വർക്കല: കാപ്പിൽ ബീച്ചിന് സമീപത്തുള്ള കായലിലാണ് യുവാവ് മുങ്ങി മരിച്ചത്. അഞ്ചൽ പനച്ചവിള കമലാവിലാസത്തിൽ കണ്ണൻ കെ (42) ആണ് മരണപെട്ടത്.ഇന്ന് രാവിലെ 11 മണിയോടുകൂടി കാപ്പിൽ കടൽത്തീരത്തിന് എതിർവശമുള്ള കായൽ തീരത്ത് വിനോദസഞ്ചാരികൾ ഇരിക്കുന്നത് പതിവാണ്. അവിടെ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്ന കണ്ണൻ കായലിന് തൊട്ട് സമീപത്ത് എത്തി കായലിറങ്ങിയശേഷം തിരികെ കരയ്ക്ക് കയറി തുടർന്ന് വീണ്ടും കായലിറങ്ങി മുങ്ങിത്താഴ്കയായിരുന്നുവെന്ന് അവിടെയുണ്ടായിരുന്നവർ പറഞ്ഞു.ഉടൻ തന്നെ അവിടെയുണ്ടായിരുന്നവർ വെള്ളത്തിൽ മുങ്ങിപ്പോയ കണ്ണനെ പെട്ടെന്ന് കരയ്ക്ക് എത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അഞ്ചൽ സ്വദേശിയായ കണ്ണൻ മാതാപിതാക്കളെ സംരക്ഷിക്കുന്നതിനായി സഹോദരിയോടൊപ്പം ഭൂതക്കുളത്ത് മൂന്നുവർഷമായി താമസിച്ചു വരികയാണ്.
മരണപ്പെട്ട കണ്ണൻ അഞ്ചലിൽ ഓട്ടോ തൊഴിലാളിയാണ്. ഭാര്യ: സുജിത, മകൾ : കൃഷ്ണപ്രിയ .
അപകടം അബദ്ധത്തിൽ സംഭവിച്ചതാണോ അതോ മദ്യലഹരിയിൽ കായലിൽ ഇറങ്ങിയതാണോ എന്നുള്ള കാര്യങ്ങളിൽ വ്യക്തതയില്ല. പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് അയിരൂർ പോലീസ് അറിയിച്ചു.
