വർക്കല: വെന്നിക്കോട് പ്രദേശത്ത് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വക്കം പണയിൽകടവു ഭാഗത്ത് നിന്നും വർക്കലയിലേക്കു പോയ കാറും, വർക്കലയിൽ നിന്ന് പണയിൽകടവു ഭാഗത്തേക്ക് പോയ സ്കൂട്ടിയുമാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ വർക്കല കാപ്പിൽ മങ്കുഴി വീട്ടിൽ പ്രദീപ്(35) ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.ഉടൻ തന്നെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂട്ടറിന്റെ പിൻസീറ്റിലുണ്ടായിരുന്ന ഷിബു (36) . ഇടിയുടെ ആഘാതത്തിൽ പിൻസീറ്റിലിരുന്ന അകത്തുമുറി സ്വദേശിയായ ഷിബു സ്കൂട്ടറിൽ നിന്ന് തെറിച്ച് റോഡരികിലെ വീടിന്റെ മതിലിനു മുകളിലൂടെ മറുവശത്ത് വീഴുകയായിരുന്നു. ഇയാൾ ഗുരുതരാവസ്ഥയിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്
അപകടത്തെ തുടർന്ന് വർക്കല പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.