Author: News Admin

പാലോട്: പുല്ലുമേയാനായി വിട്ടിരുന്ന വളർത്തുപോത്തിനെ പുലി കടിച്ചുകൊന്നു. പാലോട് റേഞ്ച് ഓഫീസ് പരിധിയിലെ പെരിങ്ങമ്മല മങ്കയം വെങ്കിട്ട ആദിച്ചൻകോണിലാണ് ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെ സംഭവം. ജയൻ്റെ ഏഴ് പോത്തുകളിലൊന്നിനെയാണ് പുലി ആക്രമിച്ചത്. രാവിലെ പതിവുപോലെ വനത്തിനോടു ചേർന്ന പ്രദേശത്ത് പുല്ലുമേയാനായി വിട്ട പോത്തുകളിൽ ആറെണ്ണം വൈകീട്ട് പരിഭ്രാന്തിയോടെ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ, ഒന്നിന്റെ കാണാതാവലോടെ വീട്ടുകാർ അന്വേഷിച്ചു. വീട്ടിൽ നിന്നും 500 മീറ്റർ അകലെയായിരുന്നു പോത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ നിന്ന് രക്തം വാർന്ന നിലയിലാണ് പോത്ത് മരിച്ചത്. പുലി പിടിച്ചാണ് പോത്ത് ചത്തതെന്ന് ജയൻ പറയുന്നു. കഴുത്തിൽ ഏറെനേരം പിടിച്ചു മുറുക്കിയതിനാലാണ് മരണം സംഭവിച്ചതെന്ന് പ്രാഥമിക വിലയിരുത്തൽ. ഒരു ആഴ്ച മുൻപ് സമീപവാസിയായ ഈച്ചൂട്ടിയുടെ വീട്ടിൽ നിന്നു നായയെ പുലി കടിച്ചുകൊണ്ടുപോയിരുന്നു. ഇതോടെ ഏഴ് മാസത്തിനിടെ ജയന്റെയും ഈച്ചൂട്ടിയുടെയും വീട്ടിൽ രണ്ട് തവണയാണ് പുലി ആക്രമണം നടന്നത്. നാട്ടുകാർ പല തവണ പുലിയെ കണ്ടതായി വനപാലകരെ അറിയിച്ചതായും പറയുന്നു. സംഭവ വിവരം…

Read More

വര്‍ക്കല: കാപ്പില്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ മാതൃകാപരമായി സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടന്നു. ചട്ടങ്ങളും മാര്‍ഗരേഖകളും കൃത്യമായി പാലിച്ചായിരുന്നു തെരഞ്ഞെടുപ്പ്. വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ച് നടന്ന തെരഞ്ഞെടുപ്പാണ് ഏറ്റവും വലിയ കൗതുകം സൃഷ്ടിച്ചത്. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഇതിനെ ആവേശത്തോടെ സ്വീകരിച്ചു. തിരഞ്ഞെടുപ്പ് നടത്തിപ്പിനായി പ്രിസൈഡിങ് ഓഫീസര്‍, പോളിംഗ് ഓഫീസര്‍മാര്‍ തുടങ്ങി മുഴുവന്‍ ചുമതലകളും വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു. നിയമന ഉത്തരവ് പോലും രണ്ടുദിവസം മുന്‍പ് തന്നെ നല്‍കി. ഈ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ശ്രീഹരിയാണ് വോട്ടിംഗ് മെഷീന്‍ രൂപകല്പന ചെയ്തത്. വോട്ടെണ്ണലിനും പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ചു. സ്ഥാനാര്‍ത്ഥികളുടെ സാന്നിധ്യത്തില്‍ വോട്ടെണ്ണി, മെഷീന്‍ രേഖപ്പെടുത്തിയ വോട്ടുമായി താരതമ്യം ചെയ്തതിന് ശേഷം സുതാര്യമായ രീതിയില്‍ ഫലം പ്രഖ്യാപിച്ചു.

Loading

Read More

പാലോട്: കഴിഞ്ഞ ആറുമാസത്തിനിടെ ജില്ലയിലെ മലയോര ഗ്രാമങ്ങളെ പുലികളുടെ ആക്രമണ ഭീഷണി പിടിച്ചുകുലുക്കുകയാണ്. രണ്ട് ആഴ്ചയ്ക്കിടെ രണ്ടിടങ്ങളിലാണ് പുലികൾ ഇറങ്ങിയത്. ഈ മാസം 8-ന് അമ്പൂരിയിൽ കൃഷിത്തോട്ടത്തിലെ കെണിയിൽ കുടുങ്ങിയ പുലിയെ വനപാലകർ മയക്കുവെടി വച്ച് പിടികൂടി നെയ്യാർഡാം സഫാരി പാർക്കിലേക്ക് കൊണ്ടുപോയെങ്കിലും, വയറിലെ ഗുരുതരമായ മുറിവുകൾ കാരണം പുലി പിറ്റേന്ന് മരിച്ചു. അതേസമയം, കഴിഞ്ഞാഴ്ച ആര്യനാട്ടും പൂവച്ചലിലും പുലിയെ നാട്ടുകാർ കണ്ടതായി വനംവകുപ്പിന് വിവരം നൽകിയിരുന്നുവെങ്കിലും കാര്യമായ പരിശോധനകൾ നടന്നില്ല. ഞായറാഴ്ച ഇടിഞ്ഞാർ മങ്കയത്ത് പുലി പോത്തിനെ കടിച്ചുകൊന്ന സംഭവവും നാട്ടുകാരുടെ ആശങ്ക കൂട്ടി. ഈച്ചൂട്ടികാണിയിൽ ഒരേ വീട്ടിൽ നിന്ന് രണ്ടുതവണ പുലി നായയെ പിടിച്ചുകൊണ്ടുപോയി ട്ടുണ്ട്. പുലികളോടൊപ്പം കാട്ടുപോത്ത്, കാട്ടാന, കാട്ടുപന്നി എന്നിവയും നാട്ടുകാർക്ക് ഭീഷണിയാകുന്നുണ്ട്. വേങ്കൊല്ല ശാസ്താംനടയിൽ കൂലിപ്പണിക്ക് പോയിരുന്ന ബാബുവിനെ കാട്ടാന ആക്രമിച്ച് കൊല്ലുകയും പിന്നാലെ ചെക്ക്‌പോസ്റ്റിന് സമീപം രണ്ടുപേരെ ആക്രമിക്കുകയും ചെയ്തിരുന്നു. തലനാരിഴയ്ക്കാണ് അവർ രക്ഷപ്പെട്ടത്. കാട്ടുപന്നിയിടിച്ച് നിയന്ത്രണം തെറ്റിയ കാർ ബൈക്കിൽ ഇടിച്ച്…

Read More

തിരുവനന്തപുരം: വിവര പൊതുജന സമ്പർക്ക വകുപ്പ് വിഷയാധിഷ്ഠിത വ്ളോഗുകൾ തയ്യാറാക്കുന്നതിനായി വ്ളോഗർമാരുടെ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് 3 ലക്ഷം ഫോളോവേഴ്‌സുള്ള വ്ളോഗർമാർക്കും, യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ നൽകിയിട്ടുള്ള വീഡിയോ കണ്ടന്റുകൾക്ക് കുറഞ്ഞത് 10 ലക്ഷം റീച്ച് ലഭിച്ചിട്ടുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും അപേക്ഷിക്കാം. വിഷയാധിഷ്ഠിത വ്‌ളോഗുകൾ തയ്യാറാക്കുന്നതിനുള്ള സമ്മതപത്രം, ഫോളോവേഴ്‌സിന്റെ എണ്ണം, വ്ളോഗിന്റെ സ്വഭാവം തെളിയിക്കുന്ന ലിങ്കുകൾ, വ്യക്തിവിവരങ്ങൾ എന്നിവ സഹിതം vloggersprd@gmail.com എന്ന ഇ-മെയിലിലേക്ക് 2025 ഓഗസ്റ്റ് 13-നകം അപേക്ഷ അയയ്ക്കണം.

Read More

പെരുംകുളം: വക്കം അബ്ദുൽ ഖാദറിന്റെ മണ്ണിൽ നിന്നാരംഭിച്ച് പെരുംകുളം എ.എം.എൽ.പി.എസ്. “സ്വാതന്ത്ര്യത്തിന്റെ ചിറകൊച്ചകൾ” എന്ന പരിപാടിയോടെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ആറ്റിങ്ങൽ കലാപം, സ്വാതന്ത്ര്യ സമര ചരിത്രം, ഗാന്ധിജിയുടെ സമരങ്ങൾ, ഇന്ത്യൻ ഭരണഘടന, പ്രധാനമന്ത്രിമാരും അവരുടെ കാലഘട്ടങ്ങളും ഉൾപ്പെടെ വിദ്യാർത്ഥികൾക്ക് അറിവ് പകരുന്നതിനായിരുന്നു പരിപാടി. ദേശഭക്തിഗാനങ്ങൾ, പ്രസംഗങ്ങൾ, കലാപരിപാടികൾ എന്നിവയും അരങ്ങേറി. സ്കൂളിൽ സ്വാതന്ത്ര്യദിനത്തിന് ഉയർത്താനുള്ള പതാക കുട്ടികളും അധ്യാപകരും ചേർന്ന് ധീര ദേശാഭിമാനിയും സ്വാതന്ത്ര്യ സമര രക്ത സാക്ഷിയുമായ വക്കം അബ്ദുൽ ഖാദർ സ്മാരകത്തിൽ വച്ചു അനുസ്മരണ വേദി ചെയർമാൻ ലത്തീഫിൽ നിന്നും കുട്ടികൾ ഏറ്റു വാങ്ങി. ഖാദറിന്റെ ജീവചരിത്രവും അദ്ദേഹം എഴുതിയ കത്തുകളും കുട്ടികൾക്ക് പരിചയപ്പെടുത്തി. കുട്ടികളിൽ രാഷ്ട്ര സ്നേഹം, പരസ്പര സഹകരണം എന്നിവ വളർത്തുന്നതിനായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ പ്രധാന അദ്ധ്യാപകൻ പ്രവീൺ ഓഗസ്റ്റ് 4 നു സ്വാതന്ത്ര്യത്തിന്റ ചിറകൊച്ചകൾക്ക് തുടക്കം കുറിച്ചു. പി ടി എ പ്രസിഡന്റ്‌ അൻസർ പെരുംകുളം അധ്യാപകരായ രജനി ജി കെ,…

Loading

Read More

വര്‍ക്കല: ഇടവയില്‍ തെരുവുനായ ആക്രമണത്തില്‍നിന്ന് അഞ്ചുവയസ്സുകാരന്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഇടവ ഡീസന്റുമക്കില്‍ ദാറുഅറഫയില്‍ സുമയ്യയുടെ മകനാണ് കഴിഞ്ഞ ദിവസം തെരുവുനായ ആക്രമണത്തില്‍ നിന്നും നിലവിളിച്ച് അതിവേഗത്തില്‍ ഓടി രക്ഷപ്പെട്ടത്. സൈക്കിളിംഗ് നടത്തിക്കൊണ്ടിരുന്ന അഞ്ചുവയസ്സുകാരന് നേരെ തെരുവുനായ്ക്കള്‍ ഓടിയെടുത്തതോടെ കുട്ടി അതിവേഗത്തില്‍ ഓടി അടുത്തുള്ള വീട്ടില്‍ക്കയറി രക്ഷപ്പെടുകയായിരുന്നു. ഡീസന്റ്മുക്കിലുള്ള കുറ്റിക്കാടുകളില്‍ ഇറച്ചി മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നതാവാം ആ ഭാഗത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.ഇരുപതിലധികം തെരുവു നായ്ക്കള്‍ റോഡരുകിലും സമീപമുള്ള കുറ്റിക്കാടുകളിലും എപ്പോഴും കാണുമെന്നും വാഹനങ്ങളില്‍ പോകുന്നവരെയും കാല്‍നടയാത്രക്കാരെയും ആക്രമണ സ്വഭാവമുള്ള ഈ തെരുവ് നായ്ക്കള്‍ ആക്രമിക്കാറുണ്ടെന്നും നിത്യേന അപകടം സംഭവിക്കാറുണ്ടെന്നും പ്രദേശവാസികള്‍ വ്യക്തമാക്കി. ഇടവ ഗ്രാമപഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും ഒരു ഫലവും ഉണ്ടായില്ല എന്നും പ്രദേശവാസികള്‍ പരാതിപ്പെടുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തുന്ന സമയത്തും തെരുവ് നായ്ക്കള്‍ കുരച്ചുകൊണ്ട് പാഞ്ഞടുക്കുകയായിരുന്നു.

Read More

വര്‍ക്കല: വര്‍ക്കല എക്‌സൈസ് ഓഫീസില്‍ കയ്യാങ്കളി. എക്‌സൈസ് ഇന്‍സ്‌പെക്ടറെ മര്‍ദ്ദിച്ച പ്രിവന്റീവ് ഓഫീസര്‍ ജസീനിനെ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച നാലര മണിയോടെയായിരുന്നു സംഭവം. ഓഫീസില്‍ മദ്യപിച്ചെത്തിയ ജസീന്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറായ സൂര്യനാരായണനെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തു. നേരത്തെ ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നു. കോടതി പ്രയെ കര്‍ശന ഉപാധികളോടെ ജാമ്യത്തില്‍ വിട്ടു. തുടര്‍ന്നാണ്, വകുപ്പുതല നടപടി സ്വീകരിക്കുകയായിരുന്നു. പ്രതിയായ ജസീന്‍ എല്ലാ ദിവസവും വര്‍ക്കല എക്‌സൈസ് റെയിഞ്ച് ഓഫീസിലെത്തി രാവിലെ ഒപ്പ് വച്ചതിനുശേഷം തിരികെ പോകാറാണ് പതിവെന്നും, ഒരാഴ്ച മുമ്പ് വര്‍ക്കല റെയിഞ്ച് എക്‌സൈസ് എസ്.ഐ ആയി ചുമതലയേറ്റ സൂര്യനാരായണന്‍ ഇത് ചോദ്യം ചെയ്തതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നുമാണ് ലഭിക്കുന്ന വിവരം. ഇത് രണ്ടാം തവണയാണ് ഇയാള്‍ സസ്‌പെന്‍ഷന്‍ നടപടിക്ക് വിധേയനാകുന്നത്. നാല് വര്‍ഷം മുമ്പ് തിരുവനന്തപുരം വട്ടപ്പാറയില്‍ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് അടിച്ചു നശിപ്പിച്ച കേസിലും ഇയാള്‍ പ്രതിയായിരുന്നു. ജസീന്‍ നടത്തിയ ആക്രമണത്തില്‍ നെഞ്ചിലും, മുതുകിലും പരിക്കേറ്റ സൂര്യനാരായണന്‍…

Read More

കടയ്ക്കാവൂര്‍: അഞ്ചുതെങ്ങില്‍ കൊലക്കേസ് പ്രതി കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലില്‍. നെടുങ്ങണ്ട അരിവാളം കാക്കക്കുഴി റംസീന മന്‍സിലില്‍ ഷുക്കൂറിന്റെ മകന്‍ റിയാസ്(28)ആണ് അറസ്റ്റിലായത്. അഞ്ചുതെങ്ങ് പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബിനീഷ് ലാല്‍ തിരുവനന്തപുരം റൂറല്‍ എസ്.പിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കുനേരെ കാപ്പ ചുമത്തിയത്. അഞ്ചുതെങ്ങ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ മഹീനിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read More

ആറ്റിങ്ങൽ: ലോക്സഭാ മണ്ഡലത്തിൽ സിപിഐഎമ്മിനെതിരെ കള്ളവോട്ട് ആരോപണവുമായി ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് രംഗത്തെത്തി. എ. സമ്പത്ത് തുടർച്ചയായി വിജയിച്ചത് കള്ളവോട്ടുകളുടെ പിന്തുണയോടെയാണെന്ന് അദ്ദേഹം ആരോപിച്ചു. “കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ശതമാനം വർധിച്ചതിന്റെ സാഹചര്യങ്ങളും പരിശോധിക്കും. ആവശ്യമെങ്കിൽ വീണ്ടും കോടതിയെ സമീപിക്കും. മണ്ഡലത്തിൽ ഒന്നര ലക്ഷത്തിലധികം ഇരട്ട വോട്ടുകളുണ്ട്,” അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 2019, 2024 ലോക്സഭാ തിരഞ്ഞെടുപ്പുകളിലായാണ് ഇരട്ട വോട്ടുകൾ കണ്ടെത്തിയതെന്നും, ഈ വിവരം നേരത്തെ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചതായും എംപി വ്യക്തമാക്കി.

Read More

ആറ്റിങ്ങൽ: കേരള കർഷക തൊഴിലാളി യൂണിയൻ (കെ.എസ്.കെ.റ്റി.യു) ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വി.എസ്. അച്യുതാനന്ദൻ അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ പ്രഭാഷണം സി.പി.ഐ.എം തിരുവനന്തപുരം ജില്ല സെക്രട്ടറിയേറ്റ് അംഗം ബി.പി. മുരളി നിർവഹിച്ചു. യോഗത്തിൽ കെ.എസ്.കെ.റ്റി.യു ആറ്റിങ്ങൽ ഏരിയ പ്രസിഡന്റ് സി.എസ്. അജയകുമാർ അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം ജില്ല കമ്മിറ്റി അംഗം ആർ. സുഭാഷ്, കെ.എസ്.കെ.റ്റി.യു കേന്ദ്ര വർക്കിംഗ് കമ്മിറ്റി അംഗം ഒ.എസ്. അംബിക എം.എം.എ, സി.പി.ഐ.എം ആറ്റിങ്ങൽ ഏരിയ സെക്രട്ടറി എം. പ്രദീപ്, കെ.എസ്.കെ.റ്റി.യു ആറ്റിങ്ങൽ ഏരിയ സെക്രട്ടറി ആർ. രാജു, ഏരിയ കമ്മിറ്റി അംഗങ്ങളായ ജി. വേണുഗോപാലൻ നായർ, പി. മണികണ്ഠൻ, ആർ.എസ്. അനൂപ്, എസ്. ചന്ദ്രൻ, കൂന്തള്ളൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി. ഹരീഷ്, കിഴുവിലം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.കെ. ബാബു, വി.എസ്. വിജു കുമാർ, എസ്. സതീഷ് കുമാർ എന്നിവർ പങ്കെടുത്തു.

Read More