വർക്കല ∙ നിയന്ത്രണം തെറ്റിയ ബൈക്ക് സ്കൂൾ ബസിലിടിച്ച് യുവാവ് മരിച്ചു. മേൽവെട്ടൂർ വലയന്റകുഴി എസ്എസ് നിവാസിൽ വിഷ്ണു (32) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 4.30 നാണ് വർക്കല പുതിയ റോഡ് ജംഗ്ഷനിൽ അപകടം ഉണ്ടായത്. അമ്മൻനട ഭാഗത്ത് നിന്നും വർക്കലയിലേക്കു വരികയായിരുന്ന വിഷ്ണുവിന്റെ ബൈക്ക് നിയന്ത്രണം തെറ്റി ആദ്യം സ്കൂൾ ബസിലിടിക്കുകയും തുടർന്ന് ഇലക്ട്രിക് പോസ്റ്റിലിടിച്ചുമാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിഷ്ണു സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകട വാർത്ത അറിഞ്ഞതോടെ നാട്ടുകാർ തടിച്ചുകൂടി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
![]()
