കുറ്റിച്ചൽ : വനം ഇക്കോ ഡിവലപ്മെൻറ് കമ്മിറ്റികളും എക്സൈസ് വകുപ്പും ചേർന്ന് ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ ‘തൊഴിലാണ് എന്റെ ലഹരി’ പദ്ധതിയിൽ ആദിവാസി യുവാക്കൾക്കായി സൗജന്യ പിഎസ്സി പരീക്ഷാ പരിശീലനം തുടങ്ങി.കോട്ടൂർ വനം ഓഫീസിൽ ജി.സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കുറ്റിച്ചൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ജി.മണികണ്ഠൻ അധ്യക്ഷനായി. അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് സർക്കിൾ കൺസർവേറ്റർ ശ്യാം മോഹൻലാൽ, ലയൺസ് ക്ലബ് പ്രസിഡൻറ് പി.ജയരാമൻനായർ, വിമുക്തി മാനേജർ എസ്.കെ.സന്തോഷ്കുമാർ, വിമുക്തിമിഷൻ ജില്ലാ കോഡിനേറ്റർ വിഘ്നേഷ് വിശ്വനാഥ്, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ പി.എൽ.ഷിബു, പഞ്ചായത്തംഗം ശ്രീദേവി സുരേഷ്, നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജെ.എസ്.ബിനു തുടങ്ങിയവരും സംസാരിച്ചു. പഠനോപകരണങ്ങളും വിതരണം ചെയ്തു
