പോത്തൻകോട് : കരൂർ ലക്ഷ്മീവിലാസം ഹൈസ്കൂളിൽ പൂർവവിദ്യാർഥിക്കൂട്ടായ്മ രൂപവത്കരിച്ചു. സ്കൂൾ മാനേജർ വി. രമ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ആർ. ലതീഷ് കുമാർ (പ്രസി.), ശ്രീകാന്ത് (സെക്ര.), വി. ഉദയകുമാർ (കൺ.), എ. അജികുമാർ (ഖജാ.), ടി.ആർ. അനിൽകുമാർ, വി. മായ, എ. ഷബീർ, സതീഷ് ജ്യോതിർപ്രഭ (വൈ. പ്രസി.), എ.എസ്. അനസ്, പി. പ്രവീൺ, എൽ.ടി. അനീഷ് ജ്യോതി, ഇടത്തറ ഭാസി (ജോ. കൺ.), എ. ജയകുമാർ, എം.ആർ. മായ, ആർ. രവീന്ദ്രൻനായർ, എസ്. ഷാജി, ബൈജു ദിവാകർ (ജോ. സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.
