വർക്കല: വർക്കല ഉപജില്ലാ എൽ.പി. വിഭാഗം ഗണിതശാസ്ത്രമേളയിൽ മികച്ച നേട്ടവുമായി വക്കം ഗവൺമെന്റ് ന്യൂ എൽ.പി.എസ്. ശ്രദ്ധേയമായി. എൽ.പി. വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനം നേടിയ സ്കൂൾ, പൊതുവിദ്യാലയങ്ങളിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.
പരിമിതമായ സാഹചര്യങ്ങൾക്കിടയിലും സ്കൂൾ നേടിയ ഈ വിജയം അധ്യാപകർക്കും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ അഭിമാനമായി. അധ്യാപകർ, രക്ഷിതാക്കൾ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി (എസ്.എം.സി.) അംഗങ്ങൾ എന്നിവരുടെ കൂട്ടായ പരിശ്രമവും പ്രോത്സാഹനവും പിന്തുണയുമാണ് നേട്ടത്തിന് പിന്നിലെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.
