കടയ്ക്കാവൂർ: പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ബൈക്ക് മോഷണ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മണമ്പൂർ കണ്ണങ്കര ചരിവിള പുത്തൻവീട്ടിൽ സുൽഫിക്കർ ആണ് അറസ്റ്റിലായത്.
മണമ്പൂർ വില്ലേജിലെ പിച്ചകൊടി ജംഗ്ഷനിൽ നിന്ന് മടവിളാഗം ക്ഷേത്രത്തിലേക്കുള്ള റോഡിന് സമീപം പാർക്ക് ചെയ്തിരുന്ന മണമ്പൂർ പുത്തൻകോട് പൊയ്കവിള വീട്ടിൽ ശ്രീരംഗന്റെ കെ.എൽ. 16 W 1840 നമ്പർ മോട്ടോർസൈക്കിൾ പൂട്ടുപൊളിച്ച് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
2026 മാർച്ച് 25-നാണ് ബൈക്ക് മോഷണം നടന്നത്. മോഷണത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ജൂൺ 10-ന് പെരുങ്കളത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പോലീസ് സമീപിച്ചപ്പോൾ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് കടയ്ക്കാവൂർ എസ്.ഐ. സജിത്തിന്റെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥരായ സാബു, ജോബി, രാജീവ് എന്നിവർ ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിക്കെതിരെ കടയ്ക്കാവൂർ, കല്ലമ്പലം ഉൾപ്പെടെയുള്ള വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.
വിവിധ കേസുകളിലായി ഇയാൾ മുമ്പും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണെന്നും പോലീസ് വ്യക്തമാക്കി.
