ആറ്റിങ്ങൽ: സാഹിത്യ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച രതിമോൾ ജിനിയുടെ കഥാസമാഹാരം ‘ശ്രീമയി’യുടെ പ്രകാശനം ആറ്റിങ്ങലിൽ നടന്നു.
സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ ഉണ്ണി ആറ്റിങ്ങൽ പുസ്തകം പ്രകാശനം ചെയ്തു. കവിയും നാടകപ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായ രാധാകൃഷ്ണൻ കുന്നുംപുറം പുസ്തകം ഏറ്റുവാങ്ങി.സാഹിത്യ പബ്ലിക്കേഷൻസിന്റെ മാനേജിങ് എഡിറ്റർ സുദീപ് തെക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. പ്രേം മധുസൂദനൻ പുസ്തകം പരിചയപ്പെടുത്തി.
ലോഹിദാസ് എസ്., ശാന്തകുമാരി അമ്മ, രശ്മി മൂത്തേടത്ത്, മണികണ്ഠൻ ജി. എസ്., ദിലീപ് പ്രസാദ് സുരേന്ദ്രൻ, ദിനശ്രീ സുചിത്തൻ, കൃഷ്ണ ടി. എസ്., എം. ജി. മനോജ്, അക്ഷര രാജ് എന്നിവർ ആശംസകൾ അർപ്പിച്ചു.
