കല്ലമ്പലം: മടന്തപച്ചയിൽ മുംതാസ് മഹലിൽ ബദറുദ്ദീൻ (80) നിര്യാതനായി. മന്നാനിയ്യാ യു.എ.ഇ. കമ്മിറ്റിയുടെ പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: സുഹറ ബീവി. മക്കൾ: നിസാമുദ്ദീൻ (അബുദാബി), നാസിമുദ്ദീൻ (റാസൽഖൈമ), മുംതാസ് ബീഗം, നിയാസ് (അബുദാബി). മരുമക്കൾ: ആമിന, ലബ്ന, ഉബൈദ് (ദുബൈ), ഫൗസിയ.
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി പാങ്ങോട് ഖമറുദ്ദീൻ മൗലവി, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ഓർഗനൈസിങ് സെക്രട്ടറി കടയ്ക്കൽ ജൂനൈദ് എന്നിവർ പരേതന്റെ വസതിയിലെത്തി അനുശോചനം രേഖപ്പെടുത്തി.
