വെള്ളനാട് : വെള്ളനാട് ജി. കാർത്തികേയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 1992 ബാച്ച് എസ്എസ്എൽസി വിദ്യാർഥികളുടെ കൂട്ടായ്മയായ സതീർത്ഥ്യ-92 കുടുംബസംഗമവും സ്നേഹാദരവും സംഘടിപ്പിച്ചു. നടൻ കെ.കെ. മേനോൻ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡൻറ് എൻ.ആർ. രജനി അധ്യക്ഷയായി. ചിത്രകാരൻ ജോൺ പുനലാൽ, സുരേഷ് വെള്ളനാട്, ആർ.പി. വിനോദ്, ഉല്ലാസ്, രേണുക ദേവി, എസ്. ഷീജ എന്നിവരും സംസാരിച്ചു. ഇന്ത്യൻ അണ്ടർ-16 ഫുട്ബോൾ ടീമിന്റെ അസിസ്റ്റൻറ് കോച്ച് വിനോദ് ബെന്നിനെയും എംബിബിഎസിൽ ഉന്നത വിജയം നേടിയ അഖില പി. ലാലിനെയും ആദരിച്ചു.
Previous Articleആദിവാസികൾക്ക് പിഎസ്സി പരീക്ഷാ പരിശീലനം
Next Article കുടുംബസംഗമം സംഘടിപ്പിച്ചു
Related Posts
Add A Comment
