ആറ്റിങ്ങൽ: മുദാക്കൽ പൊയ്കമുക്ക് ലക്ഷ്മിവിള കുന്നിൻപുറത്ത് ‘ബിജിഭവനിൽ ബേബി (66) യെ വീട്ടിലെ അടുക്കള ഭാഗത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മകൻ ബിജുവിന്റെ ആരോഗ്യപ്രശ്നങ്ങൾ ദീർഘകാലമായി ഭേദമാകാതിരുന്നതിൽ മനംനൊന്താണ് ബേബി ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവ വിവരം അറിഞ്ഞതിനെ തുടർന്ന് ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകി. ഭാര്യ: വസന്ത, മക്കൾ: ബിജു,ബിജി. മരുമകൻ: ബൈജു.
