കിളിമാനൂര്‍: നഗരൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം ഇനി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. പുതുതായി പണികഴിപ്പിച്ച ഓഫീസ് ബ്ലോക്കും, നഗരൂര്‍ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ നിന്ന് തുക വിനിയോഗിച്ച് നിര്‍മ്മിച്ച സ്റ്റോര്‍ റൂമും ഒ.എസ്.അംബിക എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 38 ലക്ഷം രൂപ ചെലവിലാണ് നിലവിലെ കെട്ടിടത്തിന് രണ്ടാം നിലയായി ഓഫീസ് മന്ദിരം നിര്‍മ്മിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത അധ്യക്ഷയായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സുരേഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ ഉണ്ണികൃഷ്ണന്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കെ.അനില്‍കുമാര്‍, ചെയര്‍പേഴ്സണ്‍ എ.എസ്.വിജയലക്ഷ്മി, പഞ്ചാത്ത് അംഗങ്ങളായ സിന്ധു രാജീവ്, ലാലി ജയകുമാര്‍, എം.രഘു, നിസാമുദ്ദീന്‍ നാലപ്പാട്, അനോബ് ആനന്ദ്, ആര്.എസ്.രേവതി, കെ.ശ്രീലത, ഉഷ, അര്‍ച്ചന സഞ്ചു, പഞ്ചായത്ത് സെക്രട്ടറി അനു അലക്സ്, മെഡിക്കല്‍ ഓഫീസര്‍മാരായ നിഷ, സരിഗ എന്നിവര്‍ സംസാരിച്ചു.