വർക്കല: വർക്കല ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം 2026-27ന് തുടക്കമായി. ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീതു മോഹൻ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു. ഇടവ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സി. ബാബു അധ്യക്ഷത വഹിച്ചു.
വർക്കല നഗരസഭ ചെയർപേഴ്സൺ ഗീതാ ഹേമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജി, ജനറൽ കൺവീനർ ബിജു എസ്., ഇടവ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റിസ്വാന, റോഷ്നി, സൽമാൻ ഷാരു, രമണി, ഷൈലജ, രവീന്ദ്രൻ, അസീല, എസ്.എം.സി. ചെയർപേഴ്സൺ സിന്ധു, ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി അശോക് കുമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സിനി ബി. എസ്. എന്നിവർ സംസാരിച്ചു.
വിദ്യാർത്ഥികളുടെ ശാസ്ത്രാഭിരുചിയും സർഗാത്മകതയും പ്രോത്സാഹിപ്പിക്കുന്ന വിവിധ മത്സരങ്ങളും പ്രദർശനങ്ങളും ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടന്നു.
