വർക്കല: കിസാക് വർക്കലയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 28ന് വൈകിട്ട് അഞ്ചിന് വർക്കല മുനിസിപ്പൽ പാർക്കിൽ വയലാർ അനുസ്മരണവും ഗാനാലാപനവും സംഘടിപ്പിക്കും. വേൾഡ് പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് പെർമനന്റ് ഫെലോ കെ.പി. മോഹനൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. കിസാക് പ്രസിഡന്റ് ഷോണി ജി. ചിറവിള അധ്യക്ഷത വഹിക്കും.
ആലപ്പുഴ എസ്.ഡി. കോളേജ് പ്രൊഫസർ ഡോ. സജിത്ത് ഏവൂരേത്ത് ‘പാട്ടുവഴിയോരം’ എന്ന വിഷയത്തിൽ വയലാർ അനുസ്മരണ പ്രഭാഷണം നടത്തും. ശരണ്യ സുരേഷ്, സി. പ്രസന്നകുമാർ, കെ. സുരേന്ദ്രൻ എന്നിവർ സംസാരിക്കും.
മുതിർന്ന വ്യാപാരികളായ എം. നവാസ്, വർക്കല സബേശൻ, എം. ഷാഹുൽ ഹമീദ് എന്നിവരെ ചടങ്ങിൽ ആദരിക്കും. തുടർന്ന് വയലാറിന്റെ കവിതകളും ഗാനങ്ങളും അവതരിപ്പിക്കും. കിസാക് സെക്രട്ടറി എസ്. ബാബുജി സ്വാഗതവും ട്രഷറർ അനിൽ വർക്കല നന്ദിയും പറയും.
