ആനാട്: ഐശ്വര്യത്തിന്റെയും കാർഷിക സമൃദ്ധിയുടെയും പ്രതീക്ഷകളുമായെത്തുന്ന ചിങ്ങത്തെ വരവേറ്റ് ഗ്രാമപ്പഞ്ചായത്തുകളും കൃഷിഭവനുകളും ചേർന്ന് കർഷകദിനം ആഘോഷിച്ചു. വാമനപുരം മണ്ഡലത്തിലെ ഒൻപത് കൃഷിഭവനുകളുടെ ആഭിമുഖ്യത്തിൽ നടന്ന മുഖ്യാഘോഷം ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ആനാട്, നന്ദിയോട്, പെരിങ്ങമ്മല, പാങ്ങോട്, കല്ലറ, വാമനപുരം, നെല്ലനാട്, പുല്ലമ്പാറ, പനവൂർ എന്നീ കൃഷിഭവനുകളിലാണ് വൈവിധ്യമാർന്ന പരിപാടികളോടെ ദിനാചരണം നടത്തിയത്. വിവിധ മേഖലകളിൽ നിന്നും തിരഞ്ഞെടുത്ത മികച്ച കർഷകരെ ആദരിച്ചു. കാർഷിക വിളകളുടെ പ്രദർശനവും വിപണനവും അരങ്ങേറി.
പരിപാടികളിൽ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ. ശ്രീകല, ശൈലജ രാജീവൻ, ഷിനു മടത്തറ, എം.എം. ഷാഫി, ജി.ജെ. ലിസി, ജി.ഒ. ശ്രീവിദ്യ, ബീനാ രാജേന്ദ്രൻ, പി.വി. രാജേഷ്, എസ്. മിനി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സുനിത, ബിൻഷ ബി. ഷറഫ്, കെ. ഷീലാകുമാരി എന്നിവർ പങ്കെടുത്തു.
ആര്യനാട്ടിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഉദ്ഘാടനം
കാട്ടാക്കട: ഗ്രാമപ്പഞ്ചായത്തുകളും കൃഷിഭവനും ചേർന്ന് കാട്ടാക്കടയിൽ കർഷകദിനാചരണം നടന്നു. കുളത്തുമ്മൽ എൽപി സ്കൂളിൽ നടന്ന ചടങ്ങ് ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു.
വിവിധ മേഖലകളിൽ നിന്ന് 36 കർഷകരെ ഉപഹാരം, കോടി, ക്യാഷ് അവാർഡ് എന്നിവ നൽകി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദുലേഖ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. മഞ്ജുഷ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ മഹേഷ്, കൃഷി ഓഫീസർ ബി.വി. അദ്രിക, ജില്ലാപ്പഞ്ചായത്ത് അംഗം വി. രാധിക എന്നിവർ സംസാരിച്ചു.
കുറ്റിച്ചലിൽ മികച്ച കർഷകർക്ക് ആദരം
കുറ്റിച്ചൽ: പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ നടന്ന കർഷകദിനാചരണ പൊതുയോഗം പഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്. രതിക അധ്യക്ഷയായി.
മികച്ച കർഷകരായ എം. ചന്ദ്രിക, നിവേദിക, വിജയൻ, എം. ഷിഹാബുദീൻ, സുഹൃത്ത് രാജ്, പ്രദ്യുമ്നൻ, മാധവൻ ജെ., പ്രസന്നകുമാരി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മിനി, കൃഷി ഓഫീസർ ആർ. ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.