Author: News Admin

വർക്കല : ചെമ്മരുതി, ഒറ്റൂർ, ചെറുന്നിയൂർ വില്ലേജുകളിൽ ഡിജിറ്റൽ സർവ്വേ നടപടിക്രമങ്ങളുടെ ഭാഗമായി സർവ്വേ- അതിരടയാള നിയമ പ്രകാരമുള്ള 9(2) നോട്ടിഫിക്കേഷൻ പൂർത്തീകരിച്ചി ട്ടുള്ളതാണ്. മൊബൈൽ നമ്പർ വെരിഫിക്കേഷനുവേണ്ടി മൊബൈൽ ഫോൺ നമ്പർ ചേർക്കാത്തവരും, ഡിജിറ്റൽ സർവ്വേ സമയത്ത് സ്ഥലത്ത് ഇല്ലാതിരുന്നവരുമായ ചെമ്മരുതി വില്ലേജിലെ വസ്തു ഉടമകൾ വസ്തുവിന്റെ കരമടച്ച രസീതും മൊബൈൽ ഫോണുമായി നരിക്കല്ല്മുക്ക് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ചെമ്മരുതി വില്ലേജ് ഡിജിറ്റൽ സർവ്വേ ഓഫീസിലും, ഒറ്റൂർ വില്ലേജിലെ വസ്തു ഉടമകൾ വസ്തുവിന്റെ കരമടച്ച രസീതും മൊബൈൽ ഫോണുമായി ഒറ്റൂർ പഞ്ചായത്ത്‌ ഓഫീസിൽ പ്രവർത്തിക്കുന്ന ഒറ്റൂർ വില്ലേജ് ഡിജിറ്റൽ സർവ്വേ വിഭാഗത്തിലും, ചെറുന്നിയൂർ വില്ലേജിലെ വസ്തു ഉടമകൾ വസ്തുവിന്റെ കരമടച്ച രസീതും മൊബൈൽ ഫോണുമായി ചെറുന്നിയൂർ പഞ്ചായത്ത് ഓഫീസിലെ ചെറുന്നിയൂർ ഡിജിറ്റൽ സർവേ വിഭാഗത്തിലും ഓഫീസ് പ്രവൃത്തി സമയത്ത് എത്തി മൊബൈൽ നമ്പർ വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടതാണെന്ന് ചെമ്മരുതി, ഒറ്റൂർ, ചെറുന്നിയൂർ എന്നീ വില്ലേജുകളുടെ ഡിജിറ്റൽ സർവ്വേ ക്യാമ്പ് ഓഫീസർമാർ അറിയിച്ചു.

Read More

പിരപ്പൻകോട് പേരയത്തുമുകൾ ദേവാലയം വീട്ടിനു സമീപത്തെ പുരയിടത്തിൽ നിന്ന തേക്ക് മരം വീണു വീടിൻ്റെ മേൽക്കൂര തകർന്നു.പാലവിള പുത്തൻവീട്ടിൽ ഉഷാകുമാരിയുടെ വീട്ടിലേയ്ക്ക് മരം വീണു വീടിൻ്റെ മേൽക്കൂര തകർന്നു.

Read More

വർക്കല : എട്ടാം ക്ലാസ് വിദ്യാർഥിനിയായ മകളെ 36 കാരനായ പിതാവ് പീഡിപ്പിച്ചതായി പരാതി. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പോക്സോ വകുപ്പ് പ്രകാരം അയിരൂർ പൊലീസ് കേസെടുത്തു. 21നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ഉല്ലാസയാത്രയെന്ന വ്യാജേന പൊൻ‌മുടിയിൽ എത്തിച്ച ശേഷം ആളൊഴിഞ്ഞ കാട് മൂടിയ പ്രദേശത്തു വച്ച് പിതാവ് പീഡിപ്പിച്ചു എന്നാണ് പെൺകുട്ടിയുടെ മൊഴി. ഇത് രണ്ടാം തവണയാണ് സമാന സംഭവം റിപ്പോർട്ട് ചെയ്യുന്നത്. 2019ലും സമാന സ്വാഭാവമുള്ള കേസ് അയിരൂർ പൊലീസ് റജിസ്റ്റർ ചെയ്തിരുന്നു. തെളിവുകളുടെ അഭാവത്തിൽ ശിക്ഷ ലഭിച്ചില്ല. തുടർന്ന്, മാതാപിതാക്കൾ തമ്മിൽ പ്രശ്നങ്ങൾ ഇല്ലാതെ കഴിയവേയാണു തന്നെ പിതാവ് പീഡിപ്പിച്ച വിവരം അമ്മയോട് മകൾ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Read More

മടവൂർ: ലഹരിക്കെതിരെ ഒരുമയുടെ വലയം ഒരുക്കി മടവൂർ ഗവ. എൽ.പി.എസിലെ കുരുന്നുകൾ ലോക ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരിലുള്ള സന്ദേശ പ്രചരണാർഥമാണ് സ്കൂളങ്കണത്തിൽ കൂട്ടുകാർ ലഹരി വിരുദ്ധവലയം തീർത്തത്. കുട്ടികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ ഫ്ലാഷ് മോബ് ലഹരിക്കെതിരിലുള്ള താക്കീതായി. ജീവിതമാണ് ലഹരി , വായനയാണ് ലഹരി തുടങ്ങി വിവിധ പ്ലാക്കാർഡുകൾ ലഹരി വിരുദ്ധ വലയത്തിൽ ഉയർന്നു.അനുബന്ധമായി നടന്ന ലഹരി വിരുദ്ധ സംഗമത്തിൽ പി.ടി.എ പ്രസിഡൻ്റ് ആരതി കൃഷ്ണ അധ്യക്ഷത വഹിച്ചു. വസുദേവ് ശങ്കർ, മഹേശ്വർ എന്നിവർ ലഹരിയുടെ ചതിക്കുഴികൾ വിശദീകരിച്ചു. രോഹിണി മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചു. അവന്തിക ദിലീപ് ലഹരി വിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സജിത്ത് മടവൂർ ആശംസകൾ നേർന്നു.ഹെഡ്മാസ്റ്റർ ഷഹിൻ.പി.എം സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് പ്രീത . കെ. എൽ നന്ദിയും പറഞ്ഞു

Read More

വർക്കല: സ്ത്രീയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മരുതി പഞ്ചായത്തിൽ മുത്താന ചരുവിള വീട്ടിൽ സുശീല (67) യുടെ മൃതദേഹമാണ്, ഇവരുടെ വീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറിനുള്ളിൽ നിന്ന് കണ്ടെത്തിയത്. വർക്കല ഫയർഫോഴ്സ് എത്തി മൃതദേഹം കരയ്ക്ക് എടുത്ത് വർക്കല താലൂക്ക് ആശുപത്രിയി ലേക്ക് മാറ്റി. വീട്ടമ്മ എങ്ങനെയാണ് കിണറ്റിൽ വീണതെന്ന് പോലീസ് അന്വേഷണം നടക്കുന്നു.

Read More

വർക്കല :  ചെറുന്നിയൂരിൽ ടിപ്പർ ലോറിയുടെ പുറകിൽ ബൈക്കിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. വർക്കല അയിരൂർ സ്വദേശി അഭിനവ്(26)ആണ് മരിച്ചത്. ബൈക്കിൽ ഒപ്പം ഉണ്ടായിരുന്ന വർക്കല കോട്ടുമൂല സ്വദേശി ഹസ്സൻ(22) ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ. ബൈക്ക് ടിപ്പർ ലോറിയുടെ പിൻഭാഗത്ത് ഇടിച്ചായിരുന്നു അപകടം

Read More

“വിദ്യ നുകരാം വിജയം നേടാം”, മുത്താന മുനീറുൽ ഇസ്ലാം മദ്രസയിൽ പ്രവേശനാഘോഷം സംഘടിപ്പിച്ചു വർക്കല: ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള ചെമ്മരുതി മുത്താന മുനീറുൽ ഇസ്ലാം മദ്രസയിൽ 2025-26 അധ്യായന വർഷത്തിലെ പ്രവേശനാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. “വിദ്യ നുകരാം വിജയം നേടാം” എന്നതാണ് ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീന്റെ ഈ അധ്യയന വർഷത്തെ മദ്രസ പ്രവേശനാഘോഷ സന്ദേശം. നവാഗതരെ സ്വീകരിക്കാനായി “ദിറായ മബ്റൂക്”, മികവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിക്കൽ, ലഹരി വിരുദ്ധ ബോധവൽക്കരണം, പഠനോപകരണ വിതരണം, ലഹരി വിരുദ്ധ പ്രതിജ്ഞ തുടങ്ങിയവ നടന്നു. ചെമ്മരുതി മുത്താന ജുമാ-മസ്ജിദ് ചീഫ് ഇമാം മുഹമ്മദ് ഫാറൂഖ് ബാഖവി പ്രവേശനാഘോഷം ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് എ അബ്ദുൽ കഹാർ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഇമാം ഷാഹുൽഹമീദ് സഖാഫി, ജമാഅത്ത് സെക്രട്ടറി ബി.ബദറുദ്ദീൻ, വൈസ് പ്രസിഡന്റ് ഷിഹാബുദ്ദീൻ, ജോയിന്റ് സെക്രട്ടറിമാരായ മുഹമ്മദ് ഷാഫി, നിസാറുദ്ദീൻ, ട്രഷറർ മുഹമ്മദ് ബിലാൽ, ‘അൽ-ഇഹ്സാൻ’…

Read More

വർക്കല: ഇടവ-വെറ്റക്കട ബീച്ചുകളിൽ നടക്കുന്ന അന്താരാഷ്ട്ര സർഫിംഗ് മത്സരങ്ങൾ ആവേശകരമായി പുരോഗമിക്കുകയാണ്. അഞ്ച് കാറ്റഗറികളിലായി നടക്കുന്ന മത്സരങ്ങളുടെ പ്രാഥമിക റൗണ്ടുകൾ അവസാനിച്ചു. പുരുഷന്മാരുടെ സെമി ഫൈനൽ മത്സരങ്ങളും മറ്റ് വിഭാഗങ്ങളുടെ ഫൈനൽ മത്സരങ്ങളും നാളെ (ഏപ്രിൽ 13) ന് നടക്കും. ഇന്ത്യയ്ക്കകത്തും പുറത്തു നിന്നുമുള്ള 60 സർഫിംഗ് അത്‌ലറ്റുകളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. ഫെസ്റ്റിവൽ ഏപ്രിൽ 13 ന് സമാപിക്കും

Read More

കരകുളം: ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തമായി പ്രഖ്യാപിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. മാലിന്യ മുക്ത നവകേരളം യാഥാർഥ്യമാക്കാൻ സർക്കാരിനൊപ്പം പൊതു സമൂഹവും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. പ്രഖ്യാപനത്തോടെ പദ്ധതി സമ്പൂർണ്ണമാകുന്നില്ല. മലയാളികളുടെ ജീവിതശൈലിയിലേക്ക് പദ്ധതി ആഴ്ന്നിറങ്ങേണ്ടതുണ്ട്. മാലിന്യമുക്ത നവകേരളം സാധ്യമാക്കാൻ കഴിഞ്ഞതിൽ ഹരിത കർമ്മ സേനയുടെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്തിലെ 100% വീടുകളിലും സ്ഥാപനങ്ങളിലും അജൈവമാലിന്യ ശേഖരണത്തിന് ഹരിത കർമ്മ സേനയുടെ സേവനം ഉറപ്പാക്കിയും എല്ലാ പൊതുഇടങ്ങളിലും കുന്നുകൂടിയിരുന്ന മാലിന്യം പൂർണ്ണമായും നീക്കം ചെയ്തുമാണ് കരകുളം ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പ്രഖ്യാപനത്തിന് ഒരുങ്ങിയത്. കരകുളം പഞ്ചായത്ത്‌ ഓഫീസ് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് യു. ലേഖാറാണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. അമ്പിളി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Read More

കരകുളം: സി.പി.ഐ കരകുളം ലോക്കൽ സമ്മേളനത്തിൻ്റെ ഭാഗമായി ചിത്രരചന, പ്രസംഗ മത്സരങ്ങൾ സംഘടിപ്പിച്ചു. ആറാംകല്ല് എസ്.എൻ.ഡി.പി ഹാളിൽ നടന്ന ചടങ്ങ് കവിയും ചലച്ചിത്ര,നാടക ഗാന രചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗവും സംഘടക സമിതി ജോയിന്റ് കൺവീനറായ ബൈജു അധ്യക്ഷനായിരുന്നു. സ്വാഗതസംഘം ചെയർമാൻ ശരത് സ്വാഗതം പറഞ്ഞു. ലോക്കൽ കമ്മിറ്റി സെക്രട്ടറി വി രാജീവ്‌ സംസംസാരിച്ചു.

Read More