Author: News Admin

വർക്കല :  ചെറുന്നിയൂരിൽ ടിപ്പർ ലോറിയുടെ പുറകിൽ ബൈക്കിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. വർക്കല അയിരൂർ സ്വദേശി അഭിനവ്(26)ആണ് മരിച്ചത്. ബൈക്കിൽ ഒപ്പം ഉണ്ടായിരുന്ന വർക്കല കോട്ടുമൂല സ്വദേശി ഹസ്സൻ(22) ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ. ബൈക്ക് ടിപ്പർ ലോറിയുടെ പിൻഭാഗത്ത് ഇടിച്ചായിരുന്നു അപകടം

Read More

“വിദ്യ നുകരാം വിജയം നേടാം”, മുത്താന മുനീറുൽ ഇസ്ലാം മദ്രസയിൽ പ്രവേശനാഘോഷം സംഘടിപ്പിച്ചു വർക്കല: ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള ചെമ്മരുതി മുത്താന മുനീറുൽ ഇസ്ലാം മദ്രസയിൽ 2025-26 അധ്യായന വർഷത്തിലെ പ്രവേശനാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. “വിദ്യ നുകരാം വിജയം നേടാം” എന്നതാണ് ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീന്റെ ഈ അധ്യയന വർഷത്തെ മദ്രസ പ്രവേശനാഘോഷ സന്ദേശം. നവാഗതരെ സ്വീകരിക്കാനായി “ദിറായ മബ്റൂക്”, മികവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിക്കൽ, ലഹരി വിരുദ്ധ ബോധവൽക്കരണം, പഠനോപകരണ വിതരണം, ലഹരി വിരുദ്ധ പ്രതിജ്ഞ തുടങ്ങിയവ നടന്നു. ചെമ്മരുതി മുത്താന ജുമാ-മസ്ജിദ് ചീഫ് ഇമാം മുഹമ്മദ് ഫാറൂഖ് ബാഖവി പ്രവേശനാഘോഷം ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് എ അബ്ദുൽ കഹാർ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഇമാം ഷാഹുൽഹമീദ് സഖാഫി, ജമാഅത്ത് സെക്രട്ടറി ബി.ബദറുദ്ദീൻ, വൈസ് പ്രസിഡന്റ് ഷിഹാബുദ്ദീൻ, ജോയിന്റ് സെക്രട്ടറിമാരായ മുഹമ്മദ് ഷാഫി, നിസാറുദ്ദീൻ, ട്രഷറർ മുഹമ്മദ് ബിലാൽ, ‘അൽ-ഇഹ്സാൻ’…

Read More

വർക്കല: ഇടവ-വെറ്റക്കട ബീച്ചുകളിൽ നടക്കുന്ന അന്താരാഷ്ട്ര സർഫിംഗ് മത്സരങ്ങൾ ആവേശകരമായി പുരോഗമിക്കുകയാണ്. അഞ്ച് കാറ്റഗറികളിലായി നടക്കുന്ന മത്സരങ്ങളുടെ പ്രാഥമിക റൗണ്ടുകൾ അവസാനിച്ചു. പുരുഷന്മാരുടെ സെമി ഫൈനൽ മത്സരങ്ങളും മറ്റ് വിഭാഗങ്ങളുടെ ഫൈനൽ മത്സരങ്ങളും നാളെ (ഏപ്രിൽ 13) ന് നടക്കും. ഇന്ത്യയ്ക്കകത്തും പുറത്തു നിന്നുമുള്ള 60 സർഫിംഗ് അത്‌ലറ്റുകളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. ഫെസ്റ്റിവൽ ഏപ്രിൽ 13 ന് സമാപിക്കും

Read More

കരകുളം: ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തമായി പ്രഖ്യാപിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. മാലിന്യ മുക്ത നവകേരളം യാഥാർഥ്യമാക്കാൻ സർക്കാരിനൊപ്പം പൊതു സമൂഹവും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. പ്രഖ്യാപനത്തോടെ പദ്ധതി സമ്പൂർണ്ണമാകുന്നില്ല. മലയാളികളുടെ ജീവിതശൈലിയിലേക്ക് പദ്ധതി ആഴ്ന്നിറങ്ങേണ്ടതുണ്ട്. മാലിന്യമുക്ത നവകേരളം സാധ്യമാക്കാൻ കഴിഞ്ഞതിൽ ഹരിത കർമ്മ സേനയുടെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്തിലെ 100% വീടുകളിലും സ്ഥാപനങ്ങളിലും അജൈവമാലിന്യ ശേഖരണത്തിന് ഹരിത കർമ്മ സേനയുടെ സേവനം ഉറപ്പാക്കിയും എല്ലാ പൊതുഇടങ്ങളിലും കുന്നുകൂടിയിരുന്ന മാലിന്യം പൂർണ്ണമായും നീക്കം ചെയ്തുമാണ് കരകുളം ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പ്രഖ്യാപനത്തിന് ഒരുങ്ങിയത്. കരകുളം പഞ്ചായത്ത്‌ ഓഫീസ് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് യു. ലേഖാറാണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. അമ്പിളി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Read More

കരകുളം: സി.പി.ഐ കരകുളം ലോക്കൽ സമ്മേളനത്തിൻ്റെ ഭാഗമായി ചിത്രരചന, പ്രസംഗ മത്സരങ്ങൾ സംഘടിപ്പിച്ചു. ആറാംകല്ല് എസ്.എൻ.ഡി.പി ഹാളിൽ നടന്ന ചടങ്ങ് കവിയും ചലച്ചിത്ര,നാടക ഗാന രചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗവും സംഘടക സമിതി ജോയിന്റ് കൺവീനറായ ബൈജു അധ്യക്ഷനായിരുന്നു. സ്വാഗതസംഘം ചെയർമാൻ ശരത് സ്വാഗതം പറഞ്ഞു. ലോക്കൽ കമ്മിറ്റി സെക്രട്ടറി വി രാജീവ്‌ സംസംസാരിച്ചു.

Read More

കരകുളം: ഗ്രാമപഞ്ചായത്തിലെ നവീകരിച്ച കുരിശ്ശടി- പേഴുംമൂട്-നമ്പാട്- മുല്ലശ്ശേരി റോഡിന്റെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്തിലെ പ്രധാനപ്പെട്ട ഒരു റോഡാണ് നവീകരിച്ച് നാടിന് സമർപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. റോഡ് നവീകരിച്ചതോടെ ബസ് സർവീസ് ഉടൻ പുനരാരംഭിക്കാൻ കഴിയും.പഞ്ചായത്ത് പരിധിയിലെ 17 ഓളം റോഡുകളുടെ നവീകരണത്തിനുള്ള ഉത്തരവ് ലഭിച്ചു കഴിഞ്ഞു. ടെൻഡർ നടപടികളിലേയ്ക്ക് കടക്കുകയാണെന്നും മന്ത്രി അറിയിച്ചു. എം.എൽ.എയുടെ ആസ്‌തിവികസന ഫണ്ടിൽ നിന്നും 70 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്. രണ്ട് കിലോമീറ്റർ വരെയാണ് റോഡ് നവീകരിച്ചിരിക്കുന്നത്. കരകുളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ മന്ത്രിയെ ചടങ്ങിൽ ആദരിച്ചു. പേഴുംമൂട് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് യു.ലേഖാറാണി, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Read More

കരകുളം: കേരളത്തിലെ സാധാരണ കുടുംബങ്ങളിലെ കുട്ടികള്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം യാഥാര്‍ത്ഥ്യമാക്കാൻ സര്‍ക്കാരിന് സാധിച്ചുവെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍. കരകുളം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതുക്കിയ ഓഡിറ്റോറിയം ഉള്‍പ്പെട്ട ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന അനുശാസിക്കുന്ന സമ്പൂര്‍ണവും സൗജന്യവുമായ വിദ്യാഭ്യാസം നിരന്തരപ്രയത്‌നത്തിലൂടെ സാധ്യമാക്കിയ സംസ്ഥാനമാണ് കേരളം. കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട് ക്ലാസ് മുറികള്‍, ബഹുനില മന്ദിരങ്ങള്‍ തുടങ്ങി വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 6000 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. വിദ്യാര്‍ത്ഥികളെ പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ മികച്ച രീതിയില്‍ പ്രാപ്തരാക്കുക, മികച്ച പൗരന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയത്. ഇതിന്റെ ഫലമായി 10 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് സര്‍ക്കാര്‍ വിദ്യാലയങ്ങളിലേയ്ക്ക് തിരികെയെത്തിയതെന്നും മന്ത്രി പറഞ്ഞു. കിഫ്ബി ഫണ്ടില്‍ നിന്ന് ഒരു കോടി 30 ലക്ഷം രൂപ ചെലവഴിച്ചാണ് ഓഡിറ്റോറിയം ഉള്‍പ്പെട്ട ബഹുനില മന്ദിരം നിര്‍മിച്ചത്. കിലയുടെ മേല്‍നോട്ടത്തിലാണ് കെട്ടിടത്തിന്റെ പണി…

Read More