വെള്ളനാട് : പഴയവീട്ടുമൂഴി ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള കരമനയാറിലെ ബലിതർപ്പണ കേന്ദ്രത്തിൽ പുലർച്ചെ 4 മുതൽ ബലിതർപ്പണം ആരംഭിച്ചു. നൂറുകണക്കിനാളുകൾ ബലിതർപ്പണത്തിനെത്തി. ഒരേസമയം 300 പേരാണ് ബലിതർപ്പണം നടത്തിയത്. വനിതകൾക്കായി പ്രത്യേക സൗകര്യവും ഒരുക്കിയിരുന്നു. ക്ഷേത്ര മേൽശാന്തി സുജിത്ത് പോറ്റി കാർമികത്വം വഹിച്ചു.
വെളിയന്നൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടത്തിയ ബലിതർപ്പണ ചടങ്ങുകൾക്ക് ക്ഷേത്രമേൽശാന്തി കുന്നിലമഠം ഉണ്ണികൃഷ്ണൻ പോറ്റി, വാളിയറ മഠം അരവിന്ദ് പോറ്റി എന്നിവർ കാർമികത്വം വഹിച്ചു
