ആറ്റിങ്ങൽ: മുന്തിയ ഇനം ബ്രാൻഡുകളുടെ ഒമ്പത് വാച്ചുകളും രത്ന കല്ലുകൾ പതിപ്പിച്ച പ്ലാറ്റിനം മോതിരവും അടക്കം വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നെടുത്തു. ആറ്റിങ്ങൽ വലിയകുന്ന് ആസിഫ് വില്ലയിലാണ് കഴിഞ്ഞ 23ന് രാത്രി ഒന്നരയോടെ കവർച്ച നടന്നത്. ആദ്യം ഒരാൾ വീടുകൾ നിരീക്ഷിച്ചശേഷം മടങ്ങുന്നതും , പിന്നീട് മൂന്നുപേരടങ്ങുന്ന സംഘമായി മോഷ്ടാക്കൾ എത്തി മതിൽ ചാടി കയറുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമാണ്. വീട്ടിന്റെ മുൻവാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്. സംഭവസമയത്ത് വീട്ടുകാർ വെഞ്ഞാറമൂടുള്ള ബന്ധുവീട്ടിലായിരുന്നു. വീട്ടുകാർ രാവിലെ എത്തിയപ്പോൾ മാത്രമാണ് കവർച്ച വിവരം അറിഞ്ഞത്. പോലീസിന്റെ ശാസ്ത്രീയ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും വ്യക്തമായ തെളിവുകൾ ലഭിച്ചില്ല. പ്രദേശത്തുള്ള മറ്റ് സിസിടിവി ദൃശ്യങ്ങളും, മൊബൈൽ ടവർ കേന്ദ്രീകരിച്ചും, അന്വേഷണം ഊർജിതമാക്കിയതായി ആറ്റിങ്ങൽ പോലീസ് അറിയിച്ചു.