Author: News Admin

ആറ്റിങ്ങല്‍: നഗരസഭ പരിധിയിലുള്ള ഇ-മാലിന്യ ശേഖരണത്തിന് ഹരിതകര്‍മ സേനയുടെ നേതൃത്വത്തില്‍ ആറ്റിങ്ങല്‍ നഗരസഭയില്‍ ക്യാമ്പയിൻ ആരംഭിച്ചു. ജൂലൈ 21 മുതല്‍ ഓഗസ്റ്റ് 15 വരെ നഗരസഭയുടെ എല്ലാ വാര്‍ഡുകളിലുമായി ഇ-മാലിന്യ ശേഖരണ ഡ്രൈവുകള്‍ സംഘടിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ. എസ്. കുമാരി നഗരസഭ ഓഫീസ് അങ്കണത്തില്‍ ഹരിതകര്‍മ സേനയ്ക്ക് ഇ-മാലിന്യം കൈമാറി ക്യാമ്പയിൻ ഔപചാരികമായി തുടക്കം കുറിച്ചു. ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ തുളസീധരന്‍ പിള്ള, കൗണ്‍സിലര്‍മാരായ രമ്യ സുധീര്‍, അവനവഞ്ചേരി രാജു, എസ്. ഗിരിജ, ലൈല ബീവി, നഗരസഭ സെക്രട്ടറി കെ. എസ്. അരുണ്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രാംകുമാര്‍ എന്നിവര്‍ പങ്കെടുത്തു. പഴയ മൊബൈല്‍ ഫോണുകള്‍, ലാപ്പ്‌ടോപ്പുകള്‍, ചാര്‍ജറുകള്‍, കംപ്യൂട്ടറുകളിലെ ഭാഗങ്ങള്‍ തുടങ്ങി വിവിധ ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെയുള്ള മാലിന്യ ശേഖരണവും അതിന്റെ ശാസ്ത്രീയമായ സംസ്കരണവുമാണ് ക്യാമ്പയിന്റെ ഭാഗമായുള്ളത്. ഇ-മാലിന്യങ്ങള്‍ പുറം ലോകത്തേക്ക് ചോര്‍ന്നാല്‍ പരിസ്ഥിതിക്കും ആരോഗ്യമേഖലക്കും ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ് ഇത്തരം ക്യാമ്പുകള്‍ ആവശ്യമായി വരുന്നതെന്ന് ഹെല്‍ത്ത്…

Read More

കാട്ടാക്കട ∙ പോക്സോ കോടതിയിൽ രാത്രിയിൽ തീപിടിത്തം. പ്രോസിക്യൂട്ടറുടെ മുറിയിലും കോടതിയിലുമുള്ള ഫയലുകൾ കത്തിനശിച്ചു. തൊണ്ടി മുതൽ സൂക്ഷിച്ചിരുന്ന മുറിയിൽ തീ പടർന്നു.ഇന്നലെ രാത്രി ഒൻപതോടെയാണ് സംഭവം. കോടതി പ്രവർത്തിക്കുന്ന മൂന്നാം നിലയിൽ നിന്നു പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചത്. പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് സമുച്ചയത്തിലെ ചില്ല് വാതിൽ പൊളിച്ച് അകത്ത് കടന്ന് തീ കെടുത്തി. കോടതി മുറിയിൽ നിന്നാണ് തീ പടർന്നത്. തീ പടർന്ന മുറിയിൽ പകുതി കത്തിയ മെഴുകുതിരി കണ്ടെത്തിയിട്ടുണ്ട്.അഗ്നിരക്ഷാസേന യഥാസമയം എത്തിയതുകൊണ്ട് തീ മറ്റ് ഭാഗങ്ങളിൽ പടരുന്നത് തടയാൻ കഴിഞ്ഞു.ജഡ്ജി സി.രമേഷ്കുമാർ വിവരമറിഞ്ഞ് രാത്രി സ്ഥലത്ത് എത്തി. ഇന്നു കൂടുതൽ പരിശോധനകൾ നടക്കും.

Read More

നന്ദിയോട് : നന്ദിയോട് ആലുംകുഴി വാർഡിലെ മഹാത്മാഗാന്ധി കുടുംബസംഗമം കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് കാനാവിൽ ഷിബു അധ്യക്ഷനായി. ആനാട് ജയൻ, ബി. സുശീലൻ, ബി.എൽ. കൃഷ്ണപ്രസാദ്, വിനു, പള്ളിവിള സലീം, ആലുംകുഴി ചന്ദ്രമോഹനൻ, രാജൻ തുടങ്ങിയവരും സംസാരിച്ചു. ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും മുതിർന്ന പൗരൻമാരെയും ചടങ്ങിൽ ആദരിച്ചു

Read More

വെള്ളനാട് : വെള്ളനാട് ജി. കാർത്തികേയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 1992 ബാച്ച് എസ്എസ്എൽസി വിദ്യാർഥികളുടെ കൂട്ടായ്മയായ സതീർത്ഥ്യ-92 കുടുംബസംഗമവും സ്നേഹാദരവും സംഘടിപ്പിച്ചു. നടൻ കെ.കെ. മേനോൻ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡൻറ് എൻ.ആർ. രജനി അധ്യക്ഷയായി. ചിത്രകാരൻ ജോൺ പുനലാൽ, സുരേഷ് വെള്ളനാട്, ആർ.പി. വിനോദ്, ഉല്ലാസ്, രേണുക ദേവി, എസ്. ഷീജ എന്നിവരും സംസാരിച്ചു. ഇന്ത്യൻ അണ്ടർ-16 ഫുട്ബോൾ ടീമിന്‍റെ അസിസ്റ്റൻറ് കോച്ച് വിനോദ് ബെന്നിനെയും എംബിബിഎസിൽ ഉന്നത വിജയം നേടിയ അഖില പി. ലാലിനെയും ആദരിച്ചു.

Read More

കുറ്റിച്ചൽ : വനം ഇക്കോ ഡിവലപ്മെൻറ് കമ്മിറ്റികളും എക്സൈസ് വകുപ്പും ചേർന്ന് ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ ‘തൊഴിലാണ് എന്റെ ലഹരി’ പദ്ധതിയിൽ ആദിവാസി യുവാക്കൾക്കായി സൗജന്യ പിഎസ്‌സി പരീക്ഷാ പരിശീലനം തുടങ്ങി.കോട്ടൂർ വനം ഓഫീസിൽ ജി.സ്റ്റീഫൻ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. കുറ്റിച്ചൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ജി.മണികണ്ഠൻ അധ്യക്ഷനായി. അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് സർക്കിൾ കൺസർവേറ്റർ ശ്യാം മോഹൻലാൽ, ലയൺസ് ക്ലബ് പ്രസിഡൻറ് പി.ജയരാമൻനായർ, വിമുക്തി മാനേജർ എസ്.കെ.സന്തോഷ്‌കുമാർ, വിമുക്തിമിഷൻ ജില്ലാ കോഡിനേറ്റർ വിഘ്നേഷ് വിശ്വനാഥ്, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ പി.എൽ.ഷിബു, പഞ്ചായത്തംഗം ശ്രീദേവി സുരേഷ്, നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജെ.എസ്.ബിനു തുടങ്ങിയവരും സംസാരിച്ചു. പഠനോപകരണങ്ങളും വിതരണം ചെയ്തു

Read More

കിളിമാനൂർ : പഴയകുന്നുമ്മേൽ പഞ്ചായത്തിന്റെ അടയമൺ കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് വിഭാഗം പ്രവർത്തനമില്ലെന്ന് പരാതി. പാലിയേറ്റീവ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്ന നഴ്സ് സേവനം നിർത്തിപ്പോയശേഷം പുതിയ ആളെ നിയമിച്ചിട്ടില്ല. ഒട്ടേറെ കിടപ്പുരോഗികളും, സാന്ത്വന പരിചരണം ആവശ്യമായവരുമായ നിരവധിപ്പേർ അടയമൺ പ്രദേശത്തും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുമുണ്ട്. പാലിയേറ്റീവ് വിഭാഗം പ്രവർത്തമില്ലാതായതോടെ യഥാസമയം ഇവർക്കാവശ്യമായ സേവനം എത്തുന്നില്ലെന്നാണ് പരാതി. പരാതി ഉയർന്നതോടെ ഇത്തരം രോഗികളെ പരിചരിച്ച് പരിചയമില്ലാത്തവരെ അയച്ച് പരിഹരിക്കുന്നതായും പരാതിയുണ്ട്. ഇത്തരത്തിൽ പരിചരണം നൽകിയതിൽ പിഴവുണ്ടായതിനെ തുടർന്ന് അടയമൺ സ്വദേശിയായ വയോധികനെ കഴിഞ്ഞദിവസം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കേണ്ടിവന്നതായും പരാതിയുണ്ട്. നഴ്സിനായി അഭിമുഖം നടത്തിയെങ്കിലും യോഗ്യരായവർ എത്തിയില്ലെന്നാണ് പഞ്ചായത്ത് ആരോഗ്യവിഭാഗം പറയുന്നത്.

Read More

പൂവച്ചൽ : ബാങ്കിൽനിന്നു കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയെ കണ്ടെത്തി നൽകിയ പെൺകുട്ടിയെ അനുമോദിച്ചു. അമ്പലം ജങ്ഷനിൽ പത്മ ഫ്ലവർ മിൽ നടത്തുന്ന പദ്മകുമാറിന്റെ മകൾ ശരണ്യയാണ് പൂവച്ചൽ എസ്ബിഐ ശാഖയിൽനിന്നു കളഞ്ഞുകിട്ടിയ സ്വർണം ഉടമയ്ക്ക് തിരിച്ചുനൽകി മാതൃകയായത്. വ്യാപാരി വ്യവസായി ഏകോപന സമിതി പൂവച്ചൽ യൂണിറ്റും എസ്ബിഐ ശാഖയും ചേർന്ന് ശരണ്യയെ അനുമോദിച്ചു. സമിതി പൂവച്ചൽ യൂണിറ്റ് പ്രസിഡന്റ് എം.നസീർ, സെക്രട്ടറി നിമേഷ്, എസ്ബിഐ ശാഖ മാനേജർ മഞ്ജു തുടങ്ങിയവർ പങ്കെടുത്തു

Read More

വെള്ളനാട് : പഴയവീട്ടുമൂഴി ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള കരമനയാറിലെ ബലിതർപ്പണ കേന്ദ്രത്തിൽ പുലർച്ചെ 4 മുതൽ ബലിതർപ്പണം ആരംഭിച്ചു. നൂറുകണക്കിനാളുകൾ ബലിതർപ്പണത്തിനെത്തി. ഒരേസമയം 300 പേരാണ് ബലിതർപ്പണം നടത്തിയത്. വനിതകൾക്കായി പ്രത്യേക സൗകര്യവും ഒരുക്കിയിരുന്നു. ക്ഷേത്ര മേൽശാന്തി സുജിത്ത് പോറ്റി കാർമികത്വം വഹിച്ചു. വെളിയന്നൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടത്തിയ ബലിതർപ്പണ ചടങ്ങുകൾക്ക് ക്ഷേത്രമേൽശാന്തി കുന്നിലമഠം ഉണ്ണികൃഷ്ണൻ പോറ്റി, വാളിയറ മഠം അരവിന്ദ് പോറ്റി എന്നിവർ കാർമികത്വം വഹിച്ചു

Read More

അരുവിക്കര : പിതൃസ്മരണയിൽ ഗ്രാമീണമേഖലകളിൽ ആയിരങ്ങൾ ബലിതർപ്പണം നടത്തി. അരുവിക്കര ഡാമിനു മുന്നിലെ ബലിമണ്ഡപത്തിൽ നടന്ന ബലിതർപ്പണത്തിന് വൻ ജനാവലിയെത്തിച്ചേർന്നു. കവി വി.മധുസൂദനൻ നായർ രാവിലെ എട്ടരയോടെ അരുവിക്കരയിലെത്തി പിതൃക്കൾക്ക് ബലിതർപ്പണം നടത്തി. പുലർച്ചെ മുതൽ നൂറു കണക്കിനാളുകളാണ് അരുവിക്കരയിൽ ബലിതർപ്പണത്തിനെത്തിയത്. ഡാമിന് മുന്നിലുള്ള ബലിമണ്ഡപം, പഴയപോലീസ് സ്റ്റേഷന് സമീപമുള്ള ചെക്ക്ഡാം എന്നിവിടങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ബലിതർപ്പണ ചടങ്ങുകൾ നടത്തി. തിലഹോമം ഉൾപ്പെടെയുള്ള ബലിതർപ്പണ കർമങ്ങൾ നടത്താൻ ഇത്തവണ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. അരുവിക്കരയിൽ നടന്ന ബലിതർപ്പണ ചടങ്ങുകൾക്ക് ഗണപതി പോറ്റി, ശങ്കരൻ പോറ്റി എന്നിവർ കാർമികത്വം വഹിച്ചു. ജി.സ്റ്റീഫൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡൻറ് ആർ.കല, ജനപ്രതിനിധികൾ, പോലീസ്, അഗ്നിരക്ഷാസേന, ആംബുലൻസ് സർവീസ്, ലൈഫ് ഗാർഡുകൾ, വിവിധ സന്നദ്ധ സംഘടനകൾ എന്നിവർ ബലിതർപ്പണ ചടങ്ങുകൾ അവസാനിക്കുന്നതുവരെ കർമനിരതരായി രംഗത്തുണ്ടായിരുന്നു. ബലിതർപ്പണത്തിന് എത്തിയവർക്കെല്ലാം സൗജന്യമായി പ്രഭാതഭക്ഷണം വിതരണം ചെയ്തു. വിവിധ ഡിപ്പോകളിൽ നിന്നും കെഎസ്ആർടിസി പുലർച്ചെ മുതൽ സർവീസ് നടത്തി.

Read More

കല്ലറ : മൈലമൂട് വനമേഖലയും ചിറ്റാറും മാലിന്യം തള്ളുന്ന കേന്ദ്രങ്ങളാകുന്നു. വിഷയം ശ്രദ്ധയിൽപ്പെടുത്തിയിട്ടും വനംവകുപ്പോ, പഞ്ചായത്തോ, ആരോഗ്യവകുപ്പോ, പോലീസോ നടപടികളെടുക്കുന്നില്ല. കാരേറ്റ്-പാലോട് റോഡിൽ ഭരതന്നൂർ ഗാർഡർ സ്റ്റേഷൻ മുതൽ റോഡിന്റെ ഒരു വശവും മൈലമൂട് പാലം കഴിഞ്ഞാൽ റോഡിന്റെ ഇരുവശവും വനമേഖലയാണ്. ഈ ഭാഗത്തുള്ള റോഡിലും പരിസരപ്രദേശങ്ങളിലുമാണ് മാലിന്യങ്ങൾ വലിച്ചെറിയുന്നത്. പാങ്ങോട് ഗ്രാമപ്പഞ്ചായത്തിന്റെ അതിർത്തിയിൽ വരുന്ന ഇവിടെ രാത്രികാലങ്ങളിൽ ചാക്കുകളിൽ കെട്ടി മാലിന്യം കൊണ്ടുതള്ളുന്നത് പതിവാണ്. മാംസാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും തെരുവുനായ്ക്കളും കാട്ടുപന്നികളും വലിച്ചിഴച്ച് റോഡിൽ കൊണ്ടിടാറുണ്ട്. മഴക്കാലത്ത് മാലിന്യം റോഡിലൂടെ ഒഴുകി ചിറ്റാറിലെത്തും. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ചിറ്റാറിലെ വെള്ളമാണ് കല്ലറ, പാങ്ങോട്, പുല്ലമ്പാറ, പാലോട്, നന്ദിയോട് പഞ്ചായത്തുകളിൽ കുടിവെള്ളത്തിനായി എടുക്കുന്നത്. വിജനമായ പ്രദേശമായതിനാൽ നഗരങ്ങളിൽ നിന്നു വരെ മാലിന്യങ്ങൾ രാത്രികാലങ്ങളിൽ ഇവിടെ നിക്ഷേപിക്കാറുണ്ട്. ഫ്ളാറ്റുകളിലും മറ്റുംനിന്ന് ശേഖരിക്കുന്ന കക്കൂസ് മാലിന്യവും ഇവിടെ കൊണ്ട് വന്ന് ഒഴുക്കുന്നത് പതിവാണ്. മാലിന്യം ഭക്ഷിക്കാനെത്തുന്ന കാട്ടുപന്നികളെ ഇടിച്ച് നിരവധി ഇരുചക്ര വാഹനയാത്രികർക്ക്…

Read More