അഞ്ചുതെങ്ങ്: കായിക്കര കടവിന് സമീപം 65കാരിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് കോട്ടമുക്ക് പുതുവൽപുരയിടത്തിൽ (കടയ്ക്കാവൂർ വടതാഴി) ഡെയ്സിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെ കായിക്കര കടവിന് സമീപം ചീലാന്തിയിൽ കുടുങ്ങിയ നിലയിൽ പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച മുതൽ ഡെയ്സിയെ കാണാനില്ലായിരുന്നു. ഇതുസംബന്ധിച്ച് ബന്ധുക്കൾ ഇന്ന് രാവിലെ പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഞ്ചുതെങ്ങ് പോലീസ്, വർക്കല ഫയർഫോഴ്സിന്റെ സഹായത്തോടെ മൃതദേഹം കരയ്ക്കെത്തിച്ചു. തുടർനടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
