Author: News Admin
അയിരൂർ : വീട്ടമ്മ കഞ്ചാവ് ശേഖരവുമായി പിടിയിലായി. അയിരൂർ കൊച്ചുപാരിപ്പള്ളി മുക്കിൽ പുതുവീട് റോഡിൽ വാടകയ്ക്ക് താമസിക്കുന്ന ചിഞ്ചു (38) വിനെ, അഞ്ചു കിലോയിലധികം കഞ്ചാവു ശേഖരവുമായി റൂറൽ ഡാൻസാഫ് സംഘം പിടികൂടി. നാളുകളായി നിരീക്ഷണത്തിലുണ്ടായിരുന്ന പ്രതിയുടെ വാടകവീട്ടിൽ ബുധനാഴ്ച ഉച്ചയോടെ പോലീസ് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. കൂടാതെ കഞ്ചാവ് വിൽപ്പനയിലൂടെ സമ്പാദിച്ച 12,000 രൂപയും സംഘം പിടിച്ചെടുത്തു. വീട്ടിന് കാവലായി വളർത്തു നായയും ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. പാരിപ്പള്ളി സ്വദേശിനിയായ പ്രതി കഴിഞ്ഞ ഒരു വർഷമായി അയിരൂരിൽ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു. യുവതിയുടെ ഭർത്താവ് എന്ന നിലയിൽ ഒപ്പം താമസിച്ചിരുന്ന രാജേഷ് 26 കിലോ കഞ്ചാവ് കടത്തിയ കേസിൽ കോയമ്പത്തൂർ ജയിലിൽ കഴിയുകയാണ് . നിയമപരമായി വിവാഹിതരല്ലെങ്കിലും ഇരുവരും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. പ്രതിക്ക് മുമ്പത്തെ വിവാഹത്തിൽ 18, 15 വയസ്സുള്ള രണ്ട് മക്കളുണ്ട്. 18 കാരനായ മകൻ എറണാകുളത്ത് താമസിച്ചു പഠിക്കുന്നു , 15 കാരിയായ…
![]()
വർക്കല ∙ കിടപ്പുരോഗിയായ അറുപതുകാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ വർക്കല പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇരുകാലുകൾക്കും സ്വാധീനക്കുറവുള്ള 40കാരനായ വികലാംഗനാണ് പ്രതി. പ്രദേശവാസിയും കുടുംബസുഹൃത്തും ആയ ഇയാൾ, വീട്ടിലെ സാഹചര്യങ്ങൾ നിരീക്ഷിച്ച ശേഷമാണ് വയോധികയെ ഉപദ്രവിക്കാൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. സെപ്തംബർ 7-ാം തീയതി ചതയദിനത്തിൽ ഉച്ചയോടെയായിരുന്നു സംഭവം. കിടപ്പുരോഗിയായ വയോധികയ്ക്ക് ഭക്ഷണം എത്തിക്കാൻ സഹോദരിമാർ വീട്ടിലെത്തി യിരുന്നു. ഭക്ഷണം നൽകി തിരികെ പോയതിന് ശേഷം, വീടിനോട് ചേർന്ന് പ്രതി ഒളിച്ചിരുന്ന സ്ഥലത്ത് നിന്ന് പുറത്ത് വന്നതായാണ് പോലീസ് വിശദീകരിച്ചത്. കിടപ്പുരോഗിയുടെ സഹോദരിമാർ മടങ്ങിയതിന് പിന്നാലെ പ്രതി വയോധികയുടെ മുറിയിലേക്ക് കടന്നു. ഏറെക്കുറെ ചലനശേഷി നഷ്ടപ്പെട്ട നിലയിൽ കിടന്നിരുന്ന വയോധികയുടെ കിടക്കയിലേക്ക് കയറി ഇയാൾ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. വയോധിക നിലവിളി ച്ചപ്പോൾ, ഇയാൾ വായ് പൊത്തി പിടിച്ച് ശബ്ദം അടക്കാൻ ശ്രമിച്ചു. എന്നാൽ ബഹളം കേട്ട് അടുത്ത വീട്ടിൽ നിന്നെത്തിയ സഹോദരിമാരെ കണ്ട പ്രതി, കട്ടിലിൽ നിന്ന് ചാടി…
![]()
വെഞ്ഞാറമൂട് : ലോഡ്ജ് മുറിയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. വെമ്പായം വേറ്റിനാട് ഈയക്കോട്ടുകോണം പുത്തൻവീട്ടിൽ സുരേന്ദ്രനെ(60)യാണ് വെഞ്ഞാറമൂട് ജങ്ഷനിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടത്. സമീപത്തെ സലൂണിലെ ജീവനക്കാരനായ ഇദ്ദേഹം മാസങ്ങളായി ഇവിടെ ആയിരുന്നു താമസം. കൂടെയുണ്ടായിരുന്ന ആൾ ജോലിക്ക് പോയി വന്നപ്പോഴാണ് മരിച്ചുകിടക്കുന്നതായി കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് പറഞ്ഞു
![]()
ആറ്റിങ്ങൽ : അയിലം റോഡിൽ വാഹനാപകടത്തിൽ യുവാവിന് ഗുരുതര പരുക്ക്. ആലംകോട് സ്വദേശിയായ മേലാറ്റിങ്ങൽ ശ്രീശൈലം വീട്ടിൽ കാർത്തിക്(18) ആണ് അപകടത്തിൽപ്പെട്ടത്. ആറ്റിങ്ങൽ അയിലം റോഡിൽ അമൃത സ്കൂളിന് മുൻവശത്ത് റോഡിൽ സ്ഥാപിച്ചിരുന്ന ഹംബിൽ കയറി സ്കൂട്ടർ നിയന്ത്രണം തെറ്റി ഓടയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. യുവാവിന് കാലിനും മുഖത്തിനും ഗുരുതരമായ പരിക്കുകളോടെ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. ആറ്റിങ്ങൽ പോലീസ് സ്ഥലത്തത്തി തുടർനടപടികൾ സ്വീകരിച്ചു. ഇന്ന് (തിങ്കൾ) രാത്രി 8:15നായിരുന്നു അപകടം. ഈ സ്ഥലത്ത് ഇതിനുമുമ്പും നിരവധി പ്രാവശ്യം അപകടങ്ങൾ നടന്നിട്ടുണ്ട്. ഹമ്പിന് മുകളിൽ വെള്ള സീബ്രാ ലൈനുകൾ ഇല്ലാത്തത് കാരണം രാത്രികാലങ്ങളിൽ ഹമ്പ് ഉള്ള വിവരം അറിയാൻ കഴിയത്തില്ല.
അഞ്ചുതെങ്ങ്: തിരുവനന്തപുരം പൊഴിയൂർ – അഞ്ചുതെങ്ങ് സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിലെ ജീവനക്കാരെ മർദ്ദിച്ചതായി പരാതി. പൂവാർ ഡിപ്പോയിൽ നിന്ന് സർവ്വീസ് നടത്തുന്ന KL15 9532 (PVR – RSA 78) നമ്പർ ബസിന്റെ ഡ്രൈവർ പോളിനെയും കണ്ടക്ടർ അനീഷിനേയും അഞ്ചുതെങ്ങ് ജംഗ്ഷനിൽ വച്ച് വാഹനത്തിനുള്ളിൽ കയറി രണ്ടംഗ സംഘം മർദ്ദിച്ചതായാണ് പരാതിയിൽ പറയുന്നത്. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. മുതലപ്പൊഴി ഭാഗത്തുനിന്ന് അഞ്ചുതെങ്ങ് ഭാഗത്തേക്ക് വന്ന ബസ് സ്കൂട്ടിക്ക് സൈഡ് കൊടുക്കാത്തതിൽ ചൊല്ലിയുണ്ടായ തർക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ലൈറ്റ് ഹൗസിന് സമീപത്തുള്ള വളവിൽ ഉണ്ടായ വാക്കേറ്റ ത്തിന് ശേഷം, വൈകുന്നേരം 4.55ന് ബസ് അഞ്ചുതെങ്ങ് ജംഗ്ഷനിലെത്തിയപ്പോൾ സ്‌കൂട്ടറിൽ പുറകെയെത്തിയ രണ്ടംഗ സംഘം ബസിനുള്ളിലേക്ക് അതിക്രമിച്ചു കയറി മർദ്ദിച്ചതായി ജീവനക്കാർ പോലീസിനോട് പറഞ്ഞു. ജീവനക്കാരുടെ പരാതിയെ തുടർന്ന് അഞ്ചുതെങ്ങ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണം നടത്തിയവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പോലീസ് പരിശോധിക്കുന്നുണ്ട്. ആറ്റിങ്ങൽ, പൂവാർ എന്നീ…
![]()
വർക്കല: വെന്നിക്കോട് പ്രദേശത്ത് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വക്കം പണയിൽകടവു ഭാഗത്ത് നിന്നും വർക്കലയിലേക്കു പോയ കാറും, വർക്കലയിൽ നിന്ന് പണയിൽകടവു ഭാഗത്തേക്ക് പോയ സ്കൂട്ടിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ വർക്കല കാപ്പിൽ മങ്കുഴി വീട്ടിൽ പ്രദീപ്(35) ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.ഉടൻ തന്നെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂട്ടറിന്റെ പിൻസീറ്റിലുണ്ടായിരുന്ന ഷിബു (36) . ഇടിയുടെ ആഘാതത്തിൽ പിൻസീറ്റിലിരുന്ന അകത്തുമുറി സ്വദേശിയായ ഷിബു സ്കൂട്ടറിൽ നിന്ന് തെറിച്ച് റോഡരികിലെ വീടിന്റെ മതിലിനു മുകളിലൂടെ മറുവശത്ത് വീഴുകയായിരുന്നു. ഇയാൾ ഗുരുതരാവസ്ഥയിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് അപകടത്തെ തുടർന്ന് വർക്കല പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
![]()
വർക്കല (ശിവഗിരി): ശ്രീനാരായണ ഗുരുദേവന്‍റെ 171 മത് ജയന്തി ആഘോഷങ്ങള്‍ക്ക് ലോകമാകെ തയ്യാറെടുപ്പുകളായി. 7 നാണ് ഗുരുജയന്തി. ഗുരുദേവന്‍ അവതരിച്ച ചെമ്പഴന്തി വയല്‍വാരം വീട് നിലകൊള്ളുന്ന ചെമ്പഴന്തി ഗുരുകുലത്തിലും മഹാസമാധി കൊണ്ട് പുണ്യം നിറഞ്ഞ ശിവഗിരിയിലും നാടാകെയും ജയന്തി ആഘോഷിക്കുന്നു. ശിവഗിരി മഠം ശാഖാ സ്ഥാപനങ്ങളിലെല്ലാം ഗുരുദേവ ജയന്തി ആഘോഷങ്ങള്‍ ഉണ്ടാകുമെന്നും ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അറിയിച്ചു. ശിവഗിരിയില്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും ചെമ്പഴന്തി ഗുരുകുലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുഖ്യാതിഥികളാകും. ശിവഗിരിയില്‍ പുലര്‍ച്ചെ പര്‍ണ്ണശാല , ശാരദാ മഠം, മഹാസമാധി എന്നിവിടങ്ങളിലെ വിശേഷാല്‍ ആരാധനയ്ക്ക് ശേഷം രാവിലെ ഏഴു മണിക്ക് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി പതാക ഉയര്‍ത്തും. 9.30 നു ജയന്തി സമ്മേളനം കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും. ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിക്കും. ജയന്തി സന്ദേശവും സ്വാമി നല്‍കും. ജനറല്‍…
![]()
കടയ്ക്കാവൂർ: യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. കായിക്കര കൊച്ചുചാത്തിയോട് വീട്ടിൽ 38 വയസ്സുള്ള അനുവിനെയാണ് കടക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബ പ്രശ്നങ്ങൾ കാരണം പ്രതിയുമായി പിണങ്ങി മാറി താമസിച്ചിരുന്ന പ്രതിയുടെ ഭാര്യാഗൃഹത്തിൽ അതിക്രമിച്ചുകയറി കട്ടിലിൽ ഫോണിൽ സംസാരിച്ചുകൊണ്ട് കിടന്ന ഭാര്യയെ പ്രതി കയ്യിൽ കരുതിയിരുന്ന മൂർച്ചയേറിയ വെട്ടുകത്തി ഉപയോഗിച്ച് തലയ്ക്കും കൈയ്ക്കും മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് വെട്ടിയതിനാൽ യുവതിയുടെ വലത് കൈപ്പത്തി അറ്റുപോവുകയും, ഇടതു കൈവിരലുകളും മുറിഞ്ഞു മാറുകയും , ഇരു കാലുകളിലും ആഴത്തിലുള്ള മുറിവും സംഭവിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. പ്രതിയുടെ രണ്ടാം ഭാര്യയാണ് ആക്രമണത്തിന് ഇരയായത്. പ്രതിയുടെ ആദ്യ ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിൽ എട്ടു വർഷങ്ങൾക്കു മുമ്പ് കല്ലമ്പലം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിനുശേഷം ഇപ്പോൾ ആക്രമണത്തിന് ഇരയായ യുവതിയുമായി ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. ഇവർ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. ആക്രമിക്കപ്പെട്ട…
![]()
പള്ളിക്കൽ: ലഹരിക്കേസുകളിൽ പ്രധാനിയെ ഡാൻസാഫ് സംഘം പിടികൂടി ജയിലിലടച്ചു. മടവൂർ ഞാറയിൽക്കോണം അമ്പിളി മുക്കിൽ കുന്നിൽ വീട്ടിൽ 38 വയസ്സുള്ള റിയാദ് ആണ് ഇന്ന് പോലീസിന്റെ പിടിയിലായത്. 2022 ൽ വർക്കല അയിരൂർ പോലീസ് രജിസ്റ്റർ ചെയ്ത എംഡി എം എ വാണിജ്യ അടിസ്ഥാന ത്തിൽ കടത്തിക്കൊണ്ടുവന്ന കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി ജാമ്യവ്യവസ്ഥകൾ ലംഘിച്ചു കൊണ്ട് വീണ്ടും മയക്കുമരുന്ന് കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു. ഇതിനിടെ അന്തർ സംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഡ്രൈവറായി ജോലി നോക്കിയ പ്രതി, ആ ജോലിയും മയക്കുമരുന്ന് കടത്തിനായി ഉപയോഗിച്ചു. 2025 ജനുവരിയിൽ തിരുവനന്തപുരം പൊഴിയൂരിലും വാണിജ്യ അടിസ്ഥാനത്തിൽ എം.ഡി.എം.എ ശേഖരം പ്രതിയിൽ നിന്നും പിടിച്ചെടുത്തു. ഈ കേസുകളിൽ ജാമ്യത്തിൽ ഇറങ്ങിയാണ് പ്രതി വീണ്ടും മയക്കുമരുന്ന് വിൽപ്പനയിൽ സജീവമാണെന്ന് പോലീസ് നിരീക്ഷണത്തിൽ മനസ്സിലാക്കി. പ്രതിയെക്കുറിച്ച് പള്ളിക്കൽ പോലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി സംസ്ഥാന പോലീസ് മേധാവിക്ക് കരുതൽ തടങ്കലിന്…
![]()
വർക്കല: ജോലിക്കിടെ ഇലക്ട്രിക് ഷോക്കേറ്റ് കാർപെന്റർ തൊഴിലാളി മരണമടഞ്ഞു. കാപ്പിൽ പടിഞ്ഞാറ്റത്ത് വീട്ടിൽ അവിവാഹിതനായ വിഷ്ണുവാണ് (35) മരിച്ചത്. സുഹൃത്തിന്റെ വീട്ടിൽ ഓണാഘോഷത്തിനോടനുബന്ധിച്ച് നടക്കുന്ന കെട്ടിട നിർമാണ ജോലികൾ പൂർത്തിയാക്കുന്നതിനായി രാത്രിയിലും കാർപെന്റർ ജോലികൾ പുരോഗമിക്കുകയായിരുന്നു. ഇന്നലെ രാത്രി 11.30-ഓടെയാണ് അപകടം സംഭവിച്ചത്. ജോലിക്കിടെ ഡ്രില്ലിംഗ് മെഷീനിൽ നിന്നുണ്ടായ വൈദ്യുതി ഷോക്കേറ്റ് വിഷ്ണു കുഴഞ്ഞു വീണു. സഹപ്രവർത്തകർ ഉടൻ പരവൂർ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റിയപ്പോൾ ജീവൻ നഷ്ടപ്പെട്ടിരുന്നു. അയിരൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. ഇൻക്വസ്റ്റ്, പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് പോലീസ് അറിയിച്ചു.
![]()