Author: News Admin
നഗരൂർ: അതിമാരക എം.ഡി.എം.എ മയക്കുമരുന്നുമായി 26കാരൻ പിടിയിൽ. നഗരൂർ തണ്ണിക്കോണം കുന്നുവിള വീട്ടിൽ അജയ് ബാബു (26) എന്നയാളെയാണ് നഗരൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെയായിരുന്നു അറസ്റ്റ്. നഗരൂർ വിളയിൽകട ജംഗ്ഷനിൽ വിൽപ്പനക്കായി കാറിലെത്തിയ പ്രതിയെ നഗരൂർ പോലീസും, നാർകോട്ടിക് സ്‌ക്വാഡായ ഡാൻസാഫ് സംഘവും സംയുക്തമായി പിടികൂടുകയായിരുന്നു. നിരീക്ഷണത്തിലായിരുന്ന പ്രതിയെ പിന്തുടർന്നെത്തിയ സംഘം കാർ വളഞ്ഞ് ഇയാളെ പിടികൂടുകയായിരുന്നു. അറസ്റ്റ് സമയത്ത് ഇയാൾ എം.ഡി.എം.എ ഉപയോഗിച്ചിരിക്കുകയായിരുന്നെന്നും, വിൽപ്പനയ്ക്കായി സൂക്ഷിച്ച 2.12 ഗ്രാം എം.ഡി.എം.എ ഇയാളുടെ പക്കൽ നിന്ന് പിടിച്ചെടുത്തുവെന്നും നഗരൂർ എസ്.ഐ അറിയിച്ചു. പ്രതിക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ കുറ്റം തെളിയിച്ചാൽ പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കഴിഞ്ഞദിവസം രണ്ട് പേരെ കൂടി ചെറിയ അളവിൽ എം.ഡി.എം.എ കൈവശം വച്ചതിന് അറസ്റ്റ് ചെയ്തിരുന്നുവെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ലഹരിമരുന്നുമായി ബന്ധപ്പെട്ട് അഞ്ച് കേസുകൾ നഗരൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെന്നും എസ്.ഐ…
ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ അറസ്റ്റിൽ, ലക്ഷങ്ങളുടെ നാശം, പോലീസിനെയും ആക്രമിച്ചു ആറ്റിങ്ങൽ: വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച് ചികിത്സാ ഉപകരണങ്ങൾ തകർത്ത സംഭവത്തിൽ മൂന്നു പേർ പിടിയിൽ. വെയിലൂർ ശാസ്തവട്ടം ആലുവിള വീട്ടിൽ വിഷ്ണു (29), മഞ്ഞമല സ്വദേശി അനീഷ് (30), ചെമ്പകമംഗലം സ്വദേശി അരുൺ (30) എന്നിവരാണ് അറസ്റ്റിലായത്. ജൂലൈ 29-ന് രാത്രി 10 മണിയോടെ പരിക്ക് മൂലം ചികിത്സയ്ക്കെത്തിയ പ്രതികൾ, ചീത്തവിളി നടത്തി അക്രമാസക്തരാവുകയും, വിലക്കിയ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. അഖിലേഷിനെ മർദ്ദിക്കുകയും ചെയ്തു. തുടർന്ന് അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങൾ അടിച്ചു തകർത്തു. ഏകദേശം 2 ലക്ഷം രൂപയുടെ നഷ്ടമാണ് ആശുപത്രിക്കുണ്ടായത്. സംഭവ വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘം പ്രതികളെ പിടികൂടി. പ്രതികൾക്കെതിരെ ഡ്യൂട്ടി തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ, പോലീസിന് തടസ്സം സൃഷ്ടിക്കൽ എന്നിവ ഉൾപ്പെടെയുള്ള കേസുകൾ രജിസ്റ്റർ ചെയ്തു. പ്രതികൾക്ക് നേരെ ലഹരി കടത്തൽ, മറ്റ് ക്രിമിനൽ…
ആറ്റിങ്ങൽ ∙ വീടിനു മുന്നിൽ വൃദ്ധയെ വൈദ്യുതി ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൂവൻപാറ കൂരവിൽ വീട്ടിൽ ലീലാമണി (87) ആണ് അപകടത്തിൽ മരിച്ചത്. ഇലക്ട്രിക് പോസ്റ്റിൽ നിന്നു വീട്ടിലേക്ക് താൽക്കാലികമായി കണക്ഷൻ കൊടുത്തിരുന്ന ലൈനിൽ നിന്നാണ് ഷോക്ക് ലഭിച്ചതെന്ന് പ്രാഥമിക നിഗമനം. ലീലാമണിയുമായി കൂടെ ഭിന്നശേഷിയുള്ള മകൾ അശ്വതി മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ശനിയാഴ്ച വൈകിട്ട് ലീലാമണി സമീപത്തെ ഒരു ഇലക്ട്രിഷ്യനെ സമീപിച്ചു വീട്ടിൽ കറന്റില്ലെന്ന് അവർ പരാതി അറിയിച്ചു. ഇന്ന് രാവിലെ ഇലക്ട്രിഷൻ വീട്ടിലെത്തിയപ്പോഴാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞത്. വീടിനു മുന്നിൽ മരിച്ച നിലയിലായിരുന്നു ലീലാമണിയെ കണ്ടെത്തിയത്. ഷോക്കേറ്റത് അനുമാനിക്കുന്ന ലൈനുകൾ കയ്യിൽ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. മകൾ അശ്വതിയെ വീടിനുള്ളിൽ പൂട്ടിയിട്ടശേഷമാണ് ലീലാമണി പുറത്തു വന്നതെന്ന് കരുതുന്നു. ആറ്റിങ്ങൽ പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആറ്റിങ്ങൽ: തച്ചൂർകുന്ന് തേജസിൽ എസ് രാജു (64) നിര്യാതനായി. ഭാര്യ: വത്സല, മക്കൾ: ബിനു വി.ആർ, ബിജി വി.ആർ, മരുമകൻ: ബി ലെനിൻകുമാർ, ചെറുമകൾ: തേജലക്ഷ്മി. സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ 8 ന്
ആറ്റിങ്ങൽ: ശ്രീപാദം സ്റ്റേഡിയത്തിൽ ജൂലൈ 27-ന് നടന്ന 24-ാമത് തിരുവനന്തപുരം ജില്ലാ സീനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ഗ്രൗണ്ടൻസ് സ്പോർട്സ് ക്ലബ് വിജയം കൈവരിച്ചു. ഫൈനൽ മത്സരത്തിൽ യങ്കേഴ്‌സ് ക്ലബ്ബിനെതിരെ ശക്തമായ പ്രകടനം കാഴ്ചവെച്ച ഗ്രൗണ്ടൻസ്, 15-01 എന്ന ഏകപക്ഷീയ സ്കോറിനാണ് എതിരാളികളെ തറപറ്റിച്ചത്. മികച്ച ടീമിന്റെ ഏകാഗ്രതയും കരുത്തും ഫലമായി ഗ്രൗണ്ടൻസ് ക്ലബ്ബ് ചാമ്പ്യൻഷിപ്പ് കിരീടം നേടി
ആറ്റിങ്ങൽ: സി.പി.ഐ.എം ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വി.എസ് അച്യുതാനന്ദൻ അനുശോചന സർവ്വകക്ഷിയോഗം സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി എം പ്രദീപ് അധ്യക്ഷനായി. ആറ്റിങ്ങൽ എം.എൽ.എ ഒ.എസ് അംബിക മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർപേഴ്സൺ എസ് കുമാരി അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ചിറയിൻകീഴ് എംഎൽഎ വി ശശി, സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ സുഭാഷ്, ഷൈലജ ബീഗം, ജി സുഗുണൻ (സി.പി.ഐ.എം) ഉണ്ണി കൃഷ്ണൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), മുകേഷ് പോറ്റി (എൻ.സി.പി) ,തോട്ടയ്ക്കാട് ശശി (ബിജെപി), മുഹ്സിൻ (സിപിഐ), കെ എസ് ബാബു (ജനതാദൾ), കോരാണി സനൽ (കേരള കോൺഗ്രസ്, സ്കറിയ ) ആലംകോട് ഷാജു ( മുസ്ലിം ലീഗ് ) എന്നിവർ സംസാരിച്ചു
ആലംകോട്: ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയും കൃഷിഭവനുമായി സഹകരിച്ചുകൊണ്ട് ജൂൺ അഞ്ചിന് വിദ്യാലയങ്ങളിൽ തുടക്കമിട്ട പാഠം ഒന്ന്: ചീര എന്ന പദ്ധതിയുടെ വിളവെടുപ്പ് ആലംകോട് ഗവ.എൽപിഎസിൽ ഉത്സവച്ഛായയിൽ നടത്തി. വിളവെടുപ്പുത്സവത്തിന്റെയും, എക്കോ ക്ലബ്ബിന്റെയും ഉദ്ഘാടനം മുൻസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ നജാം നിർവഹിച്ചു. കുട്ടികൾ നട്ട വാഴക്കന്നുകളുടെ പരിചരണവും സ്കൂൾ വളപ്പിൽ നടന്നു വരുന്നു. കരനെൽ കൃഷിക്കുള്ള വിത്തുകളും മറ്റു പിന്തുണാ സംവിധാനങ്ങളും കൃഷിഭവനിൽ നിന്ന് സമയബന്ധിതമായി ലഭ്യമാക്കുമെന്ന് അധികൃതർ ഉറപ്പുനൽകി. കൃഷി അസിസ്റ്റന്റ് പ്രമോദ്, ഹെഡ്മിസ്ട്രസ് റീജാ സത്യൻ, എക്കോ ക്ലബ്ബ് കൺവീനർ മനു എന്നിവർ സംസാരിച്ചു.
ആറ്റിങ്ങല്‍: നഗരസഭ പരിധിയിലുള്ള ഇ-മാലിന്യ ശേഖരണത്തിന് ഹരിതകര്‍മ സേനയുടെ നേതൃത്വത്തില്‍ ആറ്റിങ്ങല്‍ നഗരസഭയില്‍ ക്യാമ്പയിൻ ആരംഭിച്ചു. ജൂലൈ 21 മുതല്‍ ഓഗസ്റ്റ് 15 വരെ നഗരസഭയുടെ എല്ലാ വാര്‍ഡുകളിലുമായി ഇ-മാലിന്യ ശേഖരണ ഡ്രൈവുകള്‍ സംഘടിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ. എസ്. കുമാരി നഗരസഭ ഓഫീസ് അങ്കണത്തില്‍ ഹരിതകര്‍മ സേനയ്ക്ക് ഇ-മാലിന്യം കൈമാറി ക്യാമ്പയിൻ ഔപചാരികമായി തുടക്കം കുറിച്ചു. ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ തുളസീധരന്‍ പിള്ള, കൗണ്‍സിലര്‍മാരായ രമ്യ സുധീര്‍, അവനവഞ്ചേരി രാജു, എസ്. ഗിരിജ, ലൈല ബീവി, നഗരസഭ സെക്രട്ടറി കെ. എസ്. അരുണ്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രാംകുമാര്‍ എന്നിവര്‍ പങ്കെടുത്തു. പഴയ മൊബൈല്‍ ഫോണുകള്‍, ലാപ്പ്‌ടോപ്പുകള്‍, ചാര്‍ജറുകള്‍, കംപ്യൂട്ടറുകളിലെ ഭാഗങ്ങള്‍ തുടങ്ങി വിവിധ ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെയുള്ള മാലിന്യ ശേഖരണവും അതിന്റെ ശാസ്ത്രീയമായ സംസ്കരണവുമാണ് ക്യാമ്പയിന്റെ ഭാഗമായുള്ളത്. ഇ-മാലിന്യങ്ങള്‍ പുറം ലോകത്തേക്ക് ചോര്‍ന്നാല്‍ പരിസ്ഥിതിക്കും ആരോഗ്യമേഖലക്കും ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ് ഇത്തരം ക്യാമ്പുകള്‍ ആവശ്യമായി വരുന്നതെന്ന് ഹെല്‍ത്ത്…
കാട്ടാക്കട ∙ പോക്സോ കോടതിയിൽ രാത്രിയിൽ തീപിടിത്തം. പ്രോസിക്യൂട്ടറുടെ മുറിയിലും കോടതിയിലുമുള്ള ഫയലുകൾ കത്തിനശിച്ചു. തൊണ്ടി മുതൽ സൂക്ഷിച്ചിരുന്ന മുറിയിൽ തീ പടർന്നു.ഇന്നലെ രാത്രി ഒൻപതോടെയാണ് സംഭവം. കോടതി പ്രവർത്തിക്കുന്ന മൂന്നാം നിലയിൽ നിന്നു പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചത്. പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് സമുച്ചയത്തിലെ ചില്ല് വാതിൽ പൊളിച്ച് അകത്ത് കടന്ന് തീ കെടുത്തി. കോടതി മുറിയിൽ നിന്നാണ് തീ പടർന്നത്. തീ പടർന്ന മുറിയിൽ പകുതി കത്തിയ മെഴുകുതിരി കണ്ടെത്തിയിട്ടുണ്ട്.അഗ്നിരക്ഷാസേന യഥാസമയം എത്തിയതുകൊണ്ട് തീ മറ്റ് ഭാഗങ്ങളിൽ പടരുന്നത് തടയാൻ കഴിഞ്ഞു.ജഡ്ജി സി.രമേഷ്കുമാർ വിവരമറിഞ്ഞ് രാത്രി സ്ഥലത്ത് എത്തി. ഇന്നു കൂടുതൽ പരിശോധനകൾ നടക്കും.
നന്ദിയോട് : നന്ദിയോട് ആലുംകുഴി വാർഡിലെ മഹാത്മാഗാന്ധി കുടുംബസംഗമം കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് കാനാവിൽ ഷിബു അധ്യക്ഷനായി. ആനാട് ജയൻ, ബി. സുശീലൻ, ബി.എൽ. കൃഷ്ണപ്രസാദ്, വിനു, പള്ളിവിള സലീം, ആലുംകുഴി ചന്ദ്രമോഹനൻ, രാജൻ തുടങ്ങിയവരും സംസാരിച്ചു. ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും മുതിർന്ന പൗരൻമാരെയും ചടങ്ങിൽ ആദരിച്ചു