വർക്കല: ശിവഗിരി മഠം ജംഗ്ഷനിൽ പുലർച്ചെ വാഹനം നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി. വ്യാഴാഴ്ച പുലർച്ചെ 5.20ഓടെയാണ് അപകടം നടന്നത്.
വാഹനം ഓടിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളി ഉറങ്ങിപ്പോയതിനെ തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
നിയന്ത്രണം വിട്ട വാഹനം ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.അപകടം നടന്നത് പുലർച്ചെയായതിനാൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ആളുകൾ ഉണ്ടായിരുന്നില്ല. സാധാരണ സമയങ്ങളിൽ യാത്രക്കാർ ഉണ്ടാകാറുള്ള ബസ് സ്റ്റോപ്പിലേക്കാണ് വാഹനം ഇടിച്ചുകയറിയത്. പുലർച്ചെയായിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
അപകടത്തിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനും വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു.സംഭവത്തെ തുടർന്ന് വർക്കല പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു
അപകടത്തിന്റെ സാഹചര്യങ്ങൾ സംബന്ധിച്ച് പോലീസ് പരിശോധന നടത്തിവരികയാണ്.
