Author: News Admin
ആറ്റിങ്ങൽ: ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പള്ളിപ്പുറം കരിച്ചാറ അപ്പോളോ കോളനിയിൽ രാഹുൽ (25) ആണ് മരണപ്പെട്ടത്. ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. അപകട സ്ഥലത്തുനിന്നും ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. അപകടത്തിൽപെട്ട മറ്റൊരു ബൈക്ക് യാത്രികൻ നിസ്സാര പരുക്കുകളുടെ രക്ഷപ്പെട്ടു. മരണപ്പെട്ട രാഹുലിന്റെ മൃതദേഹം ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. ആറ്റിങ്ങൽ പോലീസ് തുടർ നിയമ നടപടിക്രമങ്ങൾ സ്വീകരിച്ചു വരുന്നു. ഇന്ന് രാത്രി 8 മണിയോടുകൂടിയായിരുന്നു അപകടം.
![]()
ആറ്റിങ്ങൽ: മുന്തിയ ഇനം ബ്രാൻഡുകളുടെ ഒമ്പത് വാച്ചുകളും രത്ന കല്ലുകൾ പതിപ്പിച്ച പ്ലാറ്റിനം മോതിരവും അടക്കം വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നെടുത്തു. ആറ്റിങ്ങൽ വലിയകുന്ന് ആസിഫ് വില്ലയിലാണ് കഴിഞ്ഞ 23ന് രാത്രി ഒന്നരയോടെ കവർച്ച നടന്നത്. ആദ്യം ഒരാൾ വീടുകൾ നിരീക്ഷിച്ചശേഷം മടങ്ങുന്നതും , പിന്നീട് മൂന്നുപേരടങ്ങുന്ന സംഘമായി മോഷ്ടാക്കൾ എത്തി മതിൽ ചാടി കയറുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമാണ്. വീട്ടിന്റെ മുൻവാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്. സംഭവസമയത്ത് വീട്ടുകാർ വെഞ്ഞാറമൂടുള്ള ബന്ധുവീട്ടിലായിരുന്നു. വീട്ടുകാർ രാവിലെ എത്തിയപ്പോൾ മാത്രമാണ് കവർച്ച വിവരം അറിഞ്ഞത്. പോലീസിന്റെ ശാസ്ത്രീയ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും വ്യക്തമായ തെളിവുകൾ ലഭിച്ചില്ല. പ്രദേശത്തുള്ള മറ്റ് സിസിടിവി ദൃശ്യങ്ങളും, മൊബൈൽ ടവർ കേന്ദ്രീകരിച്ചും, അന്വേഷണം ഊർജിതമാക്കിയതായി ആറ്റിങ്ങൽ പോലീസ് അറിയിച്ചു.
![]()
ആറ്റിങ്ങൽ: 18-ാം മൈൽ സ്വദേശിനി കീർത്തന (17) സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൈമനം പോളിടെക്നിക് ഒന്നാംവർഷ വിദ്യാർത്ഥിനിയാണ് മരണപ്പെട്ട കീർത്തന. ഇന്ന് വൈകുന്നേരം 3.30ഓടെയാണ് സംഭവം. വേണുഗോപാലിന്റെയും അനിതയുടെയും മകളാണ് മരിച്ച വിദ്യാർത്ഥിനി. മൃതദേഹം ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജീവനൊടുക്കാൻ കാരണമെന്തെന്ന് വ്യക്തമല്ല. ആറ്റിങ്ങൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
![]()
അരുവിക്കര : ആര്യനാട് പഞ്ചായത്തംഗം ആസിഡ് കുടിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ സിപിഎമ്മിനെതിരെ കോണ്‍ഗ്രസ് ആരോപണവുമായി രംഗത്ത്. പഞ്ചായത്ത് പ്രസിഡന്റിന്റെയും സിപിഎം നേതൃത്വത്തിന്റെയും ആരോപണങ്ങളില്‍ മനംനൊന്താണ് പഞ്ചായത്ത് അംഗമായ ശ്രീജ ജീവനൊടുക്കിയതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. വാര്‍ഡംഗമായ ശ്രീജയ്ക്ക് സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നു. ശ്രീജയ്ക്ക് 60 ലക്ഷം രൂപ കടബാധ്യതയുള്ളതായാണ് വിവരം. സ്വകാര്യപണമിടപാടുകാരില്‍ നിന്നാണ് പലിശയ്ക്ക് പണം കടംവാങ്ങിയത്. കടബാധ്യത തീർക്കാൻ ശ്രീജ പലിശക്കാർ ഉൾപ്പെടെ നിരവധി പേരുടെ പക്കൽനിന്നും പണം കടം വാങ്ങിയതായും പറയപ്പെടുന്നു. തുടർന്ന് ഭൂമി വിറ്റും, ലോണെടുത്തും പണം തിരികെ നല്‍കാന്‍ ശ്രീജ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കടംവാങ്ങിയ പണം തിരികെ നല്‍കുന്നതിനായി ശ്രീജ സമീപകാലത്ത് വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു.വായ്പ പാസാകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധമുണ്ടാകുന്നത്. ‘കട്ടമുതല്‍ തിരിച്ചുനല്‍കിയാല്‍ കള്ളി കള്ളിയല്ലാതെ ആകുമോ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സിപിഎം പ്രതിഷേധിച്ചത്. കടം നൽകി പണം തിരിച്ചുകിട്ടാത്തവർ പരാതിയുമായി സിപിഎമ്മിനെ സമീപിച്ചുവെന്നും തുടർന്നാണ് ശ്രീജയ്ക്കെതിരെ സിപിഎം പ്രതിഷേധ സമരവുമായി രംഗത്തിറങ്ങിയതെന്നുമാണ് സൂചന.…
![]()
വർക്കല: ജനകീയ സൂത്രണ പദ്ധതിയുടെ ഭാഗമായി വാർഡ് 8-ലെ ആശ്രയ കുടുംബശ്രീ യൂണിറ്റിന്റെ പൂവനി പുഷ്പകൃഷി വിളവെടുപ്പ് നഗരസഭ ചെയർമാൻ കെ. എം. ലാജി ഉദ്ഘാടനം ചെയ്തു. ചടങ്ങ് മോഹനൻ നായരുടെ കണ്ണമ്പ കൃഷിസ്ഥലത്ത് നടന്നു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. അജയകുമാർ, വാർഡ് കൗൺസിലർ പ്രിയഗോപൻ, ഫീൽഡ് ഓഫീസർ ഷീജ വി., അഗ്രിക്കൾച്ചർ അസിസ്റ്റന്റ് ജൂലി എസ്., കർഷകർ എന്നിവർ പങ്കെടുത്തു. കൂടാതെ വാർഡ് 2-ലെ ഭാവന, വാർഡ് 3-ലെ ചന്ദനാകാവ്, വാർഡ് 5-ലെ നിള എന്നീ കൃഷി കൂട്ടങ്ങളുടെ പുഷ്പകൃഷി വിളവെടുപ്പും ഉദ്ഘാടനം ചെയ്തു.
![]()
വെഞ്ഞാറമൂട് : സപ്ലൈകോ ഗോഡൗണിൽനിന്ന് റേഷൻ കടകളിലേക്ക് വിതരണത്തിനായി സൂക്ഷിച്ച 45 ചാക്ക് അരി കടത്തിയ സംഭവത്തിൽ കഴിഞ്ഞ ദിവസം നെടുമങ്ങാട് കോടതി ഇടക്കാല ജാമ്യത്തിൽ വിട്ടയച്ച രണ്ടുപേരെ ചൊവ്വാഴ്ച കോടതി റിമാൻഡ് ചെയ്തു. ചാലയിലെ വ്യാപാരിക്കാണ് കടത്തിക്കൊണ്ടുപോകുന്ന റേഷൻ അരി വിൽക്കുന്നതെന്ന്, ആദ്യം അറസ്റ്റിലായ സീനിയർ അസിസ്റ്റന്റ് ധർമേന്ദ്രയിൽനിന്നു ലഭിച്ച വിവരത്തെ ത്തുടർന്നാണ് ചാലയിലെത്തി വ്യാപാരിയെയും ഡ്രൈവറെയും അറസ്റ്റുചെയ്തത്.
![]()
വർക്കല: ഏഴു വയസ്സുകാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 79 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. ഒറ്റൂർ വില്ലേജിലെ നെല്ലിക്കോട് ദേശത്ത് കിഴക്കുംകര വീട്ടിൽ താമസിക്കുന്ന മുരളി (45) യ്ക്കെതിരെയാണു വർക്കല അതിവേഗ കോടതി ജഡ്ജി സിനി എസ്.ആർ. വിധി പുറപ്പെടുവിച്ചത്. ചിറ്റാറ്റിൻകരയിലെ വലിയകുന്ന് സ്കൂളിന് സമീപം ചരുവിള പുത്തൻവീട്ടിൽ എത്തിയ പ്രതി, മകന്റെ കൂട്ടുകാരനായ 7 വയസ്സുകാരനെ വീട്ടിൽ കയറ്റി ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്. ഇന്ത്യൻ ശിക്ഷാനിയമം 377-ാം വകുപ്പ് പ്രകാരം 9 വർഷം കഠിന തടവും 50,000 രൂപ പിഴയും, പോക്സോ നിയമം 4-ാം വകുപ്പ് പ്രകാരം 30 വർഷം കഠിന തടവും 50,000 രൂപ പിഴയും, പോക്സോ നിയമം 6-ാം വകുപ്പ് പ്രകാരം 40 വർഷം കഠിന തടവും 50,000 രൂപ പിഴയും കോടതി വിധിച്ചു. പിഴ അടച്ചാൽ അതിൽ നിന്ന് ഒരു ലക്ഷം രൂപ ഇരയായ കുട്ടിക്ക് നൽകണമെന്നും, കൂടാതെ കൂടുതൽ…
![]()
ആനാട്: ഐശ്വര്യത്തിന്റെയും കാർഷിക സമൃദ്ധിയുടെയും പ്രതീക്ഷകളുമായെത്തുന്ന ചിങ്ങത്തെ വരവേറ്റ് ഗ്രാമപ്പഞ്ചായത്തുകളും കൃഷിഭവനുകളും ചേർന്ന് കർഷകദിനം ആഘോഷിച്ചു. വാമനപുരം മണ്ഡലത്തിലെ ഒൻപത് കൃഷിഭവനുകളുടെ ആഭിമുഖ്യത്തിൽ നടന്ന മുഖ്യാഘോഷം ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആനാട്, നന്ദിയോട്, പെരിങ്ങമ്മല, പാങ്ങോട്, കല്ലറ, വാമനപുരം, നെല്ലനാട്, പുല്ലമ്പാറ, പനവൂർ എന്നീ കൃഷിഭവനുകളിലാണ് വൈവിധ്യമാർന്ന പരിപാടികളോടെ ദിനാചരണം നടത്തിയത്. വിവിധ മേഖലകളിൽ നിന്നും തിരഞ്ഞെടുത്ത മികച്ച കർഷകരെ ആദരിച്ചു. കാർഷിക വിളകളുടെ പ്രദർശനവും വിപണനവും അരങ്ങേറി. പരിപാടികളിൽ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ. ശ്രീകല, ശൈലജ രാജീവൻ, ഷിനു മടത്തറ, എം.എം. ഷാഫി, ജി.ജെ. ലിസി, ജി.ഒ. ശ്രീവിദ്യ, ബീനാ രാജേന്ദ്രൻ, പി.വി. രാജേഷ്, എസ്. മിനി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സുനിത, ബിൻഷ ബി. ഷറഫ്, കെ. ഷീലാകുമാരി എന്നിവർ പങ്കെടുത്തു. ആര്യനാട്ടിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഉദ്ഘാടനം കാട്ടാക്കട: ഗ്രാമപ്പഞ്ചായത്തുകളും കൃഷിഭവനും ചേർന്ന് കാട്ടാക്കടയിൽ കർഷകദിനാചരണം…
![]()
പെരുംകുളം: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പെരുംകുളം എ.എം.എൽ.പി.എസ് സ്കൂളിൽ “സ്വാതന്ത്ര്യത്തിന്റെ ചിറകൊച്ചകൾ” എന്ന പരിപാടി സംഘടിപ്പിച്ചു. ആറ്റിങ്ങൽ കലാപം, സ്വാതന്ത്ര്യ സമര ചരിത്രം, ഗാന്ധിയൻ സമരങ്ങൾ, ഇന്ത്യൻ ഭരണഘടന, പ്രധാന മന്ത്രിമാർ തുടങ്ങിയ വിഷയങ്ങളിൽ കുട്ടികൾക്ക് അറിവ് നൽകുന്നതിനായാണ് പരിപാടി ഒരുക്കിയത്. സ്കൂളിൽ പതാക ഉയർത്തുന്നതിനുള്ള ചുമതല കുട്ടികളും അധ്യാപകരും ചേർന്ന് വക്കം അബ്ദുൽ ഖാദർ സ്മാരകത്തിൽ നിന്ന് സ്വീകരിച്ചു. ധീര ദേശാഭിമാനിയും സ്വാതന്ത്ര്യ സമര രക്തസാക്ഷിയുമായ ഖാദറിന്റെ ജീവചരിത്രവും അദ്ദേഹം എഴുതിയ കത്തുകളും കുട്ടികൾക്ക് പരിചയപ്പെടുത്തി. കുട്ടികളിൽ രാഷ്ട്രസ്നേഹവും സഹകരണവും വളർത്തുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സ്കൂൾ പ്രധാന അദ്ധ്യാപകൻ പ്രവീൺ പറഞ്ഞു. പി.ടി.എ പ്രസിഡന്റ് അൻസർ പെരുംകുളം, അധ്യാപകരായ രജനി ജി.കെ, ശാന്തി വി.എസ്, കാവേരി എസ്., കൃഷ്ണരാജ് ആർ.ജി. എന്നിവർ പങ്കെടുത്തു.
വർക്കല: കല്ലമ്പലം ദേശീയപാതയിൽ ഒന്നര കിലോയിലധികം എം.ഡി.എം.എ പിടികൂടിയ കേസിൽ വീണ്ടും അറസ്റ്റ് നടന്നു. വർക്കല സ്വദേശിയും കൊച്ചു വിഷ്ണു എന്നറിയപ്പെടുന്ന വിഷ്ണുവിനെ യാണ് വർക്കല ഡി.വൈ.എസ്.പി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കേസിൽ മുമ്പ് ജയിലിലായിരുന്ന ഡോൺ സഞ്ജുവിന് ആവശ്യമായ പണം കൈമാറിയത് വിഷ്ണുവാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഡോൺ സഞ്ജുവിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചാണ് പോലീസ് വിഷ്ണുവിലേക്ക് എത്തിയത്. 2022-ൽ ഡോൺ സഞ്ജുവിനൊപ്പം മയക്കുമരുന്ന് കേസിൽ പ്രതിയായിരുന്ന വിഷ്ണു, ഇപ്പോൾ അയിരൂർ പോലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു എം.ഡി.എം.എ കേസിൽ ജയിൽവാസം അനുഭവിക്കുകയാണ്. കഴിഞ്ഞ ദിവസം കോടതിയുടെ അനുമതിയോടെ പോലീസ് സംഘം തിരുവനന്തപുരം സെൻട്രൽ ജയിലിൽ എത്തി ഫോർമൽ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള അപേക്ഷയും കോടതിയിൽ സമർപ്പിച്ചു. പ്രതിയെ കസ്റ്റഡിയിൽ എടുത്തുള്ള ചോദ്യം ചെയ്യലിനു ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. കേസിൽ വമ്പൻ കണ്ണികൾ ഉണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും, വർക്കല…
![]()