ശിവഗിരി: നവരാത്രി മഹോത്സവത്തിന്റെ ഒൻപതാം ദിനമായ ഇന്ന് ചൊവ്വാഴ്ച ശിവഗിരിയിൽ ഗുരുദേവകൃതി പാരായണം, സംഗീതസദസ്സ്, നൃത്തപരിപാടികൾ, ഭക്തിഗാനസുധ തുടങ്ങി വിവിധ പരിപാടികൾ നടക്കും.
രാവിലെ എട്ടിന് ദീപം തെളിക്കലും തുടർന്ന് ഷാജിമോൻ ഒളശ്ശയുടെ നേതൃത്വത്തിൽ ഗുരുദേവകൃതി പാരായണവും നടക്കും. ഒൻപതിന് പഠനക്ലാസും 9.30ന് കുമരകം ശ്രീകുമാരമംഗലം ദേവസ്വം വനിതാസംഘത്തിന്റെ ഗുരുദേവകൃതി ആലാപനവും അരങ്ങേറും.
10.30ന് അമിത പി. അജത്തിന്റെ മോഹിനിയാട്ടവും അഭിജിത ജെ. രാജ് തഴവയുടെ കേരളനടനവും നടക്കും. 10.55ന് സ്നേഹ, ധ്യാൻ, ദക്ഷിണ അഭിലാഷ്, ദിഷ നിഷാദ് തിരുവനന്തപുരം എന്നിവർ ഗുരുദേവകൃതി പാരായണം നടത്തും. 11.20ന് രമ ഭാനു ദാസ് ചേർത്തലയുടെയും ലളിത സുഗുണന്റെയും ഗുരുദേവകൃതി ആലാപനമുണ്ടാകും.
11.25ന് പന്നിമറ്റം എസ്.എൻ.ഡി.പി. ശാഖ 28 ബി. ശിവദം കലാസമിതിയുടെ തിരുവാതിരയും 11.40ന് അഭിരാം അഞ്ചലിന്റെ ദൈവദശകവും അരങ്ങേറും. 11.45ന് ഷാർജി സുരേഷ് ബാബു പാളയംകുന്നിന്റെ സെമി ക്ലാസിക്കൽ നൃത്തവും ഉച്ചയ്ക്ക് 12ന് തിരുവാതിരയും സുൽത്താൻ ബത്തേരി മാതൃസഭയുടെ ഗുരുദേവകൃതി ആലാപനവും നടക്കും.
ഉച്ചയ്ക്ക് 1.30ന് ഗുരുദർശൻ പാറശ്ശാലയുടെ സംഗീതസദസ്സും കുമാരി സേതുലക്ഷ്മിയുടെ മോഹിനിയാട്ടവും നടക്കും. 2.30ന് തേവലക്കര 620-ാം നമ്പർ ശാഖയുടെ ഗുരുദേവാമൃതം ഗുരുദേവകൃതി പാരായണം നടത്തും. 3.15ന് രവിദാസ് കരുനാഗപ്പള്ളിയുടെ ഗുരുദേവ കവിതയും 3.40ന് കൊല്ലം ദേവാമൃതം ഷേർളി സുകുമാരനും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനസുധയും അരങ്ങേറും.
വൈകിട്ട് അഞ്ചിന് അർച്ചന സാബു ശിവഗിരിയുടെ നൃത്തപരിപാടിയും 5.30ന് വർക്കല പഞ്ചമം നൃത്തവിദ്യാലയത്തിന്റെ നൃത്താർച്ചനയും നടക്കും. 6.45ന് കാഞ്ഞിരമറ്റം കല്യാണി കെ.ബി.യുടെ ഭരതനാട്യവും ഏഴിന് തിരുവനന്തപുരം കരമന ലതാമുരളിയും സംഘവും അവതരിപ്പിക്കുന്ന നൃത്തപരിപാടിയും ഉണ്ടായിരിക്കും.
