ആറ്റിങ്ങൽ: നിർദ്ധനരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിന് കരുത്തേകാൻ കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (INTUC)യുടെ ജീവകാരുണ്യ സംഘടനയായ ‘കൈത്താങ്ങ്’ നടപ്പിലാക്കിയ ‘പ്രതീക്ഷാ സംഭരണി’ പദ്ധതിയുടെ ഭാഗമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു.
കേരള വാട്ടർ അതോറിറ്റി ആറ്റിങ്ങൽ ഡിവിഷനിലെ ജീവനക്കാർ സമാഹരിച്ച പഠനസാമഗ്രികളാണ് അർഹരായ വിദ്യാർത്ഥികൾക്ക് കൈമാറിയത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കിളിമാനൂർ ഡിവിഷൻ അംഗം ദീപാ അനിൽ വിതരണോദ്ഘാടനം നിർവഹിച്ചു.
ഗിരീഷ് അരീക്കൽ അധ്യക്ഷനായ ചടങ്ങിൽ അനുരാജ് ആർ സ്വാഗതം പറഞ്ഞു. റിജിത്ത്, ഷാജി പി. എസ്., ബൈജു എസ്. കെ., ബിജു കുമാർ രാജ്, ഷഫീർ ഖാൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
സാമൂഹിക പ്രതിബദ്ധതയുടെ ഉദാഹരണമായി മാറിയ ഈ പദ്ധതിയിലൂടെ നിരവധി വിദ്യാർത്ഥികളുടെ പഠനാവശ്യങ്ങൾക്ക് സഹായമെത്തിക്കാൻ സാധിച്ചതായി സംഘാടകർ അറിയിച്ചു. കേരള വാട്ടർ അതോറിറ്റി ആറ്റിങ്ങൽ ഡിവിഷനിലെ ജീവനക്കാരുടെ കൂട്ടായ പ്രവർത്തനമാണ് പദ്ധതിയുടെ വിജയത്തിന് പിന്നിൽ.
