ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയിൽ 2026–27 സാമ്പത്തിക വർഷം വരെയുള്ള വസ്തുനികുതി കുടിശ്ശിക പൂർണമായും ഒടുക്കുന്നവർക്ക് പിഴപ്പലിശ ഒഴിവാക്കി നൽകുന്നതിനുള്ള അവസരം സെപ്റ്റംബർ 30 വരെ ലഭിക്കും.
സർക്കാർ ഉത്തരവ് പ്രകാരമാണ് നഗരസഭ ഈ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. കുടിശ്ശികയുള്ള നികുതിദായകർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി നികുതി അടയ്ക്കണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
കുടിശ്ശിക നികുതി അടയ്ക്കുന്നതിനായി സെപ്റ്റംബർ 27 ഞായറാഴ്ച അവധി ദിവസവും നഗരസഭ ഓഫീസ് തുറന്ന് പ്രവർത്തിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കി.
