ഇടവ: ഇടവയിലെ എഴുത്തുകാരുടെ പുസ്തകങ്ങൾ ശേഖരിച്ച് സ്കൂൾ ലൈബ്രറിയിൽ പ്രത്യേകമായി സജ്ജീകരിക്കുന്ന ‘ഇടവ ഇടം’ പദ്ധതിക്ക് ഇടവ എം.ആർ.എം.കെ.എം.എം. ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി.കവി അജീർ കുട്ടിയിൽനിന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശനി പദ്ധതി ഉദ്ഘാടനം ചെയ്തു.
സ്കൂൾ റീഡേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീതു മോഹൻ അധ്യക്ഷയായി.
എം.എസ്. ജലീൽ, രാജീവ് ജി. ഇടവ, സഫി ഓടയം, ഇടവ സാഗർ, അൻസാർ വർണ്ണന, വെങ്കുളം തുളസി, പ്രമോദ് കുഴിമതിക്കാട്, സ്കൂൾ പ്രിൻസിപ്പൽ സീന എൽ.കെ., ഹെഡ്മിസ്ട്രസ് ഷൈബ എസ്., സ്റ്റാഫ് സെക്രട്ടറി പ്രവീൺ എന്നിവർ സംസാരിച്ചു.
ഇടവയിലെ എഴുത്തുകാരുടെ പുസ്തകങ്ങൾ ഒരിടത്ത് ശേഖരിച്ച് വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നതിനും പ്രാദേശിക സാഹിത്യസൃഷ്ടികൾ സംരക്ഷിക്കുന്നതിനുമാണ് ‘ഇടവ ഇടം’ പദ്ധതി ഒരുക്കുന്നത്.
