കടയ്ക്കാവൂർ: വക്കം ഇറങ്ങുകടവ് കായലിൽ നിന്നും മൃതദേഹം കണ്ടെത്തി. ചിറയിൻകീഴ് കൂന്തളൂർവൈദ്യന്റെമുക്ക് വയൽതിട്ട വീട്ടിൽ കുമാർ (49) ന്റെ മൃതദേഹമാണ് രണ്ടു ദിവസം പഴക്കമുള്ള നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ 9 മണിയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. തുടർന്ന് കടയ്ക്കാവർ പോലീസും ആറ്റിങ്ങൽ ഫയർഫോഴ്സും ചേർന്നാണ് കായലിൽ നിന്നും മൃതദേഹം കരയ്ക്കെത്തിച്ചത്. മത്സ്യ ഫാമിലെ തൊഴിലാളിയായിരുന്നു കുമാർ. ഏറെനാളായി വക്കം ഇറങ്ങുകടവിലാണ് താമസിച്ചിരുന്നത്.
കടക്കാവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
