ആറ്റിങ്ങൽ: ആലംകോട് മണ്ണൂർഭാഗത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണൂർഭാഗം സരിത ഭവനിൽ സുനിൽ–സരിത ദമ്പതികളുടെ മകൾ സംവൃത സുനിലാണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം മൂന്നോടെ ആശുപത്രിയിൽ പോയി മടങ്ങിയെത്തിയ മാതാവ് സരിതയും ഇളയ മകനും സംവൃതയുടെ മുറി തുറന്നപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്നു സംവൃത.
