കല്ലമ്പലം: കാനഡയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. നാവായിക്കുളം വെട്ടിയറ മാധവ് ഭവനിൽ പരേതനായ സുകുമാരന്റെയും ഗീതയുടെയും മകൻ സുഗീഷ് (31) ആണ് മരിച്ചത്. കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ വോൺ നഗരത്തിൽ കീൽ സ്ട്രീറ്റിനു സമീപം കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം.
ട്രക്ക് ഡ്രൈവറായ സുഗീഷ് ജോലി കഴിഞ്ഞ് വാഹനം പാർക്ക് ചെയ്തശേഷം നടന്നുപോകുന്നതിനിടെ അമിതവേഗത്തിലെത്തിയ കാർ പിന്നിൽനിന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സുഗീഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ടൊറന്റോ പോലീസ് ബന്ധുക്കളെ വിവരമറിയിച്ചു.
അപകടത്തിൽപ്പെട്ട കാറിന്റെ ഡ്രൈവർ സംഭവസ്ഥലത്ത് തുടരുകയും അന്വേഷണവുമായി സഹകരിക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. അപകടത്തെ തുടർന്ന് അരമണിക്കൂറോളം പോലീസ് റോഡ് അടച്ചിട്ടു.
മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടവും മറ്റ് നടപടിക്രമങ്ങളും പൂർത്തിക്ക… കാനഡയിലുള്ള ഭാര്യ മീനു മൃതദേഹത്തെ അനുഗമിക്കും.
