ആറ്റിങ്ങൽ: ലോക്സഭാ മണ്ഡലത്തിൽ സിപിഐഎമ്മിനെതിരെ കള്ളവോട്ട് ആരോപണവുമായി ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് രംഗത്തെത്തി. എ. സമ്പത്ത് തുടർച്ചയായി വിജയിച്ചത് കള്ളവോട്ടുകളുടെ പിന്തുണയോടെയാണെന്ന് അദ്ദേഹം ആരോപിച്ചു. “കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ശതമാനം വർധിച്ചതിന്റെ സാഹചര്യങ്ങളും പരിശോധിക്കും. ആവശ്യമെങ്കിൽ വീണ്ടും കോടതിയെ സമീപിക്കും. മണ്ഡലത്തിൽ ഒന്നര ലക്ഷത്തിലധികം ഇരട്ട വോട്ടുകളുണ്ട്,” അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 2019, 2024 ലോക്സഭാ തിരഞ്ഞെടുപ്പുകളിലായാണ് ഇരട്ട വോട്ടുകൾ കണ്ടെത്തിയതെന്നും, ഈ വിവരം നേരത്തെ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചതായും എംപി വ്യക്തമാക്കി.