ആറ്റിങ്ങൽ: കേരള കർഷക തൊഴിലാളി യൂണിയൻ (കെ.എസ്.കെ.റ്റി.യു) ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വി.എസ്. അച്യുതാനന്ദൻ അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ പ്രഭാഷണം സി.പി.ഐ.എം തിരുവനന്തപുരം ജില്ല സെക്രട്ടറിയേറ്റ് അംഗം ബി.പി. മുരളി നിർവഹിച്ചു.
യോഗത്തിൽ കെ.എസ്.കെ.റ്റി.യു ആറ്റിങ്ങൽ ഏരിയ പ്രസിഡന്റ് സി.എസ്. അജയകുമാർ അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം ജില്ല കമ്മിറ്റി അംഗം ആർ. സുഭാഷ്, കെ.എസ്.കെ.റ്റി.യു കേന്ദ്ര വർക്കിംഗ് കമ്മിറ്റി അംഗം ഒ.എസ്. അംബിക എം.എം.എ, സി.പി.ഐ.എം ആറ്റിങ്ങൽ ഏരിയ സെക്രട്ടറി എം. പ്രദീപ്, കെ.എസ്.കെ.റ്റി.യു ആറ്റിങ്ങൽ ഏരിയ സെക്രട്ടറി ആർ. രാജു, ഏരിയ കമ്മിറ്റി അംഗങ്ങളായ ജി. വേണുഗോപാലൻ നായർ, പി. മണികണ്ഠൻ, ആർ.എസ്. അനൂപ്, എസ്. ചന്ദ്രൻ, കൂന്തള്ളൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി. ഹരീഷ്, കിഴുവിലം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.കെ. ബാബു, വി.എസ്. വിജു കുമാർ, എസ്. സതീഷ് കുമാർ എന്നിവർ പങ്കെടുത്തു.
