അഞ്ചുതെങ്ങ്: ശ്രീ ജ്ഞാനേശ്വര ക്ഷേത്രത്തിലെ വനിതകളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങളിലും വികസനകാര്യങ്ങളിലും വനിതകളുടെ സജീവസാന്നിധ്യം ഉറപ്പാക്കുന്നതിനുമായി വനിതാവേദി രൂപീകരിക്കുന്നു.ഇതിന്റെ ഭാഗമായി ഒക്ടോബർ 13ന് ചൊവ്വാഴ്ച വൈകുന്നേരം നാലിന് ക്ഷേത്രാങ്കണത്തിൽ വനിതാവേദി രൂപീകരണ യോഗം നടക്കും.
ഗുരുദേവക്ഷേത്രം, ഗണപതി–മുരുക ക്ഷേത്രം എന്നിവയുടെ നിർമ്മാണം ഉൾപ്പെടെയുള്ള ക്ഷേത്ര വികസന പ്രവർത്തനങ്ങളിൽ വനിതകളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം. ക്ഷേത്രത്തിന്റെ വിവിധ പ്രവർത്തനങ്ങളിൽ വനിതകളുടെ സഹകരണം വർധിപ്പിക്കുന്നതിനും കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനും യോഗം പ്രാധാന്യം നൽകും.
ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിലേക്ക് എല്ലാ വനിതാ ഭക്തജനങ്ങളെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി ക്ഷേത്ര കമ്മിറ്റി ജനറൽ സെക്രട്ടറി അറിയിച്ചു.
