയ വസ്തുക്കളും ദേഹത്തേക്ക് വീണതിനാൽ ഇവർക്ക് ചലിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. വിവരം ലഭിച്ച ഉടൻ വർക്കല അഗ്നിരക്ഷാ നിലയത്തിൽ നിന്ന് സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. മൂന്ന് സേനാംഗങ്ങൾ ടാങ്കിനുള്ളിലേക്ക് ഇറങ്ങി ഏറെ ശ്രമകരമായി കോൺക്രീറ്റ് സ്ലാബും മറ്റ് തടസ്സങ്ങളും മാറ്റിയ ശേഷമാണ് സജീനയെ സുരക്ഷിതമായി പുറത്തെടുത്തത്. മുഖത്തും കൈയ്ക്കും നിസാര പരിക്കേറ്റ സജീനയെ തുടർചികിത്സയ്ക്കായി വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റേഷൻ ഓഫീസർ ഹരിലാൽ എസ്. എസ്. നേതൃത്വം നൽകിയ രക്ഷാപ്രവർത്തനത്തിൽ സേനാംഗങ്ങളായ സുനിൽകുമാർ, റെജിമോൻ, ശംഭു, ഷൈൻ, രതീഷ്, പ്രണവ്, വിഷ്ണു, സുൽഫി എന്നിവർ പങ്കെടുത്തു.അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന…

Read More

വർക്കല: അന്താരാഷ്ട്ര യോഗാ ദിനാചരണത്തോടനുബന്ധിച്ച് ഗവ. ജില്ലാ ആയുർവേദ ആശുപത്രി വർക്കലയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസും യോഗ പരിശീലന പരിപാടിയും സംഘടിപ്പിക്കുന്നു. ജൂൺ 16-ന് ഉച്ചയ്ക്ക് 2 മണിക്ക് ശിവഗിരി അംഗൻവാടിയിൽ നടക്കുന്ന പരിപാടിയിൽ വാർഡ് കൗൺസിലർ എസ്. പ്രസന്നൻ അധ്യക്ഷത വഹിക്കും.പരിപാടിയുടെ ഭാഗമായി ഡോ. ഐശ്വര്യ വി., നേത്ര മെഡിക്കൽ ഓഫീസർ, ജി.ഡി.എ.എച്ച് വർക്കല, “തലവേദനയും ജീവിതശൈലിയും” എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നയിക്കും. തുടർന്ന് ജി.ഡി.എ.എച്ച് വർക്കലയിലെ യോഗ ഡെമോൺസ്ട്രേറ്റർ ശ്രീനാഥ് കെ.പി.യുടെ നേതൃത്വത്തിൽ യോഗ പരിശീലനവും പ്രായോഗിക പ്രദർശനവും നടക്കും. യോഗാഭ്യാസത്തിന്റെ ആരോഗ്യപരമായ പ്രാധാന്യവും ജീവിതശൈലി രോഗങ്ങൾ തടയുന്നതിലുള്ള പങ്കും പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Read More

കല്ലമ്പലം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ നാവായിക്കുളം പഞ്ചായത്തിലെ വെട്ടിയറയിൽ വീട് ഭാഗികമായി തകർന്നു. വെട്ടിയറ ചരുവിളപുത്തൻ വീട്ടിൽ താമസിക്കുന്ന നീതുവിന്റെ വീടിന്റെ മേൽക്കൂരയും മറ്റ് ഭാഗങ്ങളും ഇടിഞ്ഞ് വീട്ടിനുള്ളിലേക്ക് വീഴുകയായിരുന്നു.സംഭവസമയത്ത് തകർന്ന മുറിയിൽ ആരും ഉണ്ടായിരുന്നില്ല. അതിനാൽ വലിയ അപകടമാണ് ഒഴിവായത്. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. വീടിന്റെ ശേഷിക്കുന്ന ചുമരുകൾക്കും കേടുപാടുകൾ സംഭവിച്ചതോടെ കൂടുതൽ ഭാഗങ്ങൾ ഏത് നിമിഷവും ഇടിഞ്ഞുവീഴാവുന്ന നിലയിലാണ്. ഇതോടെ വീട് താമസയോഗ്യമല്ലാതായിട്ടും മറ്റ് മാർഗങ്ങൾ ഇല്ലാത്തതിനാൽ നീതുവും കുടുംബവും ഭീതിയോടെ അതേ വീട്ടിൽ തന്നെ കഴിയുകയാണ്. മഴ തുടരുന്ന സാഹചര്യത്തിൽ ദുരന്തസാധ്യത ഒഴിവാക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെട്ട് കുടുംബത്തിന് സുരക്ഷിതമായ താമസസൗകര്യവും ആവശ്യമായ സഹായവും നൽകണമെന്ന ആവശ്യം പ്രദേശവാസികൾ ഉന്നയിച്ചു.

Read More

വർക്കല: പാപനാശം കടൽത്തീരത്തെ സൗത്ത് ക്ലിഫിന് സമീപം വിനോദസഞ്ചാരത്തിനെത്തിയ വനിതാ സഞ്ചാരികളെ ശല്യം ചെയ്ത സംഭവത്തിൽ സ്വകാര്യ റിസോർട്ടിലെ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിലായി. പാലച്ചിറ പട്ട്യാരത്തുംവിള സ്വദേശി വിനീത് (39) ആണ് പോലീസിന്റെ പിടിയിലായത്. ഹൈദരാബാദ് സ്വദേശികളായ യുവതികൾക്കു നേരെയാണ് ഇയാൾ മോശമായി പെരുമാറിയതെന്ന് പോലീസ് അറിയിച്ചു. ജൂൺ 13-ന് ഉച്ചയ്ക്ക് 12.55 ഓടെ സൗത്ത് ക്ലിഫിന് താഴെയുള്ള ഏണിക്കര ബീച്ചിന് സമീപം സുഹൃത്തുക്കൾക്കൊപ്പം എത്തിയ യുവതികളുടെ ചിത്രങ്ങളും വീഡിയോകളും പ്രതി മൊബൈൽ ഫോണിൽ അനുമതിയില്ലാതെ പകർത്തിയതായും ലൈംഗിക ചേഷ്ടകൾ കാട്ടി ശല്യം ചെയ്തതായുമാണ് പരാതി. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ യുവതികൾ പ്രതിയുടെ ദൃശ്യങ്ങൾ സ്വന്തം മൊബൈൽ ഫോണിൽ പകർത്തി ബീച്ച് ടൂറിസം പോലീസിന് കൈമാറി. തുടർന്ന് വർക്കല പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. ടൂറിസം പോലീസിന്റെ ഇടപെടലിനെ തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത് വർക്കല പോലീസിന് കൈമാറി. യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ വർക്കല പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായ…

Read More

വർക്കല: കിളിത്തട്ടുമുക്ക് ജംഗ്ഷനിൽ ഇന്നോവ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് നിസാര പരിക്കേറ്റു.പാരിപ്പള്ളി സ്വദേശികളായ സീന മൻസിൽ ഷൈൻ (30), പാറവിള വീട്ടിൽ സലീം (28) എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തെ തുടർന്ന് ഇവരെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വർക്കല ബലിമണ്ഡപം ഭാഗത്തുനിന്ന് എത്തിയ വാഹനം കിളിത്തട്ടുമുക്ക് ജംഗ്ഷന് സമീപം വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിന്റെ യഥാർഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.വാഹനം അമിതവേഗത്തിലായിരുന്നോ എന്നുള്ളത് ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ച് വർക്കല പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

ചെറുന്നിയൂർ: ശക്തമായ കാറ്റിനെ തുടർന്ന് ചെറുന്നിയൂരിൽ റോഡരികിൽ നിന്നിരുന്ന വൻ അരയാൽ കടപുഴകി വീണു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഏകദേശം 38 വർഷം പഴക്കമുള്ള അരയാലാണ് നിലംപതിച്ചത്.പഞ്ചായത്ത് ഓഫീസ് കഴിഞ്ഞ് പുത്തൻകടവിന് സമീപം നിന്നിരുന്ന മരം എതിർവശത്തെ ഓടിട്ട കെട്ടിടത്തിന് മുകളിലൂടെ റോഡിന് കുറുകെ വീണതോടെ ഗതാഗതം തടസ്സപ്പെട്ടു. മരം വീഴുന്നതിനിടെ വൈദ്യുതി ലൈനുകളും വൈദ്യുതി പോസ്റ്റുകളും തകർന്നു. വിവരമറിഞ്ഞ് വർക്കല അഗ്നിരക്ഷാസേന സ്ഥലത്തെത്തി ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് മരത്തിന്റെ ശാഖകൾ മുറിച്ചുമാറ്റുന്ന നടപടികൾ ആരംഭിച്ചു. റോഡിന് കുറുകെ വീണുകിടക്കുന്ന ഭീമാകാരമായ അരയാൽ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമം മണിക്കൂറുകളായി തുടരുകയാണ്. പഞ്ചായത്ത് പ്രസിഡന്റും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. അഗ്നിരക്ഷാസേനയുടെ രക്ഷാപ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് അധികൃതർ ഉൾപ്പെടെ നാട്ടുകാരും ആവശ്യമായ സഹായങ്ങൾ നൽകുന്നുണ്ട്.പുലർച്ചെ ആരംഭിച്ച മരം മുറിച്ചുമാറ്റൽ നടപടികൾ നാലു മണിക്കൂറിലേറെയായിട്ടും തുടരുകയാണ്.സുരക്ഷ ഉറപ്പാക്കി മരം പൂർണമായും നീക്കം ചെയ്ത ശേഷം മാത്രമേ ഗതാഗതം സാധാരണ നിലയിലാകൂ

Read More

ഇടവ: ഓണക്കാലത്ത് പ്രാദേശികമായി പൂക്കളുടെ ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വർക്കല ബ്ലോക്ക് പഞ്ചായത്തും ഇടവ ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന ‘പൂവനി’ പുഷ്പകൃഷി പദ്ധതിക്ക് തുടക്കമായി. ഇടവ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ ഇലങ്കത്തറയിൽ നടന്ന വാർഡ് തല ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീതു മോഹൻ പദ്ധതി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് പി.സി. ബാബു, വാർഡ് അംഗം രവീന്ദ്രൻ നായർ, കൃഷി ഓഫീസർ അനശ്വര ആർ.എസ്., കൃഷി അസിസ്റ്റന്റ് അനീഷ് എസ്. യേശുദാസൻ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി ഓരോ വാർഡിലും ആയിരം ചെണ്ടുമല്ലി തൈകൾ നട്ടുപിടിപ്പിക്കും. തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ വനിതാ അംഗങ്ങളുമാണ് തൈകളുടെ നടീൽ, സംരക്ഷണം, പരിപാലനം എന്നിവയ്ക്ക് നേതൃത്വം നൽകുന്നത്. കൃഷി വകുപ്പിന്റെ സഹകരണത്തോടെ ഇടവ കൃഷിഭവനാണ് തൈകൾ വിതരണം ചെയ്യുന്നത്.ഓണക്കാല വിപണിയെ മുൻകൂട്ടി കണ്ട് നടത്തുന്ന ഈ കൃഷിയിലൂടെ ലഭിക്കുന്ന പൂക്കളുടെ വിളവെടുപ്പും വിൽപ്പനയും വാർഡ് തല ഗ്രൂപ്പുകളുടെ…

Read More

മുതലപ്പൊഴി: അപകട മേഖലയായ മുതലപ്പൊഴിയിലെ പ്രശ്നങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി ഫിഷറീസ് വകുപ്പ് മന്ത്രി സ്ഥലം സന്ദർശിച്ചു. മുതലപ്പൊഴിയിലെ സുരക്ഷാ പ്രശ്നങ്ങൾ പഠിക്കുന്നതിനായി കേന്ദ്ര ജല-വൈദ്യുത ഗവേഷണ സ്ഥാപനമായ CWPRS-ന്റെ സാങ്കേതിക സംഘം ജൂലൈ മാസത്തിൽ വീണ്ടും പ്രദേശം സന്ദർശിക്കുമെന്ന് മന്ത്രി അറിയിച്ചു.സാങ്കേതിക സമിതിയുടെ സന്ദർശനവേളയിൽ മത്സ്യത്തൊഴിലാളികളുടെ നിർദേശങ്ങളും ആശങ്കകളും നേരിട്ട് കേൾക്കുമെന്നും, അതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ തീരുമാനിക്കുന്നതിനായി വീണ്ടും യോഗം ചേരുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിതമായ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും സർക്കാർ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുതലപ്പൊഴിയിൽ ദിശാ ലൈറ്റ് മുന്നോട്ട് സ്ഥാപിക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യത്തിൽ അനുകൂല നടപടി സ്വീകരിക്കും. നിലവിൽ അഴിമുഖത്ത് മണൽ അടിഞ്ഞുകൂടുന്നത് വലിയ പ്രതിസന്ധിയായി തുടരുന്നതിനാൽ ഡ്രെഡ്ജിംഗ് അടിയന്തരമായി നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവിലുള്ള ഡ്രെഡ്ജറുകൾക്ക് ശേഷിപരിമിതിയുള്ളതിനാൽ, മത്സ്യത്തൊഴിലാളികളുടെ അഭിപ്രായം കൂടി പരിഗണിച്ച് അദാനി ഗ്രൂപ്പിന്റെ കൂടുതൽ ശേഷിയുള്ള ഡ്രെഡ്ജർ ഉപയോഗിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ട്. ഇതിന്റെ സാങ്കേതിക, സാമ്പത്തിക വശങ്ങൾ പരിശോധിച്ചശേഷം അന്തിമ…

Read More

കടയ്ക്കാവൂർ: പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ബൈക്ക് മോഷണ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മണമ്പൂർ കണ്ണങ്കര ചരിവിള പുത്തൻവീട്ടിൽ സുൽഫിക്കർ ആണ് അറസ്റ്റിലായത്. മണമ്പൂർ വില്ലേജിലെ പിച്ചകൊടി ജംഗ്ഷനിൽ നിന്ന് മടവിളാഗം ക്ഷേത്രത്തിലേക്കുള്ള റോഡിന് സമീപം പാർക്ക് ചെയ്തിരുന്ന മണമ്പൂർ പുത്തൻകോട് പൊയ്കവിള വീട്ടിൽ ശ്രീരംഗന്റെ കെ.എൽ. 16 W 1840 നമ്പർ മോട്ടോർസൈക്കിൾ പൂട്ടുപൊളിച്ച് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. 2026 മാർച്ച് 25-നാണ് ബൈക്ക് മോഷണം നടന്നത്. മോഷണത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ജൂൺ 10-ന് പെരുങ്കളത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പോലീസ് സമീപിച്ചപ്പോൾ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് കടയ്ക്കാവൂർ എസ്.ഐ. സജിത്തിന്റെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥരായ സാബു, ജോബി, രാജീവ് എന്നിവർ ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിക്കെതിരെ കടയ്ക്കാവൂർ, കല്ലമ്പലം ഉൾപ്പെടെയുള്ള വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. വിവിധ…

Read More

ആറ്റിങ്ങൽ: നിർദ്ധനരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിന് കരുത്തേകാൻ കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (INTUC)യുടെ ജീവകാരുണ്യ സംഘടനയായ ‘കൈത്താങ്ങ്’ നടപ്പിലാക്കിയ ‘പ്രതീക്ഷാ സംഭരണി’ പദ്ധതിയുടെ ഭാഗമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. കേരള വാട്ടർ അതോറിറ്റി ആറ്റിങ്ങൽ ഡിവിഷനിലെ ജീവനക്കാർ സമാഹരിച്ച പഠനസാമഗ്രികളാണ് അർഹരായ വിദ്യാർത്ഥികൾക്ക് കൈമാറിയത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കിളിമാനൂർ ഡിവിഷൻ അംഗം ദീപാ അനിൽ വിതരണോദ്ഘാടനം നിർവഹിച്ചു. ഗിരീഷ് അരീക്കൽ അധ്യക്ഷനായ ചടങ്ങിൽ അനുരാജ് ആർ സ്വാഗതം പറഞ്ഞു. റിജിത്ത്, ഷാജി പി. എസ്., ബൈജു എസ്. കെ., ബിജു കുമാർ രാജ്, ഷഫീർ ഖാൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സാമൂഹിക പ്രതിബദ്ധതയുടെ ഉദാഹരണമായി മാറിയ ഈ പദ്ധതിയിലൂടെ നിരവധി വിദ്യാർത്ഥികളുടെ പഠനാവശ്യങ്ങൾക്ക് സഹായമെത്തിക്കാൻ സാധിച്ചതായി സംഘാടകർ അറിയിച്ചു. കേരള വാട്ടർ അതോറിറ്റി ആറ്റിങ്ങൽ ഡിവിഷനിലെ ജീവനക്കാരുടെ കൂട്ടായ പ്രവർത്തനമാണ് പദ്ധതിയുടെ വിജയത്തിന് പിന്നിൽ.

Read More