Author: News Admin
കിളിമാനൂർ : പഴയകുന്നുമ്മേൽ പഞ്ചായത്തിന്റെ അടയമൺ കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് വിഭാഗം പ്രവർത്തനമില്ലെന്ന് പരാതി. പാലിയേറ്റീവ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്ന നഴ്സ് സേവനം നിർത്തിപ്പോയശേഷം പുതിയ ആളെ നിയമിച്ചിട്ടില്ല. ഒട്ടേറെ കിടപ്പുരോഗികളും, സാന്ത്വന പരിചരണം ആവശ്യമായവരുമായ നിരവധിപ്പേർ അടയമൺ പ്രദേശത്തും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുമുണ്ട്. പാലിയേറ്റീവ് വിഭാഗം പ്രവർത്തമില്ലാതായതോടെ യഥാസമയം ഇവർക്കാവശ്യമായ സേവനം എത്തുന്നില്ലെന്നാണ് പരാതി. പരാതി ഉയർന്നതോടെ ഇത്തരം രോഗികളെ പരിചരിച്ച് പരിചയമില്ലാത്തവരെ അയച്ച് പരിഹരിക്കുന്നതായും പരാതിയുണ്ട്. ഇത്തരത്തിൽ പരിചരണം നൽകിയതിൽ പിഴവുണ്ടായതിനെ തുടർന്ന് അടയമൺ സ്വദേശിയായ വയോധികനെ കഴിഞ്ഞദിവസം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കേണ്ടിവന്നതായും പരാതിയുണ്ട്. നഴ്സിനായി അഭിമുഖം നടത്തിയെങ്കിലും യോഗ്യരായവർ എത്തിയില്ലെന്നാണ് പഞ്ചായത്ത് ആരോഗ്യവിഭാഗം പറയുന്നത്.
പൂവച്ചൽ : ബാങ്കിൽനിന്നു കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയെ കണ്ടെത്തി നൽകിയ പെൺകുട്ടിയെ അനുമോദിച്ചു. അമ്പലം ജങ്ഷനിൽ പത്മ ഫ്ലവർ മിൽ നടത്തുന്ന പദ്മകുമാറിന്റെ മകൾ ശരണ്യയാണ് പൂവച്ചൽ എസ്ബിഐ ശാഖയിൽനിന്നു കളഞ്ഞുകിട്ടിയ സ്വർണം ഉടമയ്ക്ക് തിരിച്ചുനൽകി മാതൃകയായത്. വ്യാപാരി വ്യവസായി ഏകോപന സമിതി പൂവച്ചൽ യൂണിറ്റും എസ്ബിഐ ശാഖയും ചേർന്ന് ശരണ്യയെ അനുമോദിച്ചു. സമിതി പൂവച്ചൽ യൂണിറ്റ് പ്രസിഡന്റ് എം.നസീർ, സെക്രട്ടറി നിമേഷ്, എസ്ബിഐ ശാഖ മാനേജർ മഞ്ജു തുടങ്ങിയവർ പങ്കെടുത്തു
വെള്ളനാട് : പഴയവീട്ടുമൂഴി ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള കരമനയാറിലെ ബലിതർപ്പണ കേന്ദ്രത്തിൽ പുലർച്ചെ 4 മുതൽ ബലിതർപ്പണം ആരംഭിച്ചു. നൂറുകണക്കിനാളുകൾ ബലിതർപ്പണത്തിനെത്തി. ഒരേസമയം 300 പേരാണ് ബലിതർപ്പണം നടത്തിയത്. വനിതകൾക്കായി പ്രത്യേക സൗകര്യവും ഒരുക്കിയിരുന്നു. ക്ഷേത്ര മേൽശാന്തി സുജിത്ത് പോറ്റി കാർമികത്വം വഹിച്ചു. വെളിയന്നൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടത്തിയ ബലിതർപ്പണ ചടങ്ങുകൾക്ക് ക്ഷേത്രമേൽശാന്തി കുന്നിലമഠം ഉണ്ണികൃഷ്ണൻ പോറ്റി, വാളിയറ മഠം അരവിന്ദ് പോറ്റി എന്നിവർ കാർമികത്വം വഹിച്ചു
അരുവിക്കര : പിതൃസ്മരണയിൽ ഗ്രാമീണമേഖലകളിൽ ആയിരങ്ങൾ ബലിതർപ്പണം നടത്തി. അരുവിക്കര ഡാമിനു മുന്നിലെ ബലിമണ്ഡപത്തിൽ നടന്ന ബലിതർപ്പണത്തിന് വൻ ജനാവലിയെത്തിച്ചേർന്നു. കവി വി.മധുസൂദനൻ നായർ രാവിലെ എട്ടരയോടെ അരുവിക്കരയിലെത്തി പിതൃക്കൾക്ക് ബലിതർപ്പണം നടത്തി. പുലർച്ചെ മുതൽ നൂറു കണക്കിനാളുകളാണ് അരുവിക്കരയിൽ ബലിതർപ്പണത്തിനെത്തിയത്. ഡാമിന് മുന്നിലുള്ള ബലിമണ്ഡപം, പഴയപോലീസ് സ്റ്റേഷന് സമീപമുള്ള ചെക്ക്ഡാം എന്നിവിടങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ബലിതർപ്പണ ചടങ്ങുകൾ നടത്തി. തിലഹോമം ഉൾപ്പെടെയുള്ള ബലിതർപ്പണ കർമങ്ങൾ നടത്താൻ ഇത്തവണ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. അരുവിക്കരയിൽ നടന്ന ബലിതർപ്പണ ചടങ്ങുകൾക്ക് ഗണപതി പോറ്റി, ശങ്കരൻ പോറ്റി എന്നിവർ കാർമികത്വം വഹിച്ചു. ജി.സ്റ്റീഫൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡൻറ് ആർ.കല, ജനപ്രതിനിധികൾ, പോലീസ്, അഗ്നിരക്ഷാസേന, ആംബുലൻസ് സർവീസ്, ലൈഫ് ഗാർഡുകൾ, വിവിധ സന്നദ്ധ സംഘടനകൾ എന്നിവർ ബലിതർപ്പണ ചടങ്ങുകൾ അവസാനിക്കുന്നതുവരെ കർമനിരതരായി രംഗത്തുണ്ടായിരുന്നു. ബലിതർപ്പണത്തിന് എത്തിയവർക്കെല്ലാം സൗജന്യമായി പ്രഭാതഭക്ഷണം വിതരണം ചെയ്തു. വിവിധ ഡിപ്പോകളിൽ നിന്നും കെഎസ്ആർടിസി പുലർച്ചെ മുതൽ സർവീസ് നടത്തി.
കല്ലറ : മൈലമൂട് വനമേഖലയും ചിറ്റാറും മാലിന്യം തള്ളുന്ന കേന്ദ്രങ്ങളാകുന്നു. വിഷയം ശ്രദ്ധയിൽപ്പെടുത്തിയിട്ടും വനംവകുപ്പോ, പഞ്ചായത്തോ, ആരോഗ്യവകുപ്പോ, പോലീസോ നടപടികളെടുക്കുന്നില്ല. കാരേറ്റ്-പാലോട് റോഡിൽ ഭരതന്നൂർ ഗാർഡർ സ്റ്റേഷൻ മുതൽ റോഡിന്റെ ഒരു വശവും മൈലമൂട് പാലം കഴിഞ്ഞാൽ റോഡിന്റെ ഇരുവശവും വനമേഖലയാണ്. ഈ ഭാഗത്തുള്ള റോഡിലും പരിസരപ്രദേശങ്ങളിലുമാണ് മാലിന്യങ്ങൾ വലിച്ചെറിയുന്നത്. പാങ്ങോട് ഗ്രാമപ്പഞ്ചായത്തിന്റെ അതിർത്തിയിൽ വരുന്ന ഇവിടെ രാത്രികാലങ്ങളിൽ ചാക്കുകളിൽ കെട്ടി മാലിന്യം കൊണ്ടുതള്ളുന്നത് പതിവാണ്. മാംസാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും തെരുവുനായ്ക്കളും കാട്ടുപന്നികളും വലിച്ചിഴച്ച് റോഡിൽ കൊണ്ടിടാറുണ്ട്. മഴക്കാലത്ത് മാലിന്യം റോഡിലൂടെ ഒഴുകി ചിറ്റാറിലെത്തും. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ചിറ്റാറിലെ വെള്ളമാണ് കല്ലറ, പാങ്ങോട്, പുല്ലമ്പാറ, പാലോട്, നന്ദിയോട് പഞ്ചായത്തുകളിൽ കുടിവെള്ളത്തിനായി എടുക്കുന്നത്. വിജനമായ പ്രദേശമായതിനാൽ നഗരങ്ങളിൽ നിന്നു വരെ മാലിന്യങ്ങൾ രാത്രികാലങ്ങളിൽ ഇവിടെ നിക്ഷേപിക്കാറുണ്ട്. ഫ്ളാറ്റുകളിലും മറ്റുംനിന്ന് ശേഖരിക്കുന്ന കക്കൂസ് മാലിന്യവും ഇവിടെ കൊണ്ട് വന്ന് ഒഴുക്കുന്നത് പതിവാണ്. മാലിന്യം ഭക്ഷിക്കാനെത്തുന്ന കാട്ടുപന്നികളെ ഇടിച്ച് നിരവധി ഇരുചക്ര വാഹനയാത്രികർക്ക്…
പോത്തൻകോട് : കരൂർ ലക്ഷ്മീവിലാസം ഹൈസ്കൂളിൽ പൂർവവിദ്യാർഥിക്കൂട്ടായ്മ രൂപവത്‌കരിച്ചു. സ്കൂൾ മാനേജർ വി. രമ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ആർ. ലതീഷ് കുമാർ (പ്രസി.), ശ്രീകാന്ത് (സെക്ര.), വി. ഉദയകുമാർ (കൺ.), എ. അജികുമാർ (ഖജാ.), ടി.ആർ. അനിൽകുമാർ, വി. മായ, എ. ഷബീർ, സതീഷ് ജ്യോതിർപ്രഭ (വൈ. പ്രസി.), എ.എസ്. അനസ്, പി. പ്രവീൺ, എൽ.ടി. അനീഷ് ജ്യോതി, ഇടത്തറ ഭാസി (ജോ. കൺ.), എ. ജയകുമാർ, എം.ആർ. മായ, ആർ. രവീന്ദ്രൻനായർ, എസ്. ഷാജി, ബൈജു ദിവാകർ (ജോ. സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.
ആറ്റിങ്ങൽ : ഇടക്കോട് ആനൂപ്പാറ പൂവത്തറ തെക്കത് ദേവീക്ഷേത്ര ആറാട്ടുകടവിലെ ബലിതർപ്പണത്തിൽ ആയിരങ്ങൾ പങ്കെടുത്തു . സർക്കാർ നിർദ്ദേശപ്രകാരമുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് രാവിലെ നാലുമണിക്ക് ചടങ്ങുകൾ ആരംഭിച്ചു. നദിക്കരയിലെ തിലഹോമപ്പുരയും , ബലികർമ്മങ്ങൾക്കായി ഒരുക്കിയ വിശാലമായ പന്തലും, നദിയുടെ മധ്യ സ്ഥാപിക്കപ്പെട്ട ശിവലിംഗവും പിതൃമോക്ഷ ചടങ്ങുകൾക്ക് എത്തിയവർക്ക് സന്തോഷവും ശാന്തിയും പ്രദാനം ചെയ്യുന്നതായി . മുദാക്കൽ പി എച്ച് സി യിലെ ഡോക്ടറുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം പൂർണ്ണസമയം ഭക്തജനങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. ക്ഷേത്ര വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്തജനങ്ങൾക്ക് സൗജന്യ ഭക്ഷണം നൽകിയത് വ്രദാനുഷ്ഠാനങ്ങളോടെ എത്തിയ ഭക്തർക്ക് അനുഗ്രഹമായി. ക്ഷേത്ര വികസന സമിതിയുടെ നേതൃത്വത്തിൽ നൂറോളം വോളണ്ടിയർമാർ സൗകര്യങ്ങൾ ഒരുക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും മറ്റ് സഹായങ്ങൾക്കുമായി പൂർണ്ണ സമയം ഭക്തർക്ക് ഒപ്പമുണ്ടായിരുന്നു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം നന്ദു രാജ്, പഞ്ചായത്ത് മെമ്പർമാരായ ഷൈനി, ബിജു എന്നിവരുടെ സാന്നിധ്യവും മാർഗനിർദേശങ്ങളും ഏറെ ശ്രദ്ധേയമായി.…
നെടുമങ്ങാട്: പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. നെടുമങ്ങാട് പനയമുട്ടത്താണ് അപകടം നടന്നത്. അക്ഷയ് എന്ന 19കാരനാണ് മരിച്ചത്. മരമൊടിഞ്ഞുവീണ് പൊട്ടിയ വൈദ്യുത ലൈനിൽ നിന്നാണ് അക്ഷയ്ക്ക് വൈദ്യുതാഘാതമേറ്റത്. കാറ്ററിങ് ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. പനയമുട്ടം മുസ്ലീം പള്ളിയുടെ സമീപത്ത് വെച്ചാണ് അപകടം നടന്നത്. പൊട്ടിവീണ വൈദ്യുതി ലൈനിലേക്ക് അക്ഷയും സുഹൃത്തുക്കളും സഞ്ചരിച്ച ബൈക്ക് കയറിയപ്പോഴാണ് അപകടമുണ്ടായത്. ബൈക്കിൽ മൂന്നുപേരുണ്ടായിരുന്നുവെന്നാണ് വിവരം. അക്ഷയ്ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർ രക്ഷപ്പെട്ടു. മരിച്ച അക്ഷയിന്റെ മൃതദേഹം നെടുമങ്ങാട് ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്നതിന് പിന്നാലെ ഒപ്പമുണ്ടായിരുന്നവരാണ് നാട്ടുകാരെ വിളിച്ചുകൂട്ടിയതും അക്ഷയിനെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചതും.വളരെ പഴക്കം ചെന്ന വൈദ്യുത പോസ്റ്റായിരുന്നു ഇവിടെ ഉണ്ടായിരുന്നതെന്ന് നാട്ടുകാർ പറയുന്നത്. പ്രദേശത്ത് ഇന്നലെ രാത്രി ശക്തമായ മഴയും കാറ്റുമുണ്ടായിരുന്നു. ഇതേ തുടർന്നാകാം മരമൊടിഞ്ഞ് വീണ് വൈദ്യുതി ലൈൻ പൊട്ടിവീഴാൻ കാരണമെന്നാണ് കരുതുന്നത്. അപകടം നടന്ന സ്ഥലത്ത് വൈദ്യുത പോസ്റ്റും ഒടിഞ്ഞുവീണിട്ടുണ്ട്.
ചിറയിൻകീഴ്: കിഴുവിലം ഗവൺമെന്റ് യുപിഎസിന്റെ തനത് പ്രവർത്തനമായ “വീട്ടിൽ ഒരു കുട്ടിലൈബ്രറി”ക്ക് തുടക്കമായി.വീട്ടിൽ കുട്ടികൾക്കായി രക്ഷകർത്താക്കളുടെ സഹായത്തോടെ സ്വന്തമായി ഒരു ലൈബ്രറി ഒരുക്കുന്ന പദ്ധതിയാണ് സ്കൂൾ അധികാരികളും പി.ടി.എ യും ചേർന്ന് ആവിഷ്കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രമുഖ സാഹിത്യ, സംസ്കാരിക നായകമാർ വീടുകളിലെ കുട്ടിലൈബ്രറി സന്ദർശിക്കും. ഒപ്പം അവിടെ വിവിധ സാംസ്ക്കാരിക കൂട്ടായ്മകളൊരും. പദ്ധതിയുടെ ഉദ്ഘാടനം കവിയും ഗാനരചയിതാവു മായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വായനാ മാസാചരണത്തിന്റെ ഉദ്ഘാടനം കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. രജിത നിർവഹിച്ചു. പ്രഥമാധ്യാപകൻ ഷൈജു സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റും ഗ്രാമപഞ്ചായത്ത് അംഗവുമായ സൈജാ നാസർ അധ്യക്ഷത വഹിച്ചു. തുടർന്ന് രക്ഷകർത്താകൾ പങ്കെടുത്ത അമ്മവായന, പൂവൻപഴം ഉതുപ്പാന്റെ കിണർ എന്നീ കൃതികളുടെ കുട്ടികളുടെ നാടകാവിഷ്കാരണം എന്നിവ നടന്നു.
ആറ്റിങ്ങൽ: ആറ്റിങ്ങൽ ബാർ അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ 266 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പ്രസിഡന്റായി അഡ്വ. ആറ്റിങ്ങൽ എസ് സുരേഷ് കുമാറിനെയും ,സെക്രട്ടറിയായി അഡ്വ എ റസൂൽഷാനെയും തെരഞ്ഞെടുത്തു. ട്രഷറർ എസ് നിതിൻ വക്കം, വൈസ് പ്രസിഡന്റ് അഡ്വ ദീപ ആറ്റിങ്ങൽ, ജോയിന്റ് സെക്രട്ടറി അഡ്വ ഗ്രീഷ്മ എന്നിവരും മാനേജിംഗ് കമ്മിറ്റി അംഗങ്ങളായി അഡ്വ ദീപക്, അഡ്വ ജിഫ്ന, അഡ്വ നജ്മ, അഡ്വ ക്രോസ്സ് ആന്റണി എന്നിവരെയും തിരഞ്ഞെടുത്തു