വർക്കല: അന്താരാഷ്ട്ര യോഗാ ദിനാചരണത്തോടനുബന്ധിച്ച് ഗവ. ജില്ലാ ആയുർവേദ ആശുപത്രി വർക്കലയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസും യോഗ പരിശീലന പരിപാടിയും സംഘടിപ്പിക്കുന്നു.
ജൂൺ 16-ന് ഉച്ചയ്ക്ക് 2 മണിക്ക് ശിവഗിരി അംഗൻവാടിയിൽ നടക്കുന്ന പരിപാടിയിൽ വാർഡ് കൗൺസിലർ എസ്. പ്രസന്നൻ അധ്യക്ഷത വഹിക്കും.
പരിപാടിയുടെ ഭാഗമായി ഡോ. ഐശ്വര്യ വി., നേത്ര മെഡിക്കൽ ഓഫീസർ, ജി.ഡി.എ.എച്ച് വർക്കല, “തലവേദനയും ജീവിതശൈലിയും” എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നയിക്കും.
തുടർന്ന് ജി.ഡി.എ.എച്ച് വർക്കലയിലെ യോഗ ഡെമോൺസ്ട്രേറ്റർ ശ്രീനാഥ് കെ.പി.യുടെ നേതൃത്വത്തിൽ യോഗ പരിശീലനവും പ്രായോഗിക പ്രദർശനവും നടക്കും.
യോഗാഭ്യാസത്തിന്റെ ആരോഗ്യപരമായ പ്രാധാന്യവും ജീവിതശൈലി രോഗങ്ങൾ തടയുന്നതിലുള്ള പങ്കും പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
